അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക

             അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന തുരുത്തായ ഇന്റര്‍നെറ്റിനെ ദേശരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ നിയന്ത്രിതാക്കളായ യുഎസ്, സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്റ്റ് (SOPA), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്റ്റ് (PIPA) എന്നീ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതരരാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകളില്‍ അനധികൃതമായി ഇടപെട്ട് സമാനനിയമങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം യുഎസ് നേരിട്ടു നടത്തുന്നതായ ആരോപണം സ്പെയിനില്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നു. മാനവവിഭവശേഷിവകുപ്പു മന്ത്രി കബില്‍ സിബല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള കാഹളം മുഴക്കിക്കഴിഞ്ഞു. പ്രതിഷേധത്തെ മറികടക്കാന്‍ കോടതികളെ കരുവാക്കി പിന്‍വാതിലില്‍ക്കൂടി നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമം. ലോകത്തിന്റെ പരിണാമവും വളര്‍ച്ചയുമറിയാതെ തയ്യാറാക്കിയ ഇരുണ്ട സൈബര്‍ നിയമം ഉപയോഗിച്ചും തത്വദീക്ഷയില്ലാതെ പൌരന്മാരുടെ സ്വകാര്യസംഭാഷണങ്ങളെപ്പോലും ചോര്‍ത്തിക്കൊണ്ടും ഭരണകൂടം 1984ലെ ഓര്‍വേലിയന്‍ സ്റ്റേറ്റ് ആയി മാറുകയാണ്. സ്വന്തം ഇന്റര്‍നെറ്റ് വികസിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം, വിദേശ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തുന്ന ബെലാറസിന്റെ തീരുമാനം, കടുത്ത സെന്‍സര്‍ഷിപ്പിനു വിധേയമായ ചൈനയുടെ അവസ്ഥ തുടങ്ങിയവയ്ക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയും കടുത്ത സൈബര്‍ നിയമങ്ങളാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടാന്‍ ശ്രമിക്കുന്നു. ഇരുപത്തയ്യായിരം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ വാതകദുരന്തത്തിനു ശേഷം യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണെ സൌജന്യമായി യുഎസിലേക്കു പറത്തിയ അതേ ഭരണകൂടമാണ്, ക്രൌഡ് സോഴ്‌സിങ്ങിലൂടെ ലഭ്യമാവുന്ന യൂസര്‍ ജനറേറ്റഡ് കണ്ടന്റിന്റെ പേരില്‍ ഗൂഗിള്‍, ഫേസ്ബുക്‍ എന്നിവയടക്കം പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രതിനിധികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിക്കിമീഡിയ ഫൌണ്ടേഷന്‍, ക്രിയേറ്റീവ് കോമണ്‍സ്, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, ഇലക്ട്രോണിക്‍ ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്‍, മോസില്ല, റെഡ്ഡിറ്റ്, ടംബ്ലര്‍, അര്‍ബന്‍ ഡിക്ഷനറി, 4ചാന്‍, അനോണിമസ്, ടെക്‍ഡേര്‍ട്ട്, സെന്റര്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് ടെക്നോളജി തുടങ്ങിയ അതികായന്മാര്‍ക്കൊപ്പം ജനുവരി 18 ബ്ലാക്‍ഔട്ട് പ്രതിഷേധത്തില്‍ ഏവരും പങ്കുചേരുക. ഈ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്കും കഴിയും. നിങ്ങളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പൌരപ്രതിഷേധത്തെ എത്തേണ്ടിടങ്ങളില്‍ എത്തിക്കുക. അഭിവാദ്യങ്ങള്‍.

കടപ്പാടു്:http://malayal.am

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സാമൂഹികം and tagged , . Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )