ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?

“­ഞാ­നൊ­രു വ്യാ­വ­സാ­യിക ഡി­സൈ­നര്‍, ആശ­യ­ങ്ങള്‍­ക്കും പ്രേ­ര­ണ­കള്‍­ക്കു­മാ­യി ഇന്റര്‍­നെ­റ്റി­നെ ആശ്ര­യി­ക്കു­ന്നു. ഇന്റര്‍­നെ­റ്റില്‍ നി­ന്നു സ്വ­രൂ­പി­ക്കു­ന്ന വി­ജ്ഞാ­ന­ത്തി­ന്റെ വെ­ളി­ച്ച­ത്തില്‍ നൂ­ത­ന­മായ രൂ­പ­കല്‍­പ്പ­ന­കള്‍ നട­ത്തു­ന്ന­തി­ലൂ­ടെ­യാ­ണു് ഞാന്‍ എന്റെ വരു­മാ­ന­ത്തി­ന്റെ മു­ഖ്യ­പ­ങ്കും കണ്ടെ­ത്തു­ന്ന­തു­്. എന്റെ അനു­വാ­ദ­മി­ല്ലാ­തെ തന്നെ എന്റെ ഒട്ടേ­റെ രൂ­പ­രേ­ഖ­ക­ളും കലാ­സൃ­ഷ്ടി­ക­ളും ഫോ­ട്ടോ­ഗ്രാ­ഫു­ക­ളും കടല്‍­കൊ­ള്ള­യ്ക്കും പങ്കു­വ­യ്ക്ക­ലി­നും വില്‍­പ്പ­ന­യ്ക്കും വി­ധേ­യ­മാ­യി­ട്ടു­ണ്ടു­്. എനി­ക്കു വരു­മാ­ന­ന­ഷ്ട­മു­ണ്ടാ­യി­ട്ടു­ണ്ടാ­വാം, പക്ഷെ പു­തിയ കാ­ര്യ­ങ്ങള്‍ പഠി­ക്കു­വാ­നും ആത്മാ­വി­ഷ്കാ­ര­ത്തി­നു­മു­ള്ള അവ­കാ­ശം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തി­ലും അഭി­കാ­മ്യം, കടല്‍­ക്കൊ­ള്ള­ക്കാ­രി­ലേ­ക്കു് പണം­ചോ­രു­ന്ന­താ­വും. സെന്‍­സര്‍­ഷി­പ്പി­നെ അപേ­ക്ഷി­ച്ച് ഞാന്‍ കടല്‍­ക്കൊ­ള്ള­യെ സ്വാ­ഗ­തം ചെ­യ്യു­ന്നു­.”

­യു­എ­സ് ഭര­ണ­കൂ­ടം പരി­ഗ­ണി­ച്ച രണ്ടു­ബി­ല്ലു­കള്‍­ക്കെ­തി­രെ ഇന്റര്‍­നെ­റ്റില്‍ നട­ന്ന പ്ര­തി­ഷേ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി ഇമ­റാ­ത്തില്‍ നി­ന്നു് ഒരു ബ്ലോ­ഗര്‍ ഗൂ­ഗിള്‍ പ്ല­സ് എന്ന സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കില്‍ എഴു­തിയ ­പ്ര­തി­ഷേ­ധ­ക്കു­റി­പ്പി­ന്റെ­ സ്വ­ത­ന്ത്ര­പ­രി­ഭാ­ഷ­യാ­ണി­തു­്. കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ച്ചു­ള്ള ഭാ­ഷാ­മു­ദ്ര­ണം ആസ്കി­യില്‍ കു­രു­ങ്ങി­ക്കി­ട­ന്നി­രു­ന്ന കാ­ല­ത്തു­്, യൂ­ണി­ക്കോ­ഡ് വ്യാ­പ­നം പ്രോ­ത്സാ­ഹി­പ്പി­ക്കാ­നാ­യി ­മ­ല­യാ­ളം ബൈ­ബിള്‍ പൂര്‍­ണ്ണ­മാ­യും ഡി­ജി­റ്റൈ­സ് ചെ­യ്തു് യൂ­ണി­ക്കോ­ഡില്‍ ലഭ്യ­മായ ആദ്യ മല­യാ­ള­ഗ്ര­ന്ഥ­മാ­ക്കി മാ­റ്റിയ നി­ഷാ­ദ് ഹു­സൈന്‍ കൈ­പ്പ­ള്ളി­യാ­ണു­്, ഈ ബ്ലോ­ഗര്‍.

­ഗൂ­ഗിള്‍ പ്ല­സി­ലെ കൈ­പ്പ­ള്ളി­യു­ടെ പോ­സ്റ്റ്

­ത­ന്റെ­മേല്‍ സെന്‍­സര്‍­ഷി­പ്പി­ന്റെ കത്രി­ക­പ്പൂ­ട്ടു­വീ­ഴു­ന്ന­തി­നേ­ക്കാള്‍ തന്റെ സൃ­ഷ്ടി­കള്‍ കൊ­ള്ള­യ­ടി­യ്ക്ക­പ്പെ­ടു­ന്ന­തി­നെ സ്വാ­ഗ­തം ചെ­യ്യു­ന്നു എന്നു് ഇദ്ദേ­ഹം പറ­യു­ന്ന­തു് ചക്രം വീ­ണ്ടും­വീ­ണ്ടും കണ്ടു­പി­ടി­ക്ക­പ്പെ­ടു­ന്ന അവ­സ്ഥ ഒഴി­വാ­ക്കാ­നാ­ണു­്. മനു­ഷ്യ­നു് സഹാ­യ­ക­മായ ഒരു കണ്ടെ­ത്തല്‍, രൂ­പ­രേഖ ഇതൊ­ക്കെ പങ്കു­വ­യ്ക്ക­പ്പെ­ടു­ന്ന­തു് ബൌ­ദ്ധി­കാ­ദ്ധ്വാ­ന­ത്തെ ലഘൂ­ക­രി­ക്കും. തന്റെ അദ്ധ്വാ­ന­ത്തി­ന്റെ ഫലം മറ്റു­ള്ള­വര്‍ ഭു­ജി­ക്കും­പോ­ലെ തനി­ക്കും മറ്റു­ള്ള­വ­രു­ടെ അദ്ധ്വാ­ന­ത്തി­ന്റെ പങ്കു­പ­റ്റാ­നാ­വും. ഇങ്ങ­നെ അദ്ധ്വാ­ന­ഭാ­രം വി­കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടും. സ്വ­ന്ത­മാ­യി ഒന്നും ചെ­യ്യാ­ത്ത ചില പരാ­ന്ന­ഭോ­ജി­കള്‍ ഇതില്‍­നി­ന്നു് അനര്‍­ഹ­മായ ലാ­ഭം നേ­ടും എന്ന­തു­കൊ­ണ്ടു­മാ­ത്രം കൂ­ടു­തല്‍ മെ­ച്ച­പ്പെ­ട്ട സൃ­ഷ്ടി­കള്‍­ക്കു് വഴി­തു­റ­ക്കാ­വു­ന്ന ആശ­യ­ങ്ങ­ളു­ടെ പകര്‍­പ്പെ­ടു­ക്ക­ലി­നെ കോര്‍­പ്പ­റേ­റ്റ് ലാ­ഭ­ക്കൊ­തി­യു­ടെ ദു­ഷ്ട­ലാ­ക്കി­നു് വി­ട്ടു­കൊ­ടു­ക്കേ­ണ്ട­തി­ല്ല. മറ്റാ­രെ­ങ്കി­ലും കണ്ടെ­ത്തി­യ­തോ വി­ക­സി­പ്പി­ച്ച­തോ ആയ ആശ­യ­ത്തി­ന്റെ ഗു­ണ­ഫ­ല­മ­നു­ഭ­വി­ക്കാ­ത്ത ആരു­മി­ല്ലെ­ന്നി­രി­ക്കെ തന്റെ അദ്ധ്വാ­ന­ത്തി­ന്റെ പങ്കു­പ­റ്റു­ന്ന­തില്‍­നി­ന്നും മറ്റാ­രെ­യും തട­യേ­ണ്ട­തു­ണ്ടെ­ന്നും തോ­ന്നു­ന്നി­ല്ല.

“അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ ‘നല്ല മുദ്രാവാക്യങ്ങളുടെ’ ആകര്‍ഷണത്തിലല്ല, മലയാളം പോര്‍ട്ടലുകള്‍ ഈ സമരത്തില്‍ പങ്കെടുത്തതു്. തീര്‍ച്ചയായും അവയൊക്കെ പ്രസക്തമാണു്. പക്ഷെ ഈ പോര്‍ട്ടലുകളുടെ നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇതു് അവരുടെ ബിസിനസ്സാണു്. വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ബാധിക്കുന്ന പ്രശ്നമെന്നനിലയിലാണു് അവര്‍ ഇതില്‍ ഇടപെടുന്നതു്. “

നി­ഷാ­ദി­ന്റെ വാ­ച­ക­ങ്ങ­ളില്‍ ആവര്‍­ത്തി­ക്ക­പ്പെ­ടു­ന്ന ഒരു­വാ­ക്കു­ണ്ടു് – കടല്‍­ക്കൊ­ള്ള. ഡി­ജി­റ്റല്‍ ആയി ലഭ്യ­മായ ഏതൊ­രു വസ്തു­വും പങ്കു­വ­യ്ക്കു­ന്ന­തി­നെ മോ­ശ­മാ­യി ചി­ത്രീ­ക­രി­ക്കാന്‍ കു­ത്ത­ക­മു­ത­ലാ­ളി­ത്തം കണ്ടെ­ത്തിയ ചീ­ത്ത­പ്പേ­രാ­ണു് ­പൈ­റ­സി­അഥ­വാ കടല്‍­ക്കൊ­ള്ള. നി­സ്സ­ഹാ­യ­രായ കപ്പ­ലു­ക­ളെ നടു­ക്ക­ട­ലില്‍ വള­ഞ്ഞു­പി­ടി­ച്ച് സ്വ­ത്തു­കൊ­ള്ള­യ­ടി­ക്കു­ക­യും നാ­വി­ക­രെ മീ­നി­നെ­റി­ഞ്ഞു­കൊ­ടു­ക്കു­ക­യും ശേ­ഷം കപ്പ­ലി­നു തീ­യി­ടു­ക­യും ചെ­യ്യു­ന്ന പൈ­റേ­റ്റു­കള്‍ അഥ­വാ കടല്‍­ക്കൊ­ള്ള­ക്കാ­രോ­ടാ­ണു­്, ഇഷ്ട­പ്പെ­ട്ട പാ­ട്ടും ചി­ത്ര­വും പു­സ്ത­ക­വും പങ്കു­വ­യ്ക്കു­ന്ന­വ­രെ ഉപ­മി­ച്ചി­രി­ക്കു­ന്ന­തു­്.

എ­ന്നു­മു­ത­ലാ­ണു് പങ്കു­വ­യ്ക്കല്‍ കടല്‍­ക്കൊ­ള്ള­യാ­യ­തെ­ന്നു് ആലോ­ചി­ക്കേ­ണ്ട­തു­ണ്ടു­്. ഗോ­ത്ര­കാ­ലം­മു­തല്‍­ക്കേ, ഉപ­ക­ര­ണ­ങ്ങ­ളും ആയു­ധ­ങ്ങ­ളും വേ­ട്ട­യി­റ­ച്ചി­യും പോ­ലെ­യു­ള്ള ഭൌ­തി­ക­വ­സ്തു­ക്ക­ളും പാ­ട്ടും വര­യും നൃ­ത്ത­വും അട­ക്ക­മു­ള്ള കലാ­വി­ഷ്കാ­ര­ങ്ങ­ളും പങ്കു­വ­ച്ചും പകര്‍­ന്നു­കൊ­ടു­ത്തു­മാ­ണു് മനു­ഷ്യന്‍ ഇക്കാ­ണായ സാം­സ്കാ­രി­ക­സാ­മ്പ­ത്തി­ക­വ­ളര്‍­ച്ച­യൊ­ക്കെ നേ­ടി­യെ­ടു­ത്ത­തു­്.

­സ­ത്സ്വ­ഭാ­വ­മാ­യി ഗണി­ക്കേ­ണ്ടി­യി­രു­ന്ന ഈ പ്ര­വൃ­ത്തി ഇന്നു കു­റ്റ­കൃ­ത്യ­മാ­ണു­്. ഇതു് ഒരു നല്ല ശീ­ല­മാ­ണെ­ന്നു പറ­യു­ന്ന­വ­രെ പോ­ലും ബു­ദ്ധി­സ്ഥി­ര­ത­യി­ല്ലാ­ത്ത­വ­രെ­ന്നോ­ണ­മാ­ണു് ഇന്നു സമൂ­ഹം കാ­ണു­ന്ന­തു­്. ഈ ഒരു കോണ്‍­ടെ­ക്സ്റ്റില്‍ നി­ന്നു­കൊ­ണ്ടാ­ണു­്, ഇന്നു് ലോ­ക­രാ­ഷ്ട്ര­ങ്ങ­ളില്‍ പകര്‍­പ്പ­വ­കാശ നി­യ­മ­ങ്ങ­ളി­ലും മറ്റും വരു­ന്ന പു­തു­ക്ക­ലു­ക­ളെ കാ­ണേ­ണ്ട­തു­്. (ചേര്‍­ത്തു­വാ­യി­ക്കാന്‍: Why I am a pirate?)

keep sharing. its a human virtue. calling it piracy is a thought crime...

2011 ഒക്റ്റോ­ബ­റില്‍ അഞ്ചു ചെ­റു­പ്പ­ക്കാര്‍ ചേര്‍­ന്നു രൂ­പീ­ക­രി­ച്ച ഫൈ­റ്റ് ഫോര്‍ ദ ഫ്യൂ­ച്ചര്‍ എന്ന സം­ഘ­ട­ന­യാ­ണു് യു­എ­സ് കോണ്‍­ഗ്ര­സില്‍ അവ­ത­രി­പ്പി­ച്ച സ്റ്റോ­പ്പ് ഓണ്‍­ലൈന്‍ പൈ­റ­സി ആക്റ്റ് (SOPA), യു­എ­സ് സെ­ന­റ്റ് പരി­ഗ­ണി­ച്ച പ്രൊ­ട്ട­ക്റ്റ് ഇന്റ­ല­ക്‍­ച്വല്‍ പ്രോ­പ്പര്‍­ട്ടി ആക്റ്റ് (PIPA) എന്നീ നി­യ­മ­ങ്ങള്‍­ക്കെ­തി­രെ ബോ­ധ­വ­ത്ക­ര­ണ­വും സമ­ര­വും തു­ട­ങ്ങു­ന്ന­തു­്. നവം­ബര്‍ 16­നു് ആദ്യ ‘ആ­ക്ഷന്‍ ഡേ’ ആയി പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു, അവ­രു­ടെ തു­ട­ക്കം. ആ പ്ര­തി­ഷേ­ധ­മാ­ണു് 2012 ജനു­വ­രി 18­നു് ഏഴാ­യി­ര­ത്തോ­ളം വെ­ബ്സൈ­റ്റു­കള്‍ പങ്കെ­ടു­ത്ത ഇ­ന്റര്‍­നെ­റ്റ് ബ്ലാ­ക്‍ഔ­ട്ട് ആയി മാ­റി­യ­തു­്.

