ഗ്നു/ലിനക്സ് ഷെല്‍ പാഠങ്ങള്‍ – ഭാഗം 1

ലിനക്സിലെ തുടക്കക്കാര്‍ക്കു പലപ്പോഴും ഉപയോഗിക്കാന്‍  ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒന്നാണ് ലിനക്സിലെ ഷെല്‍ (Linux Shell).  വിന്‍ഡോസില്‍ നിന്നും ലിനക്സിലേക്കു മാറുന്ന ഒരു ഉപയോക്താവിനു പ്രത്യേകിച്ചും.  വിന്‍ഡോസിലേതു പോലെ തന്നെ സാധാരണ ഉപയോക്താവിനാവശ്യമായതെല്ലാം  ഗ്രാഫിക്കല്‍ യൂസര്‍ ഇന്റെര്‍ഫെയ്സുകള്‍ (Graphical User Interface / GUI) വഴി ചെയ്യാന്‍  ഉള്ള സൗകര്യം ലിനക്സ് ഡെസ്ക്ടോപ്പുകളിലും ഉണ്ട്.  എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ ജോലികള്‍ – പുതിയ ഒരു ഡ്രൈവ് ഉണ്ടാക്കുക, സിസ്റ്റം സര്‍വീസുകള്‍ കോണ്‍ഫിഗര്‍ ചെയ്യുക മുതലായവ – ചെയ്യുമ്പോള്‍ ലിനക്സ് ഷെല്ലുകള്‍ വളരെ ഉപയോഗപ്രദം ആണു.  

അടിസ്ഥാനപരമായി ഒരു ഷെല്‍ എന്നത് മറ്റ്ഏതു സോഫ്റ്റ് വെയര്‍  പ്രോഗ്രാമുകള്‍ പോലെയുമുള്ള ഒരു പ്രോഗ്രാം ആണ്.    ഏതു തരം സോഫ്റ്റ് വെയര്‍ പ്രോഗ്രാമായാലും  അതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കീബോര്‍ഡ്/മൗസ്  വഴി നല്കുന്ന ഇന്‍പുട്ടുകള്‍ (Input) വാസ്തവത്തില്‍ കംപ്യൂട്ടറിന് നിങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ആണ്.   ഒരു ഷെല്ലില്‍ നിങ്ങളുടെ ഇന്‍പുട്ടുകള്‍ ഒറ്റ വരിയിലൊതുങ്ങുന്ന  ഒന്നോ അതിലധികമോ വാക്കുകളായിരിക്കും.  ഇതു നല്കാന്‍ നിങ്ങള്‍ക്ക് കീബോര്‍ഡ്  മാത്രമെ ഉപയോഗിക്കേണ്ടതുള്ളൂ/ഉപയോഗിക്കാന്‍ കഴിയൂ.  ഈ ഒറ്റ വരി ഇന്‍പുട്ടുകളെ പൊതുവായി “ഷെല്‍ കമാന്‍ഡുകള്‍ ” (Shell Command) എന്നു പറയുന്നു.  ഒരു ഷെല്ലില്‍ നൂറുകണക്കിന് കമാന്‍ഡുകള്‍ ലഭ്യമായിരിക്കും.

