ഗ്നു/ലിനക്സ് ദാതാക്കള്‍

ഗ്നു/ലിനക്സ് ദാതാക്കള്‍ (ആംഗലേയം: Linux Distributions) എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെയും മറ്റ് ദാതാക്കളുടെയും, സോഫ്റ്റ്‌വെയര്‍ ഈ വിഭാഗക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് മുന്‍ധികളോടെ ക്രമീകരിച്ചും, ലഭ്യമല്ലാത്ത സോഫ്റ്റ്‌വെയര്‍ എളുപ്പം ഉപയോഗത്തില്‍ വരുത്തുവാനും, ഉള്ളവ അപ്രകാരം തന്നെ പുതുക്കുവാനും ആവശ്യമായ ടൂളുകളും, നെറ്റ്‌വര്‍ക്കും അടിസ്ഥാനഘടകമായ ലിനക്സ് കെര്‍ണലിനൊപ്പം ലഭ്യമാക്കുന്നവരുമാണ്.പ്രധാന ഗ്നു/ലിനക്സ് ദാതാക്കളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:

 • റെഡ്‌ഹാറ്റ് എന്റര്‍ പ്രൈസ് ലിനക്സ് (Redhat Enterprise linux): റെഡ് ഹാറ്റ് എന്ന കമ്പനി പുറത്തിറക്കുന്നു
 • ഫെഡോറ (Fedora): റെഡ്ഹാറ്റ് കമ്പനിയുടെ നേതൃത്വത്തില്‍ ഉള്ള ഒരു കമ്യൂണിറ്റി പുറത്തിറക്കുന്നത്
 • ഡെബിയന്‍ (Debian): ഒരു സാമൂഹ്യ ഉടമ്പടിയെ ആധാരമാക്കി ഡെബിയന്‍ സമൂഹം പുറത്തിറക്കുന്നത്
 • ഉബുണ്ടു (Ubuntu): കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പിന്തുണയോടെ ഉബുണ്ടു സമൂഹം പുറത്തിറക്കുന്നത്. ഇത് ഡെബിയനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
 • സ്യുസെ (SUSE)
 • സ്ലാക്ക് വെയര്‍
 • മിന്റ് (mint)

വിതരണങ്ങളുടെ തരംതിരിവുകള്‍

ലിനക്സ് വിതരണങ്ങള്‍ വ്യത്യസ്ത രീതിയില്‍ തരംതിരിക്കാറുണ്ട്.

 • വാണിജ്യോദ്ദേശത്തോടെയുള്ളവ വ്യാണിജ്യോദ്ദേശമില്ലാത്തവ
 • ഉപയോക്താക്കളുടെ ഉപയോഗ വൈദഗ്ദ്ധ്യവും, ഉപയോഗ രീതിയുമനുസരിച്ച്
 • വിവിധ ഹാര്‍ഡ്‌‌വേറുകളെ പിന്തുണയ്ക്കുന്നവ, പ്രത്യേക ഹാര്‍ഡ്‌‌വേറുകള്‍ക്കു മാത്രമുള്ളത്
 • സെര്‍വറുകള്‍, ഡെസ്ക്ക്ടോപ്പുകള്‍, എംബെഡെഡ് സിസ്റ്റങ്ങള്‍ എന്നിവയ്ക്കുള്ളത്
 • പ്രത്യേകാവശ്യങ്ങള്‍ക്ക് (ഉദാ: ഫയര്‍വാള്‍, നെറ്റ്‌‌വര്‍ക്ക് റൂട്ടര്‍, കമ്പ്യൂട്ടര്‍ ക്ലസ്റ്റര്‍)

ഉപയോക്താക്കളുടേയോ നിര്‍മ്മാതാക്കളുടേയോ സാങ്കേതികമോ സംഘാടനപരമോ അല്ലെങ്കില്‍ വിശ്വാസഗതിയ്ക്കോ അനുസരിച്ചാണ് ശരിക്കും ഈ വൈവിധ്യം സാധ്യമാകുന്നത്.

Advertisements