­റെ­ഡ്ഡി­റ്റ് എന്ന സോ­ഷ്യല്‍ ന്യൂ­സ് വെ­ബ്സൈ­റ്റ് ആണു് ജനു­വ­രി 18­നു് ബ്ലാ­ക്‍ഔ­ട്ട് പ്ര­ഖ്യാ­പി­ച്ച­തെ­ങ്കി­ലും തൊ­ട്ടു­പി­ന്നാ­ലെ ഫയര്‍­ഫോ­ക്സ് ബ്രൌ­സ­റി­ന്റെ നിര്‍­മ്മാ­താ­ക്ക­ളായ മൊ­സി­ല്ല ഫൌ­ണ്ടേ­ഷന്‍, വി­ക്കി­പ്പീ­ഡി­യ­യു­ടെ പി­ന്നില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വി­ക്കി­മീ­ഡിയ ഫൌ­ണ്ടേ­ഷന്‍, ഇല­ക്ട്രോ­ണി­ക്‍ ഫ്രോ­ണ്ടി­യര്‍ ഫൌ­ണ്ടേ­ഷന്‍, ഫ്രീ സോ­ഫ്റ്റ്‌­വെ­യര്‍ ഫൌ­ണ്ടേ­ഷന്‍, ­ക്രി­യേ­റ്റീ­വ് കോ­മണ്‍­സ് തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളും ബ്ലോ­ഗി­ങ് പ്ലാ­റ്റ്ഫോ­മായ ടം­ബ്ല­റും ഇം­ഗ്ലീ­ഷി­ലെ പ്ര­മുഖ അധോ­ഭാ­ഷാ­നി­ഘ­ണ്ടു­വായ അര്‍­ബന്‍ ഡി­ക്ഷ­ന­റി­യും ഹാ­ക്കേ­ഴ്സ് നെ­റ്റ്‌­വര്‍­ക്സായ 4ചാ­നും അനോ­ണി­മ­സും, സെ­ന്റര്‍ ഫോര്‍ ഡെ­മോ­ക്ര­സി ആന്‍­ഡ് ടെ­ക്നോ­ള­ജി പോ­ലെ­യു­ള്ള നി­ര­വ­ധി എന്‍­ജി­ഒ­ക­ളും ഒക്കെ സമ­ര­ത്തില്‍ പങ്കു­ചേ­രു­ന്ന­താ­യി അറി­യി­ക്കു­ക­യാ­യി­രു­ന്നു­.

ഇ­ക്കൂ­ട്ട­ത്തില്‍ കേ­ര­ള­ത്തില്‍ നി­ന്നു­ള്ള ഏതാ­നും വെ­ബ്സൈ­റ്റു­ക­ളും അന്നേ­ദി­വ­സം അപ്‌­ഡേ­റ്റി­ങ് നിര്‍­ത്തി­വ­ച്ചും ഹോം­പേ­ജില്‍ ബ്ലാ­ക്‍ഔ­ട്ട് സന്ദേ­ശ­ങ്ങള്‍ പ്ര­ദര്‍­ശി­പ്പി­ച്ചും സമ­ര­ത്തി­നൊ­പ്പം അണി­നി­ര­ന്നു. ഈ ലേ­ഖ­കന്‍ എഡി­റ്റര്‍ ആയ മലയാളരാജ്യം എന്ന വാര്‍­ത്താ­വ­ലോ­കന പോര്‍­ട്ടല്‍ സമ­ര­ത്തില്‍ പങ്കാ­ളി­യാ­യി­രു­ന്നു. കൂ­ടാ­തെ നാ­ലാ­മി­ടം എന്ന മാ­ഗ­സി­നൈ­സ്ഡ് ഡെ­യ്‌­ലി, മറു­നാ­ടന്‍ മല­യാ­ളി, ഡൂള്‍­ന്യൂ­സ്­തു­ട­ങ്ങിയ വാര്‍­ത്താ­പോര്‍­ട്ട­ലു­കള്‍,  കുറുപ്പന്തറ, കടു­ത്തു­രു­ത്തി ന്യൂ­സ് തു­ട­ങ്ങിയ പ്രാ­ദേ­ശിക വെ­ബ്സൈ­റ്റു­കള്‍, m3db എന്ന മല­യാ­ളം ചല­ച്ചി­ത്ര­ങ്ങ­ളു­ടെ­യും ഗാ­ന­ങ്ങ­ളു­ടെ­യും ഡേ­റ്റാ­ബേ­സ് സൈ­റ്റ്, ജാ­ല­കം ബ്ലോ­ഗ് അഗ്രി­ഗേ­റ്റ­റും മറ്റും നട­ത്തു­ന്ന സൈ­ബര്‍­ജാ­ല­കം എന്ന ടെ­ക്‍­നോ­ള­ജി പോര്‍­ട്ടല്‍ എന്നീ മല­യാ­ളം സൈ­റ്റു­ക­ളും ബ്ലാ­ക്‍ഔ­ട്ടില്‍ പങ്കു­ചേര്‍­ന്നു. മല­യാ­ള­ത്തി­ലെ ആദ്യ പ്രാ­ദേ­ശിക വാര്‍­ത്താ സൈ­റ്റ് എന്ന­വ­കാ­ശ­പ്പെ­ടു­ന്ന കാ­സര്‍­ഗോ­ഡ് വാര്‍­ത്ത ഹോം­പേ­ജില്‍ സമ­ര­ത്തെ അനു­കൂ­ലി­ക്കു­ന്ന ബാ­നര്‍ പ്ര­ദര്‍­ശി­പ്പി­ച്ചും രം­ഗ­ത്തെ­ത്തി. #piracy over #censorship, #privacy over #surveillance, എന്ന­താ­യി­രു­ന്നു ഈ സമ­ര­ത്തി­ന്റെ പ്ര­ധാന മു­ദ്രാ­വാ­ക്യം­.

­ക­ട­ലില്‍­പെ­യ്യു­ന്ന മഴ­യ്ക്കു് കര­യില്‍ കു­ട­ചൂ­ടേ­ണ്ട­തു­ണ്ടോ? യു­എ­സി­ലെ നി­യ­മ­ങ്ങള്‍­ക്കെ­തി­രെ എന്തി­നാ­ണു് മല­യാ­ളം വെ­ബ്സൈ­റ്റു­ക­ളും പണി­മു­ട­ക്കു­ന്ന­തു­്? കാ­ത­ലായ ചോ­ദ്യം. ഇതി­നു് ഉത്ത­രം പല­താ­ണു­്.

  1. ഈ നി­യ­മ­ങ്ങള്‍ യു­എ­സ് ഫെ­ഡ­റല്‍ ജൂ­റി­സ്ഡി­ക്ഷ­നു പു­റ­ത്തു് സെര്‍­വ­റും മറ്റും സ്ഥാ­പി­ച്ചു പ്ര­വര്‍­ത്തി­ക്കു­ന്ന, മറ്റു രാ­ജ്യ­ങ്ങ­ളില്‍ നി­ന്നു് നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്ന വെ­ബ്സൈ­റ്റു­കള്‍­ക്കെ­തി­രെ നട­പ­ടി­യെ­ടു­ക്കാന്‍ യു­എ­സ് ഭര­ണ­കൂ­ട­ത്തെ അനു­വ­ദി­ക്കു­ന്ന നി­യ­മ­മാ­ണു­്. യു­എ­സില്‍ സെര്‍­വര്‍ സ്ഥാ­പി­ച്ചി­ട്ടു­ള്ള വെ­ബ്സൈ­റ്റു­കള്‍­ക്കെ­തി­രെ ഡി­ജി­റ്റല്‍ മി­ല്ലേ­നി­യം ­കോ­പ്പി­റൈ­റ്റ് ആക്റ്റ് (DMCA) എന്ന കരി­നി­യ­മം ഉപ­യോ­ഗി­ക്കാന്‍ അവര്‍­ക്കാ­വും­.
  2. ­നി­യ­മ­ത്തി­ലെ പല വ്യ­വ­സ്ഥ­ക­ളും ഏതു വെ­ബ്സൈ­റ്റി­നെ­തി­രെ­യും എപ്പോള്‍ വേ­ണ­മെ­ങ്കി­ലും ഉപ­യോ­ഗി­ക്കാന്‍ കഴി­യും­വി­ധം വ്യാ­ഖ്യാ­ന­ങ്ങള്‍­ക്കു് സാ­ധു­ത­യു­ള്ള­താ­ണു­്. ഇതി­ലെ വ്യ­വ­സ്ഥ­കള്‍ പാ­ലി­ച്ച് ഒരു സൈ­റ്റ് പ്ര­വര്‍­ത്തി­ക്കു­ന്ന­തു­്, വന്‍­മു­തല്‍­മു­ട­ക്കും വള­രെ വലിയ മനു­ഷ്യ­വി­ഭ­വ­ശേ­ഷി­യും ദു­ഷ്ക­ര­മായ സാ­ങ്കേ­തി­ക­പി­ന്തു­ണ­യും ആവ­ശ്യ­പ്പെ­ടു­ന്ന കാ­ര്യ­മാ­ണു­്. അതു് ഇന്റര്‍­നെ­റ്റി­നെ തകര്‍­ക്കാന്‍ ഇട­യാ­ക്കും­.
  3. ­ക്രൌ­ഡ് സോ­ഴ്‌­സി­ങ്ങി­ന്റെ ഈ കാ­ല­ത്തു് യൂ­സര്‍ ജന­റേ­റ്റ­ഡ് കണ്ട­ന്റി­ന്റെ ഉത്ത­ര­വാ­ദി­ത്വം കൂ­ടി സര്‍­വീ­സ് പ്രൊ­വൈ­ഡ­റു­ടെ / വെ­ബ്സൈ­റ്റി­ന്റെ ചു­മ­ലി­ലേ­ക്കു് മാ­റ്റു­ന്ന­തു് ആരോ ചെ­യ്ത കൊ­ല­പാ­ത­ക­ത്തി­ന്റെ ശി­ക്ഷ ഗോ­വര്‍­ദ്ധ­ന്റെ കഴു­ത്തി­ലെ കു­രു­ക്കാ­യി മാ­റ്റു­ന്ന­തി­നു സമ­മാ­ണു­്. ഇതു് ക്രൌ­ഡ് സോ­ഴ്സി­ങ് എന്ന മാര്‍­ഗ്ഗ­ത്തെ അട­യ്ക്കു­മെ­ന്നു മാ­ത്ര­മ­ല്ല, സി­റ്റി­സണ്‍ ജേ­ണ­ലി­സ­ത്തെ തന്നെ ഇല്ലാ­താ­ക്കും. മു­ല്ല­പ്പൂ­വി­പ്ല­വ­വും ഒക്കു­പ്പൈ മൂ­വ്‌­മെ­ന്റും പോ­ലെ­യു­ള്ള സോ­ഷ്യല്‍ മീ­ഡി­യ­യു­ടെ സാ­ധ്യ­ത­ക­ളെ ഉപ­യോ­ഗി­ക്കു­ന്ന പ്ര­ക്ഷോ­ഭ­ങ്ങള്‍ ഇനി­യ­ങ്ങോ­ട്ടു നട­ക്കി­ല്ലെ­ന്നു­വ­രും. അഥ­വാ, പ്ര­ക്ഷോ­ഭ­ങ്ങള്‍­ക്കു് സോ­ഷ്യല്‍ മീ­ഡി­യ­യെ ഉപ­യോ­ഗി­ക്കാന്‍ സ്വ­ന്തം നി­ല­നില്‍­പ്പു­നോ­ക്കു­ന്ന സോ­ഷ്യല്‍ മീ­ഡിയ കമ്പ­നി­കള്‍ സമ്മ­തി­ക്കാ­ത്ത സ്ഥി­തി­യു­ണ്ടാ­വും­.
  4. ഇ­ന്റര്‍­നെ­റ്റ് ഇന്‍­ഫ്രാ­സ്റ്റ്ര­ക്ച്ച­റി­ന്റെ സിം­ഹ­ഭാ­ഗ­വും യു­എ­സ് കേ­ന്ദ്രി­ത­മാ­ണു­്. സെര്‍­വ­റു­ക­ളില്‍ ബഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ഫി­സി­ക്കല്‍ ലൊ­ക്കേ­ഷന്‍ യു­എ­സി­ലാ­ണു­്. ഏറ്റ­വു­മ­ധി­കം ഉപ­യോ­ക്താ­ക്ക­ളു­ള്ള ഇമെ­യ്ല്‍ സര്‍­വീ­സ്, സേര്‍­ച്ച് എഞ്ചിന്‍, ബ്ലോ­ഗി­ങ് പ്ലാ­റ്റ്ഫോം, സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കി­ങ് സേ­വ­ന­ദാ­താ­ക്കള്‍ യു­എ­സ് കമ്പ­നി­ക­ളാ­ണു­്. എന്തി­നേ­റെ, ഇന്റര്‍­നെ­റ്റി­നെ നി­യ­ന്ത്രി­ക്കു­ന്ന ICANN, ഇന്റര്‍­നെ­റ്റ് സാ­ങ്കേ­തി­ക­മാ­ന­ക­ങ്ങള്‍ നി­ശ്ച­യി­ക്കു­ന്ന W3C തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളും യു­എ­സി­ലാ­ണു­ള്ള­തു­്. ഇക്കാ­ര­ണ­ത്താല്‍ ഇന്റര്‍­നെ­റ്റി­നെ നി­യ­ന്ത്രി­ക്കാന്‍ യു­എ­സ് നി­ശ്ച­യി­ച്ചാല്‍ ലോ­ക­ത്തി­നു വഴ­ങ്ങു­ക­യേ നി­വൃ­ത്തി­യു­ള്ളൂ­.
  5. ­യു­എ­സ് പാ­സാ­ക്കു­ന്ന ഒരു നി­യ­മം അവി­ടെ മാ­ത്ര­മാ­യി ഒതു­ങ്ങി­നില്‍­ക്കി­ല്ല. തങ്ങ­ളു­ടെ നയ­ത­ന്ത്ര­കാ­ര്യാ­ല­യ­ങ്ങ­ളു­പ­യോ­ഗ­പ്പെ­ടു­ത്തി ഇത­ര­രാ­ഷ്ട്ര­ങ്ങ­ളെ­ക്കൊ­ണ്ടു് സമാ­ന­മായ നി­യ­മ­ങ്ങള്‍ നട­പ്പാ­ക്കു­ന്ന­തില്‍ അവര്‍ ശ്ര­ദ്ധ­വ­യ്ക്കു­ന്നു. സ്പാ­നി­ഷ് പാര്‍­ല­മെ­ന്റി­ല­വ­ത­രി­പ്പി­ച്ച ഓണ്‍­ലൈന്‍ പൈ­റ­സി ബി­ല്ലില്‍ (സിന്‍­ഡെ ലോ) തു­ടര്‍­ന­ട­പ­ടി­ക­ളു­ണ്ടാ­വാ­ത്ത­ത് പ്ര­തി­കാ­ര­ന­ട­പ­ടി­ക­ളെ വി­ളി­ച്ചു­വ­രു­ത്തു­മെ­ന്നു ഭീ­ഷ­ണി­പ്പെ­ടു­ത്തി മാ­ഡ്രി­ഡി­ലെ യു­എ­സ് അം­ബാ­സി­ഡര്‍ സ്പാ­നി­ഷ് പ്ര­ധാ­ന­മ­ന്ത്രി­യ്ക്കു് അയ­ച്ച കത്തു് “എല്‍ പെ­യ്സ്” എന്ന സ്പാ­നി­ഷ് ദി­ന­പ്പ­ത്രം പു­റ­ത്തു­കൊ­ണ്ടു­വ­ന്നി­രു­ന്നു. പ്ര­ധാ­ന­മ­ന്ത്രി ഹോ­സെ ലൂ­യി­സ് റോ­ഡ്രി­ഗ­സ് സപ­തെ­റോ, സാം­സ്കാ­രി­ക­മ­ന്ത്രി­യും ബി­ല്ലി­ന്റെ അവ­താ­ര­ക­നു­മായ ഏഞ്ച­ല­സ് ഗോണ്‍­സാ­ലെ­സ് സിന്‍­ഡെ എന്നി­വര്‍­ക്കാ­യി­രു­ന്നു യു­എ­സ് അം­ബാ­സി­ഡര്‍ അലന്‍ സോ­ളൊ­മ­ണ്ട് ഭീ­ഷ­ണി­ക്ക­ത്ത­യ­ച്ച­തു­്. യു­എ­സ് പോ­ലും പരി­ഗ­ണ­ന­യില്‍ വച്ചി­രി­ക്കു­ന്ന ഒരു നി­യ­മം നട­പ്പാ­ക്കാ­ത്ത­തി­ന്റെ പേ­രി­ലാ­ണു് മറ്റൊ­രു പര­മാ­ധി­കാര രാ­ഷ്ട്ര­ത്തെ മുള്‍­മു­ന­യില്‍­നിര്‍­ത്താന്‍ കേ­വ­ലം ഒരു നയ­ത­ന്ത്ര­പ്ര­തി­നി­ധി തയ്യാ­റാ­വു­ന്ന­തു­്. സ്പെ­യി­നില്‍ വലിയ രാ­ഷ്ട്രീ­യ­കോ­ളി­ള­ക്ക­മാ­ണു­്, ഈ സം­ഭ­വം സൃ­ഷ്ടി­ച്ച­തെ­ന്നു് ഗാര്‍­ഡി­യന്‍ പത്രം പ്ര­സി­ദ്ധീ­ക­രി­ച്ച റിപ്പോര്‍ട്ടില്‍ പറ­യു­ന്നു­.
  6. ­സ­ദാ, ഉപ­യോ­ക്താ­വി­ന്റെ ഇന്റര്‍­നെ­റ്റ് കാല്‍­പ്പാ­ടു­ക­ളെ പി­ന്തു­ട­രാന്‍ ക്രൌ­ഡ് സോ­ഴ്സി­ങ് ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന സൈ­റ്റു­ക­ളെ പ്രേ­രി­പ്പി­ക്കു­ന്ന­തു് ഓര്‍­വേ­ലി­യന്‍ സര്‍­വൈ­ലന്‍­സ് സ്റ്റേ­റ്റി­ന്റെ സ്വ­ഭാ­വ­മാ­ണു­്.
  7. ഇന്‍­ഫ്രി­ഞ്ച്മെ­ന്റ് നട­ത്തിയ ഒരു ഫയ­ലെ­ങ്കി­ലും ഒരു സൈ­റ്റി­ലു­ള്ള­താ­യോ ചാ­ത്ത­നു­രു­പ്പ­ടി­കള്‍ (counterfeit goods) വി­റ്റ­ഴി­ക്കാന്‍ സഹാ­യ­ക­മായ നി­ല­യില്‍ അത്ത­രം സൈ­റ്റു­ക­ളി­ലേ­ക്കു ലി­ങ്കു­സൂ­ക്ഷി­ക്കു­ന്ന­താ­യോ കണ്ടു­പി­ടി­ച്ചാല്‍ സൈ­റ്റ് ഉട­മ­യു­ടെ ഭാ­ഗം കേള്‍­ക്കാ­തെ തന്നെ സൈ­റ്റ് ഡൌണ്‍ ചെ­യ്യാ­നും ഡി­എന്‍എ­സ് ബ്ലോ­ക്ക് ചെ­യ്യാ­നും കോ­ട­തി­ക്കു് ഉത്ത­ര­വി­ടാം. ഇതി­നെ­തി­രെ അപ്പീല്‍ കൊ­ടു­ക്കാന്‍ കേ­വ­ലം അഞ്ചു­ദി­വ­സം മാ­ത്ര­മേ അനു­വ­ദി­ച്ചി­ട്ടു­ള്ളൂ. ഇതു് സ്വാ­ഭാ­വി­ക­നീ­തി­യു­ടെ നി­ഷേ­ധ­മാ­ണു­്.