ഈ കമാന്‍ഡുകളെല്ലാം ഓര്‍ത്തു വെക്കാന്‍ കഴിയില്ല എന്നും ഇതെല്ലാം കമ്പ്യൂട്ടര്‍ വിദഗ്ദര്‍ക്കു മാത്രം ഉള്ളതാണ് എന്നുമുള്ള ഒരു പൊതു ധാരണ നിലവിലുണ്ട്.  അതു കൊണ്ടു തന്നെയാണു പലര്‍ക്കും ഇതൊരു ബാലികേറാമലയാണെന്നു തോന്നുന്നത്.  യഥാര്‍ഥത്തില്‍ ഓരോ ഷെല്‍ കമാന്‍ഡും വേറെ വേറെ പ്രോഗ്രാമുകളാണ്.  ഇവയെ ഒന്നിച്ചു കൂട്ടി ഒരിടത്തു നിന്നും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു മധ്യവര്‍ത്തിയായ (Intermediary) പ്രോഗ്രാം മാത്രമാണ് ഷെല്‍.  അതു കൊണ്ടു തന്നെ ഷെല്ലുകള്‍ അറിയപ്പെടുന്നത് കമാന്‍ഡ് ഇന്റര്‍പ്രറ്ററുകള്‍ ( Command Interpreter ) എന്നാണ്. സാധാരണ ഒരു കംപ്യൂട്ടറില്‍ എത്ര സോഫ്റ്റ് വെയറുകള്‍ ഉണ്ടായാലും ഉപയോക്താക്കള്‍ പൊതുവെ അവര്‍ക്കാവശ്യമുള്ളവ മാത്രമെ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയുള്ളു.  ഇതു പോലെ തന്നെ ഷെല്ലിലും അടിസ്ഥാനമായ ഒരല്‍പം കമാന്‍ഡുകള്‍ പഠിച്ചു വെക്കുന്നത് നല്ലതാണ്. ബാക്കിയുള്ളവ ഓരോരുത്തര്‍ക്കും അവരുടെ താല്പര്യവും ആവശ്യവുമനുസരിച്ചു പഠിച്ചാല്‍ മതി.

ലിനക്സ്/യുനിക്സ് അടിസ്ഥാനമായുള്ള നിരവധി ഷെല്ലുകള്‍ ഉണ്ട്. അവയില്‍ ഏറ്റവും പ്രചാരം ഉള്ളത്  “ബാഷ്” (Bash) എന്ന ഷെല്ലിനാണ്.  ഇതു കൂടാതെ സി-ഷെല്‍ (C Shell),ടി. ഷെല്‍ (T Shell) എന്നിവയും ഉപയോഗത്തിലുണ്ട്.  സാധാരണ ലിനക്സ്  ഡെസ്ക്ടോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ എല്ലാ ഷെല്ലുകളും ഉണ്ടാകുമെങ്കിലും പ്രാഥമികമായി ഉപയോഗിക്കുന്നത് ബാഷ് ആയിരിക്കും.  അടിസ്ഥനപരമായി ഉപയോഗിക്കുന്നതു ബാഷ് ആണെങ്കിലും ഇതിനു പുറമെ ചില സൌകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മറ്റു ചില പേരുകളിലാണ്  സാധാരണ ഡെസ്ക് ടോപ്പുകളില്‍ ഷെല്ലുകള്‍ നല്കുന്നത്.  ഉദാഹരണത്തിന്  കെ.ഡി.ഇ. ഡെസ്ക്ടോപ് എന്‍വയോണ്മെന്റ് ( K.D.E. Desktop Environment ) ഉപയോഗിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ കണ്‍സോള്‍ (Konsole) എന്ന പേരിലുള്ള ബാഷ് ഷെല്‍ അടിസ്ഥാനമായ ഒരു പ്രോഗ്രാം ആണ്  ഉള്ളത്.  ഇതുപയോഗിച്ച് നിങ്ങള്‍ക്ക്  ഒറ്റ കണ്‍സോള്‍ വിന്‍ഡോയില്‍ ഒന്നില്‍ കൂടുതല്‍ ബാഷ് ഷെല്ലുകള്‍ ഒരോരൊ ടാബുകളിലായി തുറന്നുപയോഗിക്കാന്‍ കഴിയും ( ഫയര്‍ ഫോക്സിലെ ടാബുകള്‍ പോലെ).  ഇതു കൂടാതെ ഷെല്ലില്‍ നല്‍കുന്ന കമാന്‍ഡ് ഇന്‍പുട്ടുകളും അവയുടെ ഔട്പുട്ടുകളുമെല്ലാം സേവ് ചെയ്യുക, ടാബുകളെ ബുക് മാര്‍ക് ചെയ്യുക തുടങ്ങി ഉപയോഗപ്രദമായ ഒത്തിരി സൗകര്യങ്ങള്‍ ഇതിലുണ്ട്.  ഇതിനു സമാനമായി  ജിനോം ഡെസ്ക്ടോപ് എന്‍വയോണ്മെന്റിലുള്ള (Gnome Desktop Environment) പ്രോഗ്രാം ആണ്  ജിനോം-ടെര്‍മിനല്‍ (Gnome-Terminal).

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w