ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം

കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയര്‍(കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറിനെകമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിനെ അതിന്റെ ജോലി ചെയ്യാന്‍ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നില്‍ക്കുന്നു) നിയന്ത്രിക്കുകയും പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌. വേര്‍ഡ്‌ പ്രോസസ്സര്‍, കംപ്യൂട്ടര്‍ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ക്കു കംപ്യൂട്ടറിന്റെ ഐ/ഓ(Input/Output) ഉപകരണങ്ങള്‍, മെമ്മറി, ഫയല്‍ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപറേറ്റിംഗ്‌ സിസ്റ്റം വര്‍ത്തിക്കുന്നു. സാധാരണയായി, ഓപറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകല്‍പന ചെയ്യുക.

  1. ഹാര്‍ഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികള്‍
  2. സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കെര്‍ണെല്‍
  3. കേര്‍ണെലിനും അപ്ളിക്കേഷന്‍ സോഫ്റ്റ്‌വെയറിനും ഇടയില്‍ നില്‍ക്കുന്ന ഷെല്‍

ഹാര്‍ഡ്‌വെയര്‍ <-> സിസ്റ്റം യൂട്ടിലിറ്റികള്‍ <-> കെര്‍ണര്‍ <-> അപ്ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍

പ്രവര്‍ത്തന ഘടന

ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം പ്രധാന പ്രവര്‍ത്തനങ്ങള്‍

മെമ്മറി മാനേജ്മെന്റ്, പ്രൊസസ് മാനേജ്മെന്റ്, ഡിവൈസ് മാനേജ്മെന്റ്, അപ്ലിക്കേഷന്‍ മാനേജ്മെന്റ് തുടങ്ങിയവ.

Advertisements