ഇ­ങ്ങ­നെ ഒട്ടേ­റെ കാ­ര­ണ­ങ്ങള്‍ ഇനി­യും പറ­യാ­നു­ണ്ടാ­കും­.

അ­ഭി­പ്രായ സ്വാ­ത­ന്ത്ര്യം, ആവി­ഷ്കാര സ്വാ­ത­ന്ത്ര്യം തു­ട­ങ്ങിയ ‘ന­ല്ല മു­ദ്രാ­വാ­ക്യ­ങ്ങ­ളു­ടെ’ ആകര്‍­ഷ­ണ­ത്തി­ല­ല്ല, മല­യാ­ളം പോര്‍­ട്ട­ലു­കള്‍ ഈ സമ­ര­ത്തില്‍ പങ്കെ­ടു­ത്ത­തു­്. തീര്‍­ച്ച­യാ­യും അവ­യൊ­ക്കെ പ്ര­സ­ക്ത­മാ­ണു­്. പക്ഷെ ഈ പോര്‍­ട്ട­ലു­ക­ളു­ടെ നട­ത്തി­പ്പു­കാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇതു് അവ­രു­ടെ ബി­സി­ന­സ്സാ­ണു­്. വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ത്തെ­ക്കാള്‍ പ്ര­വര്‍­ത്ത­ന­സ്വാ­ത­ന്ത്ര്യ­ത്തെ ബാ­ധി­ക്കു­ന്ന പ്ര­ശ്ന­മെ­ന്ന­നി­ല­യി­ലാ­ണു് അവര്‍ ഇതില്‍ ഇട­പെ­ടു­ന്ന­തു­്. ദി­വ­സ­വും ഒട്ടേ­റെ സ്റ്റോ­റി­കള്‍ പോ­സ്റ്റ് ചെ­യ്യ­പ്പെ­ടു­ന്ന, ഒട്ടേ­റെ കമ­ന്റു­കള്‍ ലഭി­ക്കു­ന്ന, ഒട്ട­ധി­കം പേ­രെ­ഴു­തു­ന്ന, ഒട്ടേ­റെ ലി­ങ്കു­കള്‍ ഷെ­യര്‍ ചെ­യ്യ­പ്പെ­ടു­ന്ന ഏതൊ­രു വെ­ബ്സൈ­റ്റി­ലും ഉള്ള­ട­ക്ക­ത്തി­ലോ കമ­ന്റി­ലോ നി­ന്നു് ഒരു പകര്‍­പ്പ­വ­കാ­ശ­ലം­ഘ­ന­മെ­ങ്കി­ലും കണ്ടെ­ത്തുക അത്ര പ്ര­യാ­സ­മ­ല്ല.

­മ­റ്റൊ­രാള്‍­ക്കു പകര്‍­പ്പ­വ­കാ­ശ­മു­ള്ള ഒരു ചി­ത്ര­മെ­ങ്കി­ലും ഉപ­യോ­ഗി­ച്ചു­പോ­യാല്‍ എന്നു­വേ­ണ്ട, പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തിയ ഫയ­ലി­ലേ­ക്കോ വെ­ബ്സൈ­റ്റി­ലേ­ക്കോ ലി­ങ്കെ­ങ്കി­ലും സൂ­ക്ഷി­ച്ചാല്‍,അ­തി­ന്റെ പേ­രില്‍ ഇത്ര­നാ­ള­ത്തെ അദ്ധ്വാ­ന­വും മു­തല്‍­മു­ട­ക്കും വെ­ള്ള­ത്തി­ലാ­വു­മെ­ന്നും സ്വ­ത്തു­പി­ടി­ച്ചെ­ടു­ക്ക­പ്പെ­ടു­മെ­ന്നും യു­എ­സി­ലേ­ക്കു് നാ­ടു­ക­ട­ത്ത­പ്പെ­ടു­മെ­ന്നും അഞ്ചു­വര്‍­ഷ­മെ­ങ്കി­ലും തട­വു­ശി­ക്ഷ ലഭി­ക്കാ­മെ­ന്ന­തും അട­ക്ക­മു­ള്ള സാ­ധ്യ­ത­കള്‍ ഈ നി­യ­മം തു­റ­ന്നി­ടു­ന്നു­ണ്ടു­്. ഇതു് സെ­ല­ക്റ്റീ­വ് ആയി മാ­ത്ര­മേ ഉപ­യോ­ഗി­ക്കാന്‍ സാ­ധ്യ­ത­യു­ള്ളു­വെ­ന്ന­തു് വേ­റെ­കാ­ര്യം. പക്ഷെ സെ­ല­ക്റ്റീ­വാ­യി ഉപ­യോ­ഗി­ക്കാന്‍ കഴി­യും എന്നി­ട­ത്തു­ത­ന്നെ­യാ­ണു­്, ഇതി­ന്റെ അപ­ക­ട­വും. യു­എ­സ് തന്നെ അത്ത­ര­മൊ­രു നി­യ­മ­നിര്‍­മ്മാ­ണ­ത്തി­നു തു­ട­ക്കം­കു­റി­ക്കു­മ്പോള്‍ ഇന്ത്യ പി­ന്നി­ട്ടു­നില്‍­ക്കു­മെ­ന്നു തോ­ന്നു­ന്നു­ണ്ടോ? സാ­ങ്കേ­തി­ക­വി­ദ്യ­യെ­ക്കു­റി­ച്ചു് ഒന്നു­മ­റി­യാ­ത്ത ന്യാ­യാ­ധി­പ­രും കാ­ലം­പു­രോ­ഗ­മി­ച്ച­ത­റി­യാ­തെ എഴു­തി­യു­ണ്ടാ­ക്കിയ പഴ­യ­തും പു­തി­യ­തു­മായ നി­യ­മ­ങ്ങ­ളും പൌ­ര­ന്റെ­മേല്‍ സ്റ്റേ­റ്റി­ന്റെ പി­ടി കൂ­ടു­തല്‍­കൂ­ടു­തല്‍ മു­റു­ക്കു­ക­യാ­ണു­്.

Mist lifting off Cedars - photo by oxherder

ഈ നി­യ­മ­ത്തി­ന്റെ അപ­ഹാ­സ്യ­ത­യ­റി­യ­ണ­മെ­ങ്കില്‍ കോണ്‍­ഗ്ര­സില്‍ ഈ ബില്‍ അവ­ത­രി­പ്പി­ച്ച ലാ­മര്‍ സ്മി­ത്തി­നു നേ­രി­ടേ­ണ്ടി­വ­ന്ന വി­മര്‍­ശം കൂ­ടി അറി­യ­ണം. അദ്ദേ­ഹ­ത്തി­ന്റെ ഔദ്യോ­ഗിക ക്യാമ്പെയ്ന്‍ സൈ­റ്റി­ന്റെ­ ബാ­ക്‍­ഗ്രൌ­ണ്ട് ആയി ഉപ­യോ­ഗി­ച്ചി­രു­ന്ന ചി­ത്രം­­ക്രി­യേ­റ്റീ­വ് കോ­മണ്‍­സ് ലൈ­സന്‍­സ് പ്ര­കാ­രം ആട്രി­ബ്യൂ­ഷന്‍ നല്‍­കി സൌ­ജ­ന്യ­മാ­യി ഉപ­യോ­ഗി­ക്കാ­മാ­യി­രു­ന്ന ഒന്നാ­ണു­്. oxherder എന്ന ഉപ­യോ­ക്താ­വു് ഫ്ലി­ക്കര്‍ എന്ന ഫോ­ട്ടോ­ഷെ­യ­റി­ങ് സൈ­റ്റില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച Mist Lifting off Cedars എന്ന ചി­ത്ര­മാ­ണു് പകര്‍­പ്പു­പേ­ക്ഷാ­വ്യ­വ­സ്ഥ (copyleft condition) ലം­ഘി­ച്ചു് ആട്രി­ബ്യൂ­ഷന്‍ നല്‍­കാ­തെ ലാ­മാര്‍ സ്മി­ത്ത് തന്റെ വെബ്സൈറ്റിന്റെ പി­ന്ന­ണി­ച്ചി­ത്ര­മാ­ക്കി­യ­തു­്. സ്വ­യം­പാ­ലി­ക്കാ­ത്ത ഒരു കാ­ര്യ­ത്തെ കടു­ത്ത­കു­റ്റ­കൃ­ത്യ­മാ­ക്കി ബില്‍ ഒരു­ക്കിയ സ്മി­ത്തി­ന്റെ ഈ പ്ര­വൃ­ത്തി­ദോ­ഷം യു­എ­സില്‍ സോ­ഷ്യല്‍­മീ­ഡി­യ­യി­ലൂ­ടെ വന്‍­ചര്‍­ച്ചാ­വി­ഷ­യ­മാ­യി­.

