കെര്‍ണല്‍

കെര്‍ണല്‍

മിക്കവാറും ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലേയും മര്‍മ്മപ്രധാനമായ ഭാഗത്തേയാണ്‌ കമ്പ്യൂട്ടിങ്ങില്‍ കെര്‍ണല്‍ എന്ന് വിളിക്കുന്നത്. ഉപയോക്താക്കള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്നും ഡാറ്റകളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്ന ഹാര്‍ഡ്‌വെയര്‍ തലത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഭാഗമാണിത്. സിസ്റ്റത്തിലെ വിഭവങ്ങളെ നിയന്ത്രിക്കുക എന്നതാണ്‌ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാനപരമായ ഭാഗം ആയതുകൊണ്ടുതന്നെ താഴെക്കിടയിലുള്ള പ്രൊസസ്സര്‍, ഇന്‍പുട്ട്/ഔട്ട്പുട്ട് ഘടകങ്ങള്‍ പോലെയുള്ള ഹാര്‍ഡ്‌വെയറുകള്‍ക്കുവേണ്ടി ഒരു സംഗ്രഹിത പ്രത്യക്ഷതലം അവ നടപ്പിലാക്കിയിരിക്കും; ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ അവയുടെ ആവശ്യപൂര്‍ത്തീകരണത്തിനായി അവ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുക. പ്രൊസസ്സ്-ഇതര ആശയവിനിമയങ്ങള്‍, സിസ്റ്റം കോളുകള്‍ തുടങ്ങിയവ വഴിയാണ്‌ സാധാരണ അവ നടപ്പിലാക്കുക.

ഓരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും രൂപകല്‍പ്പന, പ്രത്യക്ഷവല്‍ക്കരണം എന്നിവയ്ക്കനുസൃതമായി അവയുടെ കര്‍ത്തവ്യം ചെയ്യുന്ന രീതിയിലും മാറ്റമുണ്ടാകും. മോണോലിത്തിക്ക് കെര്‍ണലുകള്‍ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ എല്ലാ കോഡുകളും ഒരേ അഡ്രസ്സ് സ്പേസില്‍തന്നെയാണ്‌ പ്രവര്‍ത്തിപ്പിക്കുക, അതേ സമയം മൈക്രോകേര്‍ണലുകള്‍ ഒരോ ഓപ്പറേറ്റിങ്ങ് സിസ്റ്റം സേവനങ്ങളേയും യൂസര്‍സ്പേസില്‍ സെര്‍റുകളായാണ്‌ പ്രവര്‍ത്തിപ്പിക്കുക, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പരിപാലനവും ഘടകങ്ങളുടെ വ്യക്തിരിതയുമാണിതുവഴി ഉദ്ദേശിക്കുന്നത്. രൂപകല്‍പ്പനയിലെ ഈ രണ്ട് ഉച്ചരീതികള്‍ക്കുമിടയില്‍ സാധ്യകളുള്ള രൂപകല്പനാ രീതികളും നിലനില്‍ക്കുന്നു.

Advertisements