സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്തു്

 


വിവര സാങ്കേതിക വിദ്യയുടെ ഘടകങ്ങളായ ഹാര്‍‌ഡ്‌വെയറും സോഫ്റ്റ്‌വെയറും നല്ലൊരു പങ്കു് ഇന്നു് വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണു്. അറിവു് സമൂഹത്തിന്റെ പൊതു സ്വത്താണു്. 1980 കള്‍ വരെ സോഫ്റ്റ്‌വെയറും അങ്ങിനെയായിരുന്നു. വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ രംഗത്തു് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടതു് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ അറിവും സ്വാതന്ത്ര്യവുമായിരുന്നു. ഇതിനെതിരെ പൊതു ഉടമസ്ഥതയിലൊരു ഓപ്പറേറ്റിങ്ങ് സംവിധാനം രൂപപ്പെടുത്തിക്കൊണ്ടാണു് അവര്‍ പ്രതികരിച്ചതു്. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനാണു് അതിനു് നേതൃത്വം കൊടുത്തതു്. അദ്ദേഹം നേതൃത്വം കൊടുത്ത ഗ്നൂ പ്രോജക്ടും ഫിന്‍ലണ്ടുകരാനായ വിദ്യാര്‍ത്ഥി ലിനസ് ടോര്‍വാള്‍ഡും ചേര്‍ന്നു് രൂപപ്പെടുത്തിയ ഗ്നൂലിനക്സു് ഇന്നു് വിജയകരമായി മുന്നേറുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു് ശ്രീ സ്റ്റാള്‍മാന്‍ നേതൃത്വം കൊടുക്കുന്നു. അറിവിന്റെ ഇതര മേഖലകളിലും സമാനമായ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരുന്നു. ലോകത്തെ ഏറ്റവും വിപുലമായ സര്‍വ്വ വിജ്ഞാന കോശമായ വിക്കീപീഡിയ അതിലൊന്നാണു്. ക്രീയേറ്റീവ് കോമണ്‍സ്, കോമണ്‍ അക്സസു് പബ്ളിക്കേഷന്‍സ്, ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍ തുടങ്ങി മറ്റു് പല പ്രസ്ഥാനങ്ങളുമുണ്ടു്. അവയെല്ലാം വികാസത്തിന്റേയും വളര്‍ച്ചയുടേയും വിവിധ ഘട്ടങ്ങളിലാണു്. കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കു് വേദിയൊരുക്കുകയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനോദ്ദേശം. സാമൂഹ്യ പ്രതിബദ്ധതയോടെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനം ത്വരിതപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗം സാധ്യമാക്കുക, അതിലൂടെ വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവര്‍ത്തിക്കുന്നതു്. അറിവിന്റെ ഇതര മേഖലകളിലെ പ്രവര്‍ത്തനങ്ങളും അതേറ്റെടുക്കും. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രഥമ സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു് പ്രവര്‍ത്തനം നടന്നു് വരികയാണു്. കേരളത്തിലെ പതിനാലു് ജില്ലകളിലും ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കപ്പെട്ടു് കഴിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നായി 250 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കോട്ടയം ജില്ലയില്‍ നിന്നു് 100 പേര്‍ പങ്കെടുക്കും. അവരുടെ കൂട്ടായ്മയിലൂടെ വിജ്ഞാനത്തിന്റെ പുതിയ മാനങ്ങള്‍ കോട്ടയം ജില്ലയില്‍ തുടര്‍ന്നു് ലഭ്യമാകും. പഠന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. ഇ-മലയാളം വികസനം, മലയാളത്തിലുള്ള ഇ-ഭരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് കമ്യൂണിറ്റി പ്രോജക്ടുകളിലൂടെ കേരള സമൂഹത്തിനാവശ്യമായ സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ അടിയന്തിര പ്രവര്‍ത്തന പരിപാടിയില്‍ പെടുന്നു. ഇതു് കേരളത്തില്‍ വലിയ വിജ്ഞാന വ്യാപനത്തിനും ജനാധിപത്യ വികാസത്തിനും സാമൂഹ്യ മാറ്റത്തിനും പശ്ചാത്തലമൊരുക്കും.

സ്വാഗത സംഘത്തിനു് വേണ്ടി

തോമസ് എം യു

ജനറല്‍ കണ്‍വീനര്‍

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w