­ലാ­മാര്‍ സ്മി­ത്തി­ന്റെ ക്യാ­മ്പെ­യ്ന്‍ വെ­ബ്സൈ­റ്റ് (പ­ഴയ രൂ­പം­)

അ­ത­വി­ടെ നില്‍­ക്ക­ട്ടെ. ഇത്ര­യും വാ­യി­ച്ച­തില്‍ നി­ന്നു് ഒരു­പ­ക്ഷെ വാ­യ­ന­ക്കാര്‍­ക്കു ലഭി­ച്ച ചി­ത്രം, ‘മോ­ഷ­ണ­മു­തല്‍’ സം­ര­ക്ഷി­ക്കാ­നു­ള്ള അവ­കാ­ശ­ത്തി­നു­വേ­ണ്ടി­യാ­വും, ഈ പോ­രാ­ട്ടം എന്നാ­വും. മറ്റൊ­രാ­ളെ­ടു­ത്ത ചി­ത്രം, മറ്റൊ­രാള്‍ പാ­ടിയ പാ­ട്ട്, മറ്റൊ­രാ­ളെ­ടു­ത്ത സി­നി­മ, ഇതൊ­ക്കെ സൂ­ക്ഷി­ച്ച­തി­ന്റെ പേ­രില്‍ ഞങ്ങള്‍­ക്കെ­തി­രെ എന്തി­നു നട­പ­ടി­യെ­ടു­ക്ക­ണം എന്ന­ല്ല വെ­ബ്പോര്‍­ട്ട­ലു­കള്‍ ചോ­ദി­ക്കു­ന്ന­തു­്. മറി­ച്ചു് ­ഹോ­ളി­വു­ഡ് സ്റ്റു­ഡി­യോ­ക­ളും മ്യൂ­സി­ക്‍ ലേ­ബ­ലു­ക­ളും അട­ങ്ങു­ന്ന വമ്പന്‍ ലോ­ബി­യു­ടെ ഉത്പ­ന്ന­ങ്ങള്‍ മാ­ത്രം എക്കാ­ല­ത്തും വി­റ്റ­ഴി­ക്ക­പ്പെ­ടാ­നും ഈ വി­പ­ണി ഇന്റര്‍­നെ­റ്റ് അധി­ഷ്ഠിത കമ്പ­നി­കള്‍ പി­ടി­ച്ചെ­ടു­ക്കാ­തി­രി­ക്കാ­നു­മു­ള്ള കു­ത­ന്ത്ര­ങ്ങ­ളാ­ണു് ബി­ല്ലി­നു പി­ന്നില്‍. അക്കാ­ര്യം വ്യ­ക്ത­മാ­ക്കാന്‍ രണ്ടു് അനു­ഭ­വ­ങ്ങള്‍ കൂ­ടി പങ്കു­വ­യ്ക്കാം­.

ആ­ദ്യ ഉദാ­ഹ­ര­ണം കാ­ലി­ഫോര്‍­ണിയ ആസ്ഥാ­ന­മായ ഇന്റര്‍­നെ­റ്റ് ടെ­ലി­വി­ഷന്‍ കമ്പ­നി വി­യോ­(Veoh)യുടേതാണു്. നവം­ബര്‍ 2004ല്‍ മധു­വി­ധു­വാ­ഘോ­ഷ­വേ­ള­യി­ലാ­ണു് ദ്മി­ത്രി ഷാ­പി­റോ­യ്ക്കു് ആര്‍­ക്കും ഇന്റര്‍­നെ­റ്റി­ലൂ­ടെ വീ­ഡി­യോ ബ്രോ­ഡ്കാ­സ്റ്റ് ചെ­യ്യാ­നു­ള്ള സൌ­ക­ര്യം ഒരു­ക്കി­യാല്‍ നന്നാ­യി­രി­ക്കും എന്നൊ­രാ­ശ­യം മന­സ്സി­ലു­ദി­ക്കു­ന്ന­തു­്. ബ്രോ­ഡ്ബാന്‍­ഡ്, വി­ല­കു­റ­ഞ്ഞ വീ­ഡി­യോ ക്യാ­മ­റ­കള്‍ എന്നിവ വ്യാ­പ­ക­മാ­യ­തും ഡെ­സ്ക്ടോ­പ്പു­കള്‍ വാ­ങ്ങു­ന്ന­വര്‍­ക്കു് ബണ്ടില്‍­ഡ് ആയി ലഭി­ക്കു­ന്ന പ്രോ­ഗ്രാ­മു­ക­ളില്‍ വീ­ഡി­യോ എഡി­റ്റി­ങ് സോ­ഫ്റ്റ്‌­വെ­യ­റും ഉള്‍­പ്പെ­ട്ടു­തു­ട­ങ്ങി­യ­തും ആ കാ­ല­ത്താ­ണു­്. വീ­ഡി­യോ­യി­ലൂ­ടെ ‘ഫ്രീ സ്പീ­ച്ച്’ പ്രോ­ത്സാ­ഹി­പ്പി­ക്കാ­നു­ള്ള സേ­വ­നം ലോ­ഞ്ച് ചെ­യ്യാന്‍ പറ്റിയ സമ­യം. Akonix Systems എന്ന നാ­ലു­വര്‍­ഷ­മായ തന്റെ കമ്പ­നി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഇതി­നു­ള്ള ശ്ര­മം, തി­രി­കെ­വ­ന്ന­യു­ടന്‍ ദ്മി­ത്രി ആരം­ഭി­ച്ചു (ദ്മി­ത്രി തന്നെ ഈ കഥ ഇവിടെ പറ­യു­ന്നു­ണ്ടു­്).

ഇ­ന്റര്‍­നെ­റ്റി­ലൂ­ടെ ആരും അമ­ച്വര്‍ വീ­ഡി­യോ കാ­ണാ­നി­ട­യി­ല്ലെ­ന്നാ­യി­രു­ന്നു, ആദ്യ­മാ­ദ്യം ഫണ്ടി­ങ്ങി­നു സമീ­പി­ച്ച വെ­ഞ്ച്വര്‍ ക്യാ­പി­റ്റ­ലി­സ്റ്റു­ക­ളു­ടെ വാ­ദം. ഒടു­വില്‍ നീ­ണ്ട എട്ടു­മാ­സ­ങ്ങ­ളെ­ടു­ത്തു, ദ്മി­ത്രി­ക്കു് കമ്പ­നി­യു­ടെ പ്ര­വര്‍­ത്ത­ന­ത്തി­ലു­ള്ള ആദ്യ­ഗ­ഡു കണ്ടെ­ത്താന്‍. ഓഗ­സ്റ്റ് 2005ല്‍ 2.5 മി­ല്യന്‍ ഡോ­ള­റി­ന്റെ ഫൈ­നാന്‍­സി­ങ് കമ്പ­നി­ക്കു ലഭ്യ­മാ­യി. ആ വര്‍­ഷം സെ­പ്റ്റം­ബ­റില്‍ കമ്പ­നി­യു­ടെ ആദ്യ പ്രോ­ഡ­ക്റ്റ് മാര്‍­ക്ക­റ്റി­ലെ­ത്തു­മ്പോള്‍ യൂ­ട്യൂ­ബ് ലോ­ഞ്ച് ചെ­യ്തി­ട്ടു് മൂ­ന്നു­മാ­സ­ങ്ങ­ളാ­യി­രു­ന്നു. അതി­ന­കം തന്നെ യൂ­ട്യൂ­ബ് വമ്പന്‍ ഹി­റ്റാ­വു­ക­യും ചെ­യ്തു. എങ്കി­ലും സ്വ­ന്ത­മാ­യി ഒരു മാര്‍­ക്ക­റ്റ് പ്ര­സന്‍­സ് ഉണ്ടാ­ക്കി­യെ­ടു­ക്കാന്‍ അവര്‍­ക്കു കഴി­ഞ്ഞു. ഷെല്‍­റ്റര്‍ ക്യാ­പി­റ്റല്‍ പാര്‍­ട്നേ­ഴ്സി­ന്റെ ആര്‍­ട് ബില്‍­ജര്‍, ടം­ബ്ല­റി­ന്റെ­യും ട്വി­റ്റ­റി­ന്റെ­യും ഇന്‍­വെ­സ്റ്റേ­ഴ്സില്‍ പ്ര­ധാ­നി­ക­ളായ സ്പാര്‍­ക്‍ ക്യാ­പി­റ്റല്‍, ലോ­ക­ത്തെ ഏറ്റ­വും വലിയ മീ­ഡിയ കമ്പ­നി­യായ ടൈം വാര്‍­ണര്‍, ഡി­സ്നി­യു­ടെ മുന്‍ സി­ഇഒ മൈ­ക്കല്‍ എയ്സ്നര്‍, വയാ­കോ­മി­ന്റെ മുന്‍ സി­ഇ­ഒ­മാ­രായ ജോണ്‍ ഡോല്‍­ജന്‍, ടോം ഫ്രെ­സ്റ്റണ്‍, പണ­വ്യാ­പാ­ര­സ്ഥാ­പ­ന­മായ ഗോള്‍­ഡ്മാന്‍ സാ­ക്സ്, ഫോ­ട്ടോ­ഷോ­പ്പ് നിര്‍­മ്മാ­താ­ക്ക­ളായ അഡോ­ബി കോര്‍­പ്പ­റേ­ഷന്‍, മൈ­ക്രോ­ചി­പ്പ് കമ്പ­നി­യായ ഇന്റല്‍ കോര്‍­പ്പ­റേ­ഷന്‍ തു­ട­ങ്ങിയ വന്‍­കി­ട­ക്കാന്‍ തന്നെ അതി­നോ­ട­കം വിയോ എന്ന ഈ പു­തിയ കമ്പ­നി­യില്‍ പണ­മി­റ­ക്കി­ക്ക­ഴി­ഞ്ഞി­രു­ന്നു­.

ഇന്‍­വെ­സ്റ്റേ­ഴ്സി­ന്റെ കൂ­ടെ സഹാ­യ­ത്തോ­ടെ എബി­സി, സി­ബി­എ­സ്, ടര്‍­ണര്‍ തു­ട­ങ്ങിയ ബ്രോ­ഡ്കാ­സ്റ്റി­ങ് കമ്പ­നി­ക­ളു­മാ­യി വി­യോ പങ്കാ­ളി­ത്ത­ക്ക­രാ­റു­ക­ളി­ലേര്‍­പ്പെ­ട്ടു. ഹോ­ളി­വു­ഡ് സ്റ്റു­ഡി­യോ­ക­ളു­ടെ സം­ഘ­ട­നായ മോ­ഷന്‍ പി­ക്ചേ­ഴ്സ് അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക (MPAA) പോ­ലെ­യു­ള്ള വ്യാ­വ­സാ­യി­ക­സം­ഘ­ങ്ങ­ളു­ടെ നിര്‍­ദ്ദേ­ശാ­നു­സ­ര­ണം മി­ക­ച്ച ഓഡി­യോ ഫില്‍­റ്റ­റി­ങ് ടെ­ക്നോ­ള­ജി അട­ക്കം വി­ക­സി­പ്പി­ച്ചാ­ണു­്, ഇവര്‍ ഉള്ള­ട­ക്ക­ത്തി­ന്റെ നി­യ­മ­സാ­ധുത ഉറ­പ്പാ­ക്കി­യ­തും ദു­രു­പ­യോ­ഗ­സാ­ധ്യത തട­ഞ്ഞ­തും. യൂ­ട്യൂ­ബ് യൂ­സര്‍ ജന­റേ­റ്റ­ഡ് കണ്ട­ന്റില്‍ മാ­ത്രം ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ച്ച ആ സമ­യ­ത്തു് സി­ബി­എ­സ്, എബി­സി, വാര്‍­ണര്‍ ബ്രോ­സ്, എം­ടി­വി നെ­റ്റ്‌­വര്‍­ക്ക്സ്, ഇഎ­സ്‌­പി­എന്‍, ഫി­യര്‍­നെ­റ്റ്, ബില്‍­ബോര്‍­ഡ്, ഫോര്‍­ഡ് മോ­ഡല്‍­സ്, യു­എ­സ് വീ­ക്ക്‌­ലി, ടി­വി ഗൈ­ഡ് തു­ട­ങ്ങിയ മീ­ഡിയ കമ്പ­നി­ക­ളു­ടെ മു­ഴു­നീള പ്രോ­ഗ്രാ­മു­ക­ളും ടെ­ലി­വി­ഷന്‍ ഷോ­ക­ളു­ടെ എല്ലാ എപ്പി­സോ­ഡു­ക­ളും മു­ഴു­നീ­ള­ച­ല­ച്ചി­ത്ര­ങ്ങ­ളും അട­ക്കം വി­യോ ഇന്റര്‍­നെ­റ്റി­ലൂ­ടെ ലഭ്യ­മാ­ക്കി­.

veoh­യു­ടെ ഹോം­പേ­ജ്

അ­ഡോ­ബി ഫ്ളാ­ഷ് ഉപ­യോ­ഗി­ച്ചു് സൈ­റ്റില്‍ തന്നെ സ്ട്രീം ചെ­യ്യു­ന്ന വി­ധ­ത്തി­ലും വി­യോ­ടി­വി എന്ന പേ­രില്‍ ആദ്യ­വും വി­യോ ­വെ­ബ് പ്ലേ­യര്‍ എന്ന പേ­രില്‍ പി­ന്നീ­ടും ലഭ്യ­മായ അവ­രു­ടെ സോ­ഫ്റ്റ്‌­വെ­യര്‍ ആപ്ലി­ക്കേ­ഷ­നു­പ­യോ­ഗി­ച്ചു കാ­ണാ­നാ­വു­ന്ന വി­ധ­ത്തി­ലും രണ്ടു­ത­രം കണ്ട­ന്റാ­ണു് വി­യോ ലഭ്യ­മാ­ക്കി­യ­തു­്. പി­യര്‍ ടു പി­യര്‍ (P2P) നെ­റ്റ്‌­വര്‍­ക്ക് ഉപ­യോ­ഗി­ച്ചാ­ണു് വി­യോ വെ­ബ് പ്ലേ­യര്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­തു­്. ഇതു­വ­ഴി വള­രെ നീ­ള­മേ­റിയ വീ­ഡി­യോ­കള്‍ കു­റ­ഞ്ഞ ബാന്‍­ഡ് വി­ഡ്ത്തില്‍ വി­ജ­യ­ക­ര­മാ­യി ഉപ­യോ­ക്താ­ക്ക­ളു­ടെ പി­സി­യില്‍ എത്തി­ക്കാ­നാ­വും. P2P നെ­റ്റ്‌­വര്‍­ക്കു­ക­ളെ­യാ­ണു­്, മ്യൂ­സി­ക്‍ ലേ­ബ­ലു­കള്‍ ഏറ്റ­വും എതിര്‍­ക്കു­ന്ന­തു് എന്നു പ്ര­ത്യേ­കം പറ­യേ­ണ്ട­തി­ല്ല­ല്ലോ. അവ ഡി­ആര്‍എം ടെ­ക്നോ­ള­ജി­യെ മറി­ക­ട­ക്കാന്‍ ഉപ­യോ­ഗി­ക്കു­ന്നു എന്നാ­ണു് അവ­രു­ടെ വാ­ദം­.

­കു­പ്ര­സി­ദ്ധ­മായ DMCA പ്ര­കാ­രം “ഡി­ജി­റ്റല്‍ റൈ­റ്റ്സ് മാ­നേ­ജ്മെ­ന്റ്” എന്നു് കോ­പ്പി­റൈ­റ്റ് വ്യ­വ­സാ­യി­കള്‍ നമ്മെ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന DRM ടെ­ക്നോ­ള­ജി­യെ മറി­ക­ട­ക്കാന്‍ സഹാ­യി­ക്കു­ന്ന ഏതു സാ­ങ്കേ­തി­ക­വി­ദ്യ­യും (അ­ത്ത­രം ആവ­ശ്യ­ത്തി­നു് ഉപ­യോ­ഗി­ച്ചി­ല്ലെ­ങ്കില്‍ പോ­ലും) പകര്‍­പ്പ­വ­കാ­ശ­ലം­ഘ­ന­ത്തെ സഹാ­യി­ക്കു­ന്ന­താ­ണു­്. നോ­ക്ക­ണേ, കളി! ഉപ­യോ­ക്താ­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അവ­ന്റെ കൈ­വ­ശ­മു­ള്ള, അവന്‍ പണം­കൊ­ടു­ത്തു­വാ­ങ്ങി­യ, ഒരു ഡി­ജി­റ്റല്‍ ഉത്പ­ന്നം എന്തു­ചെ­യ്യ­ണ­മെ­ന്നു തീ­രു­മാ­നി­ക്കാ­നു­ള്ള അവ­കാ­ശം പരി­മി­ത­പ്പെ­ടു­ത്തു­ന്ന പരി­പാ­ടി­യെ ഡി­ജി­റ്റല്‍ റൈ­റ്റ്സ് മാ­നേ­ജ്മെ­ന്റ് എന്നാ­ണു പോ­ലും വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തു­്. ഒരു­വന്‍ വി­ല­കൊ­ടു­ത്തു­വാ­ങ്ങിയ സി­ഡി­യി­ലെ പാ­ട്ടു് എക്സ്റ്റേ­ണല്‍ ഹാര്‍­ഡ് ഡി­സ്കോ യു­എ­സ്ബി ഡ്രൈ­വോ പോ­ലെ­യു­ള്ള മറ്റു സ്റ്റോ­റേ­ജ് ഡി­വൈ­സു­ക­ളി­ലേ­ക്കു മാ­റ്റു­ന്ന­തി­നെ­പ്പോ­ലും ഡിആര്‍എം സാ­ങ്കേ­തി­ക­വി­ദ്യ തട­യു­ന്നു. ഇവി­ടെ ആരുടെ റൈ­റ്റ്സ് ആണു് ഈ സാ­ങ്കേ­തി­ക­വി­ദ്യ മാ­നേ­ജ് ചെ­യ്യു­ന്ന­തു­്? ഇതു ശരി­ക്കും “ഡിജിറ്റല്‍ റെ­സ്ട്രി­ക്ഷന്‍­സ് മാ­നേ­ജ്മെ­ന്റ്” എന്ന­ല്ലേ വി­ളി­ക്ക­പ്പെ­ടേ­ണ്ട­തു­്?

ഏ­താ­യാ­ലും 2006 ജൂണ്‍ 23­നു് വി­യോ­യ്ക്കെ­തി­രെ അശ്ലീ­ല­ചി­ത്ര നിര്‍­മ്മാ­താ­ക്ക­ളായ IO ഗ്രൂ­പ്പ് വട­ക്കന്‍ കാ­ലി­ഫോര്‍­ണി­യ­യി­ലെ ജി­ല്ലാ­ക്കോ­ട­തി­യില്‍ പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം ആരോ­പി­ച്ചു് കേ­സ് ഫയല്‍ ചെ­യ്തു. തങ്ങ­ളു­ടെ പത്തോ­ളം ചി­ത്ര­ങ്ങള്‍ ആറു സെ­ക്കന്‍­ഡ് മു­തല്‍ 40 മി­നി­റ്റ് വരെ­യു­ള്ള ദൈര്‍­ഘ്യ­ങ്ങ­ളില്‍ വി­യോ­യില്‍ അപ്‌­ലോ­ഡ് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു് എന്നാ­യി­രു­ന്നു, ഇവ­രു­ടെ അവ­കാ­ശ­വാ­ദം. ഡി­എം­സിഎ പ്ര­കാ­രം വി­യോ­യ്ക്കു് നോ­ട്ടീ­സ് നല്‍­കാ­തെ­യാ­യി­രു­ന്നു, ഐഒ­യു­ടെ നീ­ക്കം. എന്നാല്‍ നി­യ­മ­ത്തി­ലെ “സു­ര­ക്ഷി­ത­തു­റ­മുഖ ആനു­കൂ­ല്യം” (safe harbour provision) അത്ത­വണ വി­യോ­യ്ക്കു് സഹാ­യ­ക­മാ­യി­.

­സു­ര­ക്ഷി­ത­തു­റ­മുഖ ആനു­കൂ­ല്യം രക്ഷ­യാ­ക­ണ­മെ­ങ്കില്‍ മൂ­ന്നു വ്യ­വ­സ്ഥ­കള്‍ കൂ­ടി­യു­ണ്ടു­്. ഒന്നു­്, കമ്പ­നി സേ­വ­ന­ദാ­താ­വാ­ക­ണം (service provider) (അ­താ­യ­തു­്, യൂ­ട്യൂ­ബി­നു കി­ട്ടും. പക്ഷെ യൂ­ട്യൂ­ബി­ലെ ഉള്ള­ട­ക്കം സ്ട്രീം ചെ­യ്യു­ന്ന മറ്റൊ­രു സൈ­റ്റി­നു് കി­ട്ടി­ല്ല). രണ്ടു­്, സേ­വ­ന­ദാ­താ­വി­ന്റെ സി­എം­എ­സില്‍ തന്നെ സ്ഥി­രം പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തു­ന്ന യൂ­സര്‍ അക്കൌ­ണ്ടു­കള്‍ കണ്ടെ­ത്താ­നും അക്കാ­ര്യം അവ­രെ അറി­യി­ക്കാ­നും അക്കൌ­ണ്ടു­കള്‍ നിര്‍­ത്ത­ലാ­ക്കാ­നു­മു­ള്ള നയം നട­പ്പാ­ക്കി­യി­രി­ക്ക­ണം. മൂ­ന്നു­്, ­പ­കര്‍­പ്പ­വ­കാ­ശം­ ഉള്ള­വര്‍ തങ്ങ­ളു­ടെ അവ­കാ­ശം ലം­ഘി­ച്ചു് അപ്‌­ലോ­ഡ് ചെ­യ്യ­പ്പെ­ട്ട ഫയ­ലു­കള്‍ കണ്ടെ­ത്താ­നു­പ­യോ­ഗി­ക്കു­ന്ന സാ­ങ്കേ­തിക നട­പ­ടി­ക­ളില്‍ ഇട­പെ­ടാ­തി­രി­ക്കു­ക­യും അനു­വ­ദി­ക്കു­ക­യും ചെ­യ്യ­ണം. ഈ കേ­സില്‍ ഇക്കാ­ര്യ­ങ്ങ­ളെ­ല്ലാം വയോ നി­വര്‍­ത്തി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. തന്നെ­യു­മ­ല്ല, ഈ കേ­സ് വരു­ന്ന സമ­യ­ത്തു­ത­ന്നെ, തങ്ങ­ളു­ടെ നെ­റ്റ്‌­വര്‍­ക്കില്‍ അഡല്‍­റ്റ് കണ്ട­ന്റ് അനു­വ­ദി­ക്കേ­ണ്ട­തി­ല്ലെ­ന്നു തീ­രു­മാ­നി­ക്കു­ക­യും അത്ത­രം വീ­ഡി­യോ­കള്‍ കോ­പ്പി­റൈ­റ്റ് ഇന്‍­ഫ്രി­ഞ്ച്മെ­ന്റ് ഇല്ലെ­ങ്കില്‍ പോ­ലും നീ­ക്കം ചെ­യ്യാന്‍ ആരം­ഭി­ക്കു­ക­യും ചെ­യ്തി­രു­ന്നു­.

“ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അവന്റെ കൈവശമുള്ള, അവന്‍ പണംകൊടുത്തുവാങ്ങിയ, ഒരു ഡിജിറ്റല്‍ ഉത്പന്നം എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്ന പരിപാടിയെ ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ് എന്നാണു പോലും വിശേഷിപ്പിക്കേണ്ടതു്. ഒരുവന്‍ വിലകൊടുത്തുവാങ്ങിയ സിഡിയിലെ പാട്ടു് എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കോ യുഎസ്ബി ഡ്രൈവോ പോലെയുള്ള മറ്റു സ്റ്റോറേജ് ഡിവൈസുകളിലേക്കു മാറ്റുന്നതിനെപ്പോലും ഡിആര്‍എം സാങ്കേതികവിദ്യ തടയുന്നു. ഇവിടെ ആരുടെ റൈറ്റ്സ് ആണു് ഈ സാങ്കേതികവിദ്യ മാനേജ് ചെയ്യുന്നതു്? ഇതു ശരിക്കും “ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്മെന്റ്” എന്നല്ലേ വിളിക്കപ്പെടേണ്ടതു്?”

വി­യോ­യു­ടെ യൂ­സര്‍ പോ­ളി­സി പ്ര­കാ­രം പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തി ഒരു വീ­ഡി­യോ­യും ഒരാ­ളും തങ്ങ­ളു­ടെ സി­സ്റ്റ­ത്തി­ലേ­ക്കു് അപ്‌­ലോ­ഡ് ചെ­യ്യാന്‍ പാ­ടി­ല്ല. അങ്ങ­നെ ചെ­യ്ത­താ­യി കണ്ടെ­ത്തു­ന്ന­പ­ക്ഷം ഉട­നെ തന്നെ ഉപ­യോ­ക്താ­വി­നെ വി­വ­ര­മ­റി­യി­ക്കു­ക­യും ആ വീ­ഡി­യോ നീ­ക്കം ചെ­യ്യു­ക­യും ചെ­യ്യും. അതേ വീ­ഡി­യോ­യു­ടെ മറ്റു­പ­കര്‍­പ്പു­കള്‍ ഇല്ലെ­ന്നു­റ­പ്പു­വ­രു­ത്താ­നും, അവ വീ­ണ്ടും വന്നാല്‍ അപ്പോള്‍ തന്നെ കണ്ടെ­ത്താ­നും വേ­ണ്ട സാ­ങ്കേ­തി­ക­സൌ­ക­ര്യ­വും വി­യോ ഒരു­ക്കി­യി­രു­ന്നു. രണ്ടാം­ത­വ­ണ­യും പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തു­ന്ന യൂ­സ­റു­ടെ അക്കൌ­ണ്ട് ടെര്‍­മി­നേ­റ്റ് ചെ­യ്യാ­നും അയാ­ളു­ടെ കണ്ട­ന്റ് അപ്പാ­ടെ ഡി­ലീ­റ്റ് ചെ­യ്യാ­നും വി­യോ നട­പ­ടി സ്വീ­ക­രി­ച്ചി­രു­ന്നു. തന്നെ­യു­മ­ല്ല, ടെര്‍­മി­നേ­റ്റ് ചെ­യ്യ­പ്പെ­ട്ട അക്കൌ­ണ്ട് തു­ട­ങ്ങു­ന്ന സമ­യ­ത്തു് നല്‍­കി­യി­രു­ന്ന ഇമെ­യ്ല്‍ ഐഡി ഉപ­യോ­ഗി­ച്ചു് പു­തിയ അക്കൌ­ണ്ട് തു­റ­ക്കു­ന്ന­തും തട­യ­പ്പെ­ട്ടി­രു­ന്നു. പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തിയ 1,096 യൂ­സര്‍ അക്കൌ­ണ്ടു­കള്‍ അതി­ന­കം വി­യോ മര­വി­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ഇവ­യൊ­ക്കെ കണ­ക്കി­ലെ­ടു­ത്താ­ണു് വി­യോ­യ്ക്കു് ഈ ആനു­കൂ­ല്യം ലഭ്യ­മാ­യ­തു­്.

എ­ന്നാല്‍ ഇതി­നെ­തി­രെ ഐഒ നി­ര­ത്തിയ വാ­ദ­മു­ഖ­ങ്ങള്‍ പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കേ­ണ്ട­വ­യാ­ണു­്. സോ­പ്പ­യ്ക്കെ­തി­രായ ഇന്റര്‍­നെ­റ്റ് ബ്ലാ­ക്‍ഔ­ട്ട് നട­ന്ന­തി­ന്റെ പി­റ്റേ­ദി­വ­സം മെ­ഗാ­അ­പ്‌­ലോ­ഡ് ഡോ­ട്ട് കോം എന്ന സൈ­റ്റി­നെ അട­ച്ചു­പൂ­ട്ടാന്‍ എഫ്ബിഐ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യ­തു് ഐഒ ഉയര്‍­ത്തിയ തര­ത്തി­ലു­ള്ള തട­സ്സ­വാ­ദ­ങ്ങാ­യി­രു­ന്നു. വി­യോ­യു­ടെ കേ­സില്‍ കോ­ട­തി തട­സ്സ­വാ­ദ­ങ്ങള്‍ തള്ളി­ക്ക­ള­ഞ്ഞെ­ങ്കി­ലും മെ­ഗാ­അ­പ്‌­ലോ­ഡി­നെ­തി­രെ അവ ഉപ­യോ­ഗി­ക്കാ­നാ­യി. പറ­യു­വാ­നു­ള്ള രണ്ടാ­മ­ത്തെ ഉദാ­ഹ­ര­ണം മെ­ഗാ­അ­പ്‌­ലോ­ഡി­നെ സം­ബ­ന്ധി­ച്ചാ­യ­തി­നാല്‍ അക്കാ­ര്യ­വും വി­സ്ത­രി­ക്കേ­ണ്ട­തു­ണ്ടു­്.

ഒ­രു യൂ­സര്‍ അക്കൌ­ണ്ട് ടെര്‍­മി­നേ­റ്റ് ചെ­യ്യ­പ്പെ­ട്ടാ­ലും മറ്റൊ­രു ഇമെ­യ്ല്‍ ഐഡി ഉപ­യോ­ഗി­ച്ചു് അതേ­വ്യ­ക്തി­ക്കു് വീ­ണ്ടും അക്കൌ­ണ്ട് തു­റ­ക്കാന്‍ സാ­ധി­ക്കു­മെ­ന്നും അതു­ത­ട­യാന്‍ വി­യോ ഒന്നും ചെ­യ്തി­ല്ലെ­ന്നു­മാ­യി­രു­ന്നു ഐഒ­യു­ടെ ഒരു വാ­ദം. ഉപ­യോ­ക്താ­ക്ക­ളെ അവ­രു­ടെ ശരി­യായ പേ­രും ഐപി അഡ്ര­സും ഉപ­യോ­ഗി­ച്ചാ­വ­ണം ട്രാ­ക്ക് ചെ­യ്യേ­ണ്ട­തെ­ന്നും ഇമെ­യ്ല്‍ ഐഡി പോ­രെ­ന്നും അവര്‍ വാ­ദി­ച്ചു. (ഐ­എ­സ്‌­പി­കള്‍ ഡൈ­നാ­മി­ക്‍ ഐപി അസൈന്‍ ചെ­യ്യു­ന്ന കാ­ല­ത്തോ­ളം ഐപി ഉപ­യോ­ഗി­ച്ചു യൂ­സര്‍ അക്കൌ­ണ്ട് ട്രാ­ക്‍ ചെ­യ്യു­ന്ന പദ്ധ­തി വി­ജ­യ­മാ­വി­ല്ല എന്ന­തു വേ­റെ കാ­ര്യം­.) എന്നാല്‍ പകര്‍­പ്പ­വ­കാ­ശ­ലം­ഘ­ന­ത്തി­ന് അക്കൌ­ണ്ട് തട­യ­പ്പെ­ട്ട ഉപ­യോ­ക്താ­വു് വീ­ണ്ടും പു­തിയ ഇമെ­യ്ല്‍ ഐഡി ഉപ­യോ­ഗി­ച്ചു് അക്കൌ­ണ്ട് തു­ട­ങ്ങി പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം തു­ടര്‍­ന്ന ഒരു കെ­യ്സ് പോ­ലും ഉദാ­ഹ­രി­ക്കാന്‍ ഐഒ­യ്ക്ക് കഴി­യാ­തെ പോ­യ­തു് കോ­ട­തി കണ­ക്കി­ലെ­ടു­ത്തു­.

­ര­ണ്ടാ­മ­ത്തെ മറു­വാ­ദം വീ­ഡി­യോ സൂ­ക്ഷി­ക്കാ­നു­പ­യോ­ഗി­ക്കു­ന്ന ഫോര്‍­മാ­റ്റി­നെ ചൊ­ല്ലി­യാ­യി­രു­ന്നു. വീ­ഡി­യോ പി­ടി­ക്കാന്‍ അസം­ഖ്യം ഫോര്‍­മാ­റ്റു­ക­ളു­ണ്ടാ­യി­രി­ക്കെ വെ­ബില്‍ ലഭ്യ­മായ വീ­ഡി­യോ­യു­ടെ ഫോര്‍­മാ­റ്റ് ഏകീ­ക­രി­ക്കാന്‍ വി­യോ­യു­ടെ സം­വി­ധാ­ന­ത്തി­ലേ­ക്കു് അപ്‌­ലോ­ഡ് ചെ­യ്യു­ന്ന എല്ലാ വീ­ഡി­യോ­യും ഓട്ടോ­മാ­റ്റി­ക്കാ­യി ഫ്ളാ­ഷ് ഫോര്‍­മാ­റ്റി­ലേ­ക്കു് മാ­റ്റി­യി­രു­ന്നു. ഉപ­യോ­ക്താ­ക്കള്‍ പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തി അപ്‌­ലോ­ഡ് ചെ­യ്യു­ന്ന ഫയ­ലു­ക­ളും ഇങ്ങ­നെ കണ്‍­വേര്‍­ട്ട് ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു­്. അതു­വ­ഴി പകര്‍­പ്പ­വ­കാ­ശ­ലം­ഘ­ന­ത്തില്‍ വി­യോ­യും പങ്കു­ചേ­രു­ന്നു എന്നാ­യി­രു­ന്നു വാ­ദം. പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തിയ വീ­ഡി­യോ സ്റ്റോര്‍ ചെ­യ്യു­ന്ന­തി­നു മാ­ത്ര­മേ ഡി­എം­സി­എ­യു­ടെ സേ­ഫ് ഹാര്‍­ബര്‍ പ്രൊ­വി­ഷന്‍ പ്ര­കാ­ര­മു­ള്ള പ്രൊ­ട്ട­ക്ഷന്‍ ലഭ്യ­മാ­വൂ എന്നും എന്നാല്‍ സ്റ്റോ­റേ­ജ് എന്ന­തില്‍ നി­ന്നു­മാ­റി കണ്ട­ന്റ് ഡി­സ്ട്രി­ബ്യൂ­ഷ­ന്റെ ആവ­ശ്യ­ത്തി­ലേ­ക്കാ­യി അവ ഒരു ഫോര്‍­മാ­റ്റി­ലേ­ക്കു് കണ്‍­വേര്‍­ട്ട് ചെ­യ്യു­ന്ന­തോ­ടെ ഈ ആനു­കൂ­ല്യം നഷ്ട­മാ­കു­മെ­ന്നും അവര്‍ വാ­ദി­ച്ചു. ഡി­എം­സി­എ­യു­ടെ ഒരു വകു­പ്പി­ന്റെ ഇടു­ങ്ങിയ വ്യാ­ഖ്യാ­നം അനു­സ­രി­ച്ചു് ഇതു് ഐഒ­യ്ക്ക് അനു­കൂ­ല­മാ­കേ­ണ്ട­താ­യി­രു­ന്നു. എന്നാല്‍ അതേ വകു­പ്പി­ന്റെ അല്‍­പ്പം ബ്രോ­ഡര്‍ ആയ ഡെ­ഫ­നി­ഷ­നാ­ണു് കോ­ട­തി സ്വീ­ക­രി­ച്ച­തു­്. ഇത­നു­സ­രി­ച്ചു് യൂ­സര്‍ ജന­റേ­റ്റ­ഡ് കണ്ട­ന്റി­ന്റെ മേല്‍ നട­ക്കു­ന്ന ഓട്ടോ­മേ­റ്റ­ഡ് ആയ “ഗേ­റ്റ്‌­വേ ഫങ്ഷ­നു­കള്‍” സു­ര­ക്ഷി­ത­തു­റ­മുഖ ആനു­കൂ­ല്യ­ത്തി­നു തട­സ്സ­മാ­കാന്‍ പാ­ടി­ല്ലെ­ന്ന നി­ല­പാ­ടി­ലേ­ക്കു് കോ­ട­തി വന്നു­.

­വി­യോ­യ്ക്കെ­തി­രെ കോ­പ്പി­റൈ­റ്റ് ഇന്‍­ഫ്രി­ഞ്ച്മെ­ന്റ്, കോ­ണ്ട്രി­ബ്യൂ­ട്ട­റി കോ­പ്പി­റൈ­റ്റ് ഇന്‍­ഫ്രി­ഞ്ച്മെ­ന്റ്, വൈ­ക്കേ­റി­യ­സ് കോ­പ്പി­റൈ­റ്റ് ഇന്‍­ഫ്രി­ഞ്ച്മെ­ന്റ് എന്നി­ങ്ങ­നെ മൂ­ന്നു കൌ­ണ്ടു­ക­ളി­ലാ­യി­രു­ന്നു, ഐഒ കേ­സ് നല്‍­കി­യി­രു­ന്ന­തു­്. ഇവ­യില്‍ പൊ­തു­നി­യ­മ­ത്തില്‍ വരു­ന്ന വൈ­ക്കേ­റി­യ­സ് ലയ­ബി­ലി­റ്റി അഥ­വാ ബദല്‍ ബാ­ധ്യത എന്ന ഉത്ത­ര­വാ­ദി­ത്വ­ത്തി­ന്റെ പു­റ­ത്തു് സു­ര­ക്ഷി­ത­തു­റ­മുഖ ആനു­കൂ­ല്യം നി­ഷേ­ധി­ക്കാന്‍ ഡി­എം­സി­എ­യില്‍ വ്യ­വ­സ്ഥ­യു­ണ്ടു­്. ഉപ­യോ­ക്താ­വു് നട­ത്തു­ന്ന പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം തട­യാന്‍ സേ­വ­ന­ദാ­താ­വ് എന്ന നി­ല­യില്‍ അവ­കാ­ശ­വും കെല്‍­പ്പും ഉണ്ടാ­യി­ട്ടും ഇന്‍­ഫ്രി­ഞ്ചി­ങ് ആക്റ്റി­വി­റ്റി­യി­ലൂ­ടെ സാ­മ്പ­ത്തി­ക­മെ­ച്ചം ലഭി­ക്കു­ന്നു­ണ്ടെ­ങ്കി­ലാ­ണു് സം­ര­ക്ഷ­ണം നഷ്ട­മാ­വു­ക. മെ­ഗാ­അ­പ്‌­ലോ­ഡി­നെ­തി­രെ ഈ നൂ­ലാ­മാ­ല­യാ­ണു­്, എഫ്ബിഐ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യ­തു­്. എന്നാല്‍ വി­യോ­യു­ടെ കേ­സി­ലാ­വ­ട്ടെ, അപ്‌­ലോ­ഡ് ചെ­യ്യു­ന്ന ഓരോ വീ­ഡി­യോ­യും പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം നട­ത്തി­യ­താ­ണോ എന്നു കണ്ടെ­ത്താ­നു­ള്ള പരി­ശോ­ധന നട­ത്തുക സാ­ധ്യ­മ­ല്ലെ­ന്നും ഐഒ­യ്ക്കു­പോ­ലും പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം തെ­ളി­യി­ക്കാന്‍ ഹാ­ജ­രാ­ക്കി­യി­രു­ന്ന തങ്ങ­ളു­ടെ ടൈ­റ്റി­ലു­ക­ളു­ടെ പട്ടി­ക­യില്‍ നി­ന്നു് വി­ചാ­ര­ണ­യ്ക്കി­ട­യില്‍ ഒരു ടൈ­റ്റില്‍ മാ­റ്റു­ക­യും മൂ­ന്നു ടൈ­റ്റില്‍ പു­തു­താ­യി ചേര്‍­ക്കു­ക­യും ചെ­യ്യേ­ണ്ട­താ­യി വന്നു­വെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി, അതി­നു­ള്ള കെല്‍­പ്പി­ല്ല എന്നു കണ്ടെ­ത്തി­യാ­ണു് കോ­ട­തി നി­യ­മ­ന­ട­പ­ടി അവ­സാ­നി­പ്പി­ച്ച­തു­്.

എ­ന്നാല്‍ ഈ കേ­സ് ടെ­സ്റ്റ് ഡോ­സ് മാ­ത്ര­മാ­യി­രു­ന്നു. വി­യോ ശരി­ക്കും പ്ര­തി­സ­ന്ധി­യി­ലാ­യ­തു­്, ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ മ്യൂ­സി­ക്‍ ബ്രാന്‍­ഡായ യൂ­ണി­വേ­ഴ്സല്‍ മ്യൂ­സി­ക്‍ ഗ്രൂ­പ്പ് റെ­ക്കോര്‍­ഡി­ങ്സ്, ഇന്‍­കോര്‍­പ്പ­റേ­റ്റ­ഡ് (UMG) കാ­ലി­ഫോര്‍­ണിയ ജി­ല്ലാ കോ­ട­തി­യില്‍ 2007 സെ­പ്റ്റം­ബര്‍ 4നു് കേ­സ് ഫയല്‍ ചെ­യ്ത­തോ­ടെ­യാ­ണു­്. ഡി­എം­സിഎ പ്ര­കാ­രം യു­എം­ജി­യു­ടെ പകര്‍­പ്പ­വ­കാ­ശം ലം­ഘി­ച്ച ഒരു ഫയല്‍ പോ­ലും ചൂ­ണ്ടി­ക്കാ­ട്ടി ടേ­ക്‍­ഡൌണ്‍ നോ­ട്ടീ­സ് നല്‍­കാന്‍ അവര്‍ തയ്യാ­റാ­യി­ല്ല. ഇന്‍­ഫ്രി­ഞ്ചി­ങ് കണ്ട­ന്റി­നു പക­രം Veoh എന്ന സ്ഥാ­പ­നം തന്നെ അട­ച്ചു­പൂ­ട്ടുക എന്ന­താ­യി­രു­ന്നു, അവ­രു­ടെ ലക്ഷ്യം. അതി­നു കാ­ര­ണ­മാ­ക­ട്ടെ, എന്റര്‍­ടെ­യിന്‍­മെ­ന്റ് ഇന്‍­ഡു­സ്ട്രി­യി­ലെ യു­എം­ജി­യു­ടെ അപ്ര­മാ­ദി­ത്വ­ത്തി­നു് മങ്ങ­ലേല്‍­ക്കു­ന്ന­തും­.

­ദ­ശ­ല­ക്ഷ­ക്ക­ണ­ക്കി­നു ഡോ­ളര്‍ ചെ­ല­വു­വ­ന്ന ഈ നി­യ­മ­പോ­രാ­ട്ടം കമ്പ­നി­യു­ടെ പ്ര­വര്‍­ത്ത­ന­ശേ­ഷി­യെ, മത്സ­ര­ക്ഷ­മ­ത­യെ ഒക്കെ­ത്ത­ന്നെ ബാ­ധി­ച്ചു. കമ്പ­നി എക്സി­ക്യൂ­ട്ടീ­വ്സി­ന്റെ സമ­യ­മ­ത്ര­യും നി­യ­മ­പോ­രാ­ട്ട­ത്തി­നാ­യി മാ­റ്റി­വ­യ്ക്കേ­ണ്ടി­വ­ന്ന­തും കമ്പ­നി അട­ച്ചു­പൂ­ട്ടേ­ണ്ടി­വ­ന്നേ­ക്കും എന്ന തോ­ന്നല്‍ ശക്ത­മാ­യ­തും ജീ­വ­ന­ക്കാര്‍­ക്കു കമ്പ­നി­യി­ലു­ള്ള വി­ശ്വാ­സ­ത്തെ­യും ആത്മ­ബോ­ധ­ത്തെ­യും തകര്‍­ത്തു. കമ്പ­നി­യു­ടെ സാ­മ്പ­ത്തി­ക­സ്രോ­ത­സ് അട­ഞ്ഞു­വെ­ന്നു് ഉറ­പ്പാ­ക്കാന്‍ യു­എം­ജി, വി­യോ­യു­ടെ ഇന്‍­വെ­സ്റ്റര്‍­മാ­രായ മൈ­ക്കല്‍ എയ്സ­നര്‍, ആര്‍­ട്ട് ബില്‍­ജര്‍, സ്പാര്‍­ക്‍ ക്യാ­പി­റ്റല്‍ എന്നി­വര്‍­ക്കെ­തി­രെ­യും വ്യ­ക്തി­പ­ര­മാ­യി പകര്‍­പ്പ­വ­കാ­ശ­ലം­ഘ­നം ആരോ­പി­ച്ചു കേ­സ് ഫയല്‍ ചെ­യ്തു. കോ­ട­തി ഈ കേ­സ് എടു­ത്തു കൊ­ട്ട­യി­ലി­ട്ടെ­ങ്കി­ലും യു­എം­ജി വീ­ണ്ടും അപ്പീ­ലി­നു പോ­യി. ഈ നീ­ക്കം കമ്പ­നി­യു­ടെ പണ­വ­ര­വി­നെ തട­സ്സ­പ്പെ­ടു­ത്തു­ക­യും നി­യ­മ­ഭീ­ഷ­ണി­ക്കു മു­മ്പില്‍ മു­തല്‍­മു­ട­ക്കി­നു് പു­തിയ ആളു­കള്‍ തയ്യാ­റാ­വാ­തെ­വ­രി­ക­യും ചെ­യ്തു. ഇതോ­ടെ ജീ­വ­ന­ക്കാ­രെ വെ­ട്ടി­ക്കു­റ­യ്ക്കാ­തെ രക്ഷ­യി­ല്ലെ­ന്നാ­യി. 120 ജീ­വ­ന­ക്കാര്‍ വരെ­യു­ണ്ടാ­യി­രു­ന്ന കമ്പ­നി­യില്‍ ഒടു­ക്കം 20 പേര്‍ മാ­ത്ര­മാ­യി­.

­ര­ണ്ടു­വര്‍­ഷ­ത്തി­നു ശേ­ഷം സെ­പ്റ്റം­ബര്‍ 2009­നു് കോ­ട­തി വി­യോ­യ്ക്കു് അനു­കൂ­ല­മാ­യി വി­ധി­ച്ചു. എന്നാല്‍ ഇട്ടു­മൂ­ടാന്‍ പണ­മു­ള്ള യു­എം­ജി­യാ­ക­ട്ടെ, തെ­ല്ലും കൂ­സാ­തെ അപ്പീല്‍ കൊ­ടു­ത്തു. അപ്പീല്‍ നി­ല­നില്‍­ക്കെ ഫി­നാന്‍­സി­ങ് വീ­ണ്ടും തട­സ്സ­പ്പെ­ട്ടു. ഒരു സമ­യ­ത്തു് 130 മി­ല്യന്‍ ഡോ­ളര്‍ മൂ­ല്യം കല്‍­പ്പി­ച്ചി­രു­ന്ന കമ്പ­നി, അതില്‍ ജീ­വി­ത­മര്‍­പ്പി­ച്ചി­രു­ന്ന 120 ജീ­വ­ന­ക്കാ­രും അവ­രു­ടെ കു­ടും­ബ­ങ്ങ­ളും, വി­വിധ ഇന്‍­വെ­സ്റ്റര്‍­മാര്‍ ഭര­മേല്‍­പ്പി­ച്ചി­രു­ന്ന 70 മി­ല്യന്‍ ഡോ­ളര്‍ മു­ട­ക്ക­മു­തല്‍, ദ്മി­ത്രി­യു­ടെ ജീ­വി­ത­ത്തി­ന്റെ നല്ല­കാ­ലം, ഇതൊ­ക്കെ യു­എം­ജി­യു­ടെ ഈ പോ­രാ­ട്ട­ത്തി­നു മു­ന്നില്‍‍ അടി­യ­റ­വ­യ്ക്കേ­ണ്ടി­വ­ന്നു. ആദ്യ­വി­ധി വരു­ന്ന­തി­നു രണ്ടു­മാ­സം മു­മ്പു് 2009 ജൂ­ലാ­യില്‍ അദ്ദേ­ഹ­ത്തി­ന്റെ പി­താ­വു് മക­ന്റെ സാ­മീ­പ്യ­മോ ശു­ശ്രൂ­ഷ­യോ വേ­ണ്ടും­വ­ണ്ണം അനു­ഭ­വി­ക്കാന്‍ കൂ­ടി കഴി­യാ­തെ അസു­ഖ­ബാ­ധി­ത­നാ­യി മര­ണ­മ­ട­ഞ്ഞു. കേ­സി­ന്റെ ഭാ­രം മൂ­ലം ദ്മി­ത്രി­യു­ടെ കു­ടും­ബ­ജീ­വി­തം താ­റു­മാ­റാ­യി. 2009ല്‍ വി­വാ­ഹ­മോ­ച­ന­ത്തി­ലേ­ക്കു് അതു­ചെ­ന്നെ­ത്തി. നി­വൃ­ത്തി­കെ­ട്ടു് ദ്മി­ത്രി ഷാ­പി­റോ­യ്ക്ക് 2010 ഏപ്രില്‍ ആയ­പ്പോ­ഴേ­ക്കും കമ്പ­നി വി­റ്റൊ­ഴി­യേ­ണ്ടി­വ­ന്നു. ക്യു­ലി­പ്സോ എന്ന ഇസ്രാ­യേ­ലി­യന്‍ സ്റ്റാര്‍­ട്ട് അപ്പ് ആണു് പെ­ടാ­വി­ല­യ്ക്കു് വി­യോ­യെ വാ­ങ്ങി­യ­തു­്. ഇങ്ങ­നെ ആ സ്വ­പ്നം നശി­ച്ചു നാ­റാ­ണ­ക്ക­ല്ലു­പി­ടി­ച്ച­തി­നു ശേ­ഷം ഇക്ക­ഴി­ഞ്ഞ­മാ­സം (2011 ഡി­സം­ബര്‍) ഫെ­ഡ­റല്‍ അപ്പീല്‍ കോ­ട­തി ഒരി­ക്കല്‍ കൂ­ടി വി­യോ­യ്ക്കു് അനു­കൂ­ല­മാ­യി വി­ധി പറ­ഞ്ഞു­.

അ­താ­യ­തു­്, കോ­പ്പി­റൈ­റ്റ് ഇന്‍­ഡു­സ്ട്രി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഡി­എം­സിഎ മു­ത്താ­ണു­്. എന്നാല്‍ അവര്‍­ക്ക­ത്ര­യും പോ­ര. സോ­പ്പാ­യും പി­പ്പാ­യും ഉപ­യോ­ഗി­ച്ചു് ഇന്ന­വേ­ഷന്‍ തട­യാ­നും അവ­രു­ടെ സാ­മ്രാ­ജ്യാ­തിര്‍­ത്തി സം­ര­ക്ഷി­ക്കാ­നു­മാ­ണു് മ്യൂ­സി­ക്‍ ലേ­ബ­ലു­ക­ളും ഹോ­ളി­വു­ഡ് സ്റ്റു­ഡി­യോ­ക­ളും ശ്ര­മി­ക്കു­ന്ന­തു­്. പര­സ്പ­രം അതിര്‍­ത്തി­ലം­ഘി­ക്കാ­തെ ഒരു­മി­ച്ചു് ദാ­ദാ­ഗി­രി കളി­ക്കു­ന്ന അധോ­ലോക ഗു­ണ്ട­ക­ളെ­പ്പോ­ലെ പകര്‍­പ്പ­വ­കാ­ശ­വ്യ­വ­സാ­യി­കള്‍ പു­തിയ ആശ­യ­ങ്ങ­ളെ, പു­തിയ വി­പ­ണ­ന­രീ­തി­യെ, പു­തിയ കമ്പ­നി­ക­ളെ, പു­തിയ വ്യ­ക്തി­ക­ളെ, തങ്ങ­ളു­ടെ തട്ട­ക­ത്തി­ലേ­ക്കു് കട­ന്നു­ക­യ­റു­ന്ന­തില്‍ നി­ന്നു തട­യു­ക­യാ­ണു­്. പു­തിയ ഗാ­യ­ക­രെ സൃ­ഷ്ടി­ക്കു­ന്ന­തു­്, പു­തിയ ­സം­ഗീ­തം­ നിര്‍­മ്മി­ക്കു­ന്ന­തു­്, പു­തിയ സം­വി­ധാ­യ­ക­രെ സൃ­ഷ്ടി­ക്കു­ന്ന­തു­്, നടീ­ന­ട­ന്മാ­രെ സൃ­ഷ്ടി­ക്കു­ന്ന­തു് ഒക്കെ തങ്ങള്‍ മാ­ത്ര­മാ­യി­രി­ക്ക­ണം എന്നാ­ണു് ഇവ­രു­ടെ സമീ­പ­നം. ഇതി­നെ അര­ക്കി­ട്ടു­റ­പ്പി­ക്കു­ന്ന ഉദാ­ഹ­ര­ണ­മാ­ണു് നേ­ര­ത്തെ സൂ­ചി­പ്പി­ച്ച മെ­ഗാ­അ­പ്‌­ലോ­ഡ് ഡോ­ട്ട് കോ­മി­ന്റെ അട­ച്ചു­പൂ­ട്ടല്‍.

­മെ­ഗാ അപ്‌­ലോ­ഡ് സൈ­റ്റ് സന്ദര്‍­ശി­ക്കു­ന്ന­വ­രെ കാ­ത്തി­രി­ക്കു­ന്ന എഫ്ബിഐ അറി­യി­പ്പ്

ഉ­പ­യോ­ക്താ­ക്കള്‍­ക്കു് അക്കൌ­ണ്ട് എടു­ത്തു് ഫയ­ലു­കള്‍ സൂ­ക്ഷി­ക്കാ­നും അതു് മറ്റു­ള്ള­വര്‍­ക്കു് ഡൌണ്‍­ലോ­ഡ് ചെ­യ്യാ­നും സാ­ധി­ക്കു­ന്ന ഫയല്‍ ഹോ­സ്റ്റി­ങ് സേ­വ­ന­മാ­ണു് മെ­ഗാ അപ്‌­ലോ­ഡ് നല്‍­കി­വ­ന്ന­തു­്. ഹോ­ങ്കോ­ങ്ങില്‍ രജി­സ്റ്റര്‍ ചെ­യ്ത കമ്പ­നി പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­തു് ന്യൂ­സി­ലാന്‍­ഡ് കേ­ന്ദ്ര­മാ­ക്കി­യാ­ണു­്. ജനു­വ­രി 18­ന്റെ ഇന്റര്‍­നെ­റ്റ് ബ്ലാ­ക്ക് ഔട്ട് കഴി­ഞ്ഞു് മണി­ക്കൂ­റു­കള്‍­ക്ക­ക­മാ­ണു­്, ഡി­എം­സിഎ ഉപ­യോ­ഗി­ച്ചു് കമ്പ­നി­യു­ടെ ഉട­മ­സ്ഥ­രും ഉന്ന­തഉ­ദ്യോ­ഗ­സ്ഥ­രു­മ­ട­ക്കം നാ­ലു­പേ­രെ ഇന്റര്‍­പോ­ളി­ന്റെ സഹാ­യ­ത്തോ­ടെ ന്യൂ­സീ­ലാന്‍­ഡില്‍ നി­ന്നു് ജനു­വ­രി 19­നു് അറ­സ്റ്റ് ചെ­യ്യു­ന്ന­തു­്. കലാ­സൃ­ഷ്ടി­ക­ളും ലക്ഷ്വ­റി കാ­റു­ക­ളു­മ­ട­ക്കം, 17 മി­ല്യന്‍ ഡോ­ള­റി­ന്റെ വസ്തു­വ­ക­കള്‍ കണ്ടു­കെ­ട്ടി. കമ്പ­നി­യു­ടെ സ്ഥാ­പ­കന്‍ കിം ഡോ­ട്ട്കോം എന്ന കിം സ്ക്മി­റ്റ്സി­ന്റെ പി­റ­ന്നാള്‍ ആഘോ­ഷ­ത്തി­നി­ട­യി­ലാ­യി­രു­ന്നു, അറ­സ്റ്റ്. പി­റ്റേ­ദി­വ­സം ജനു­വ­രി 20­നു് ഹോ­ങ്കോ­ങ്, മെ­ഗാ­അ­പ്‌­ലോ­ഡി­ന്റെ ഉട­മ­സ്ഥ­ത­യി­ലു­ള്ള 300 മി­ല്യന്‍ ഹോ­ങ്കോ­ങ് ഡോ­ളര്‍ മതി­പ്പു­വ­രു­ന്ന സ്വ­ത്തു­വ­ക­കള്‍ ജപ്തി­ചെ­യ്തു. ലോ­ക­ത്തു് അനേ­കം രാ­ജ്യ­ങ്ങ­ളില്‍ സര്‍­വര്‍ സ്ഥാ­പി­ച്ചു പ്ര­വര്‍­ത്തി­ക്കു­ന്ന വലിയ കമ്പ­നി­യാ­യി­രു­ന്നു, മെ­ഗാ­അ­പ്‌­ലോ­ഡ്. അവ­രു­ടെ ഉട­മ­സ്ഥ­ത­യി­ലു­ള്ള എല്ലാ യു­ആര്‍എ­ല്ലു­ക­ളും പി­ടി­ച്ചെ­ടു­ക്കു­ക­യും ഡി­എന്‍എ­സ് സേ­വ­നം ബ്ലോ­ക്ക് ചെ­യ്യു­ക­യും പക­രം എഫ്ബി­ഐ­യു­ടെ സന്ദേ­ശം പതി­ച്ചി­രി­ക്ക­യു­മാ­ണി­പ്പോള്‍. കമ്പ­നി­യു­ടെ സേ­വ­നം ഉപ­യോ­ഗി­ച്ചി­രു­ന്ന­വ­രു­ടെ­യെ­ല്ലാം ഫയ­ലു­കള്‍ തീര്‍­ത്തും നഷ്ട­മാ­യി. തന്നെ­യു­മ­ല്ല, ആരൊ­ക്കെ ഏതേ­തൊ­ക്കെ ഫയ­ലു­കള്‍ അപ്‌­ലോ­ഡ് ചെ­യ്തു­വെ­ന്നും ഡൌണ്‍­ലോ­ഡ് ചെ­യ്തു­വെ­ന്നു­മു­ള്ള വി­വ­ര­ങ്ങ­ളും ഇതി­ന­കം എഫ്ബിഐ കൈ­ക്ക­ലാ­ക്കി­യി­ട്ടു­ണ്ടാ­വും. വ്യ­ക്തി­കള്‍­ക്കെ­തി­രായ നീ­ക്കം പി­ന്നാ­ലെ പ്ര­തീ­ക്ഷാം എന്നു­സാ­രം­.

എ­ന്നാല്‍ സോ­പ­യോ പി­പ­യോ ഉപ­യോ­ഗി­ക്കാ­തെ തന്നെ മെ­ഗാ­അ­പ്‌­ലോ­ഡ് അട­ച്ചു­പൂ­ട്ടാന്‍ എഫ്ബി­ഐ­യ്ക്കാ­യി എന്നു കാ­ണ­ണം. മെ­ഗാ­അ­പ്‌­ലോ­ഡി­ന്റെ അനേ­കം സര്‍­വ­റു­ക­ളില്‍ ഒന്നു് യു­എ­സി­ലെ വിര്‍­ജീ­നി­യ­യില്‍ ആയി­രു­ന്നു എന്ന ലൂ­പ്ഹോള്‍ ഉപ­യോ­ഗി­ച്ചാ­ണു­്, ഈ കമ്പ­നി­ക്കെ­തി­രെ ഡി­എം­സിഎ ഉപ­യോ­ഗി­ച്ചു നട­പ­ടി­യെ­ടു­ത്ത­തു­്. വി­യോ­യ്ക്കു് ലഭി­ച്ച­തു­പോ­ലെ സു­ര­ക്ഷി­ത­തു­റ­മുഖ ആനു­കൂ­ല്യം ഇവര്‍­ക്കു നല്‍­കി­യ­തു­മി­ല്ല. മെ­ഗാ­അ­പ്‌­ലോ­ഡി­നെ­തി­രെ പക്ഷെ പെ­ട്ടെ­ന്നു നട­പ­ടി­യെ­ടു­ക്കാന്‍ എന്താ­ണു കാ­ര­ണം എന്നു് പര­തു­മ്പോ­ഴാ­ണു് മ്യൂ­സി­ക്‍ ഇന്‍­ഡു­സ്ട്രി­യു­ടെ കളി മന­സ്സി­ലാ­വു­ക.

­മെ­ഗാ ബോ­ക്സ് ബീ­റ്റ സ്ക്രീന്‍ ഷോ­ട്ട്

ഈ നട­പ­ടി­വ­രു­ന്ന­തി­നു് ഏതാ­നും ആഴ്ച­കള്‍­ക്കു­മു­മ്പാ­ണു് ഡി­ജി­റ്റല്‍ മ്യൂ­സി­ക്‍ ന്യൂ­സ് എന്ന വെ­ബ്സൈ­റ്റ് മെ­ഗാ­അ­പ്‌­ലോ­ഡ് പു­തു­താ­യി കമ്പോ­ള­ത്തി­ലി­റ­ക്കാന്‍ പോ­കു­ന്ന സേ­വ­ന­ത്തെ കു­റി­ച്ചു റിപ്പോര്‍ട്ട് ചെ­യ്ത­തു­്. സം­ഗീ­ത­വ്യ­വ­സാ­യ­ത്തി­ന്റെ ആണി­ക്ക­ല്ലി­ള­ക്കാന്‍ പോ­ന്ന­താ­യി­രു­ന്നു, ഈ സേ­വ­നം. ക്ലൌ­ഡ് കേ­ന്ദ്രീ­കൃ­ത­മായ മെ­ഗാ­ബോ­ക്സ് എന്ന സമാ­ന്തര മ്യൂ­സി­ക്‍ സ്റ്റോര്‍ ആണു­്, മെ­ഗാ­അ­പ്‌­ലോ­ഡ് ഉട­മ­കള്‍ പ്ര­ഖ്യാ­പി­ച്ച­തു­്.

­യു­എം­ജി­യെ പേ­ടി­പ്പെ­ടു­ത്താന്‍ പോ­ന്ന നട­പ­ടി­യാ­യി­രു­ന്നു, അതു­്. കാ­ര­ണ­മെ­ന്തെ­ന്ന­ല്ലേ? പു­തിയ പാ­ട്ടു­കാര്‍­ക്കും സം­ഗീ­ത­ജ്ഞര്‍­ക്കും അവ­രു­ടെ ആല്‍­ബ­ങ്ങള്‍ സ്വ­ത­ന്ത്ര­മാ­യി റി­ലീ­സ് ചെ­യ്യാ­നു­ള്ള സം­വി­ധാ­ന­മാ­യി­രു­ന്നു, മെ­ഗാ­ബോ­ക്സ് ഒരു­ക്കാ­നി­രു­ന്ന­തു­്. കലാ­കാ­ര­ന്മാര്‍­ക്കു് മ്യൂ­സി­ക്‍ ലേ­ബ­ലു­ക­ളു­ടെ ഇട­നി­ല­യി­ല്ലാ­തെ ഉപ­ഭോ­ക്താ­ക്ക­ളു­മാ­യി നേ­രി­ട്ടി­ട­പെ­ടാന്‍ കഴി­യു­ന്ന ഒരു ചന്ത­സ്ഥ­ലം. എന്നു­മാ­ത്ര­മ­ല്ല, അതി­ലൂ­ടെ­യു­ള്ള വില്‍­പ്പ­ന­വ­രു­മാ­ന­ത്തി­ന്റെ 90­ശ­ത­മാ­ന­വും കലാ­കാ­ര­ന്മാര്‍­ക്കു് എടു­ക്കു­ക­യും ചെ­യ്യാം. യു­എം­ജി­യും മറ്റും പാ­ട്ടു­കാര്‍­ക്കു് റോ­യല്‍­റ്റി­യു­ടെ ചെ­റു­ഭാ­ഗം മാ­ത്രം നല്‍­കു­മ്പോ­ഴാ­ണി­തു് എന്നോര്‍­ക്ക­ണം­.

ഇ­ങ്ങ­നെ പാ­ട്ടു് നേ­രി­ട്ടു് വില്‍­ക്കാന്‍ അനു­വ­ദി­ക്കുക മാ­ത്ര­മ­ല്ല, പണം കൊ­ടു­ത്തു­വാ­ങ്ങാ­തെ സൌ­ജ­ന്യ­മാ­യി ഡൌണ്‍­ലോ­ഡ് ചെ­യ്യ­പ്പെ­ടു­ന്ന പാ­ട്ടു­കള്‍­ക്കു പോ­ലും ഗാ­യ­കര്‍­ക്കു് പണം ലഭി­ക്കാന്‍ മെ­ഗാ­ബോ­ക്സ് സം­വി­ധാ­നം ഒരു­ക്കി­യി­രു­ന്നു. മെ­ഗാ­കീ എന്ന സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ സഹാ­യ­ത്തോ­ടെ­യാ­ണു് സൌ­ജ­ന്യ ഡൌണ്‍­ലോ­ഡു­കള്‍ ട്രാ­ക്ക് ചെ­യ്തു­്, പക­രം പര­സ്യ­വ­രു­മാ­ന­ത്തില്‍ നി­ന്നു് ഗാ­യ­കര്‍­ക്കു് പണം നല്‍­കു­ക. മ്യൂ­സി­ക്‍ ലേ­ബ­ലു­ക­ളു­ടെ ബി­സി­ന­സ് രീ­തി­യെ തന്നെ പൊ­ളി­ച്ച­ടു­ക്കു­മാ­യി­രു­ന്ന ഈ സം­വി­ധാ­നം നി­ല­വില്‍ വരു­ന്ന­തി­നു മു­ന്നെ, കമ്പ­നി­യെ പൂ­ട്ടി­ക്കു­ക അവ­യു­ടെ ആവ­ശ്യ­മാ­യി­ല്ലെ­ങ്കി­ല­ല്ലേ, അത്ഭു­ത­മു­ള്ളൂ? കണ്ണും മൂ­ക്കു­മി­ല്ലാ­ത്ത ഡി­ജി­റ്റല്‍ പകര്‍­പ്പ­വ­കാ­ശ­നി­യ­മം എങ്ങ­നെ ഇന്ന­വേ­ഷ­നെ തട­യു­ന്നു എന്നും പു­തിയ കളി­ക്കാ­രെ കളി­ക്ക­ള­ത്തില്‍­നി­ന്നു പു­റ­ത്താ­ക്കു­ന്നു എന്നും തെ­ളി­യി­ക്കാന്‍ ഇതി­നേ­ക്കാള്‍ പറ്റിയ ഉദാ­ഹ­ര­ണം വേ­റെ വേ­ണോ? (എ­ഫ്ബി­ഐ­യു­ടെ മറുവാദം ഇവി­ടെ­)

 

 

ഈ ഡി­എം­സിഎ യു­എ­സില്‍ സര്‍­വ­റു­ള്ള സൈ­റ്റു­കള്‍­ക്കു മാ­ത്രം ബാ­ധ­മ­കാ­ണെ­ങ്കില്‍ ഇതേ കാ­ടന്‍ നി­യ­മം വി­ദേ­ശ­സൈ­റ്റു­കള്‍­ക്കു കൂ­ടി ബാ­ധ­ക­മാ­ക്കാ­നാ­ണു­്, സോ­പ്പ­യും പി­പ്പ­യും. അതി­നെ എതിര്‍­ക്കാ­തെ പി­ന്നെ­ന്തു­ചെ­യ്യാന്‍?

ഇ­നി ഇതു് ഒറ്റ­പ്പെ­ട്ട നി­യ­മ­നിര്‍­മ്മാ­ണ­മ­ല്ല, എന്നു­കാ­ണ­ണം. ഇന്റര്‍­നെ­റ്റില്‍ നട­ന്ന പ്ര­ക്ഷോ­ഭ­ത്തെ തു­ടര്‍­ന്നു് ഈ രണ്ടു­ബി­ല്ലു­ക­ളും താ­ത്കാ­ലി­ക­മാ­യി മര­വി­പ്പി­ച്ചി­രി­ക്ക­യാ­ണു­്. പക­രം പിന്‍­വാ­തി­ലില്‍­കൂ­ട്ടി ഭര­ണ­കൂ­ടം വ്യ­ക്തി­ക­ളു­ടെ കമ്പ്യൂ­ട്ട­റു­ക­ളി­ലേ­ക്കു് ഒളി­നോ­ട്ടം തു­ട­രു­മെ­ന്നു് ഉറ­പ്പാ­ക്കു­ക­യാ­ണു­്. അതി­നാ­യി യു­എ­സ് കോണ്‍­ഗ്ര­സ് തി­ടു­ക്ക­ത്തില്‍ കൊ­ണ്ടു­വ­രു­ന്ന മറ്റൊ­രു നി­യ­മ­മാ­ണു് HR 1981. ഇന്റര്‍­നെ­റ്റ് അശ്ലീ­ല­വ്യാ­പാ­രി­ക­ളില്‍ നി­ന്നും കു­ട്ടി­ക­ളെ സം­ര­ക്ഷി­ക്കാ­നു­ള്ള നി­യ­മം 2011 എന്ന മേല്‍­ക്കു­റി­പ്പോ­ടെ­യാ­ണു് നി­യ­മം എത്തു­ന്ന­തു­്. സോ­പ­യു­ടെ പ്രൊ­പ്പോ­ണ­ന്റ് ആയ ലാ­മര്‍ സ്മി­ത്ത് തന്നെ­യാ­ണു­്, ഈ നി­യ­മ­വും മു­ന്നോ­ട്ടു­നീ­ക്കു­ന്ന­തു­്.

­ചൈല്‍­ഡ് പോ­ണോ­ഗ്ര­ഫി­യും ശി­ശു­ലൈം­ഗി­ക­പീ­ഡ­ന­വും തട­യുക എന്ന ലക്ഷ്യ­ത്തില്‍ പൊ­തി­ഞ്ഞാ­ണു­്, ബില്‍ അവ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു­്. ഈ കാ­ര്യ­ത്തില്‍ ആര്‍­ക്കും എതിര്‍­പ്പു­ണ്ടാ­വി­ല്ല, എന്ന­തു­കൊ­ണ്ടു­ത­ന്നെ, ബില്‍ യു­എ­സ് കോണ്‍­ഗ്ര­സില്‍ സു­ഖ­മ­മാ­യി പാ­സാ­ക്ക­പ്പെ­ടും. പക്ഷെ ബി­ല്ലി­ലെ വ്യ­വ­സ്ഥ­ക­ളി­ലേ­ക്കു് കട­ക്കു­മ്പോ­ഴാ­ണു­്, യഥാര്‍ത്ഥ ലക്ഷ്യം­ ചൈല്‍­ഡ് പോ­ണോ­ഗ്ര­ഫി­യെ തട­യു­ക­യ­ല്ലെ­ന്നു വ്യ­ക്ത­മാ­വു­ക. ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ക്കു­ന്ന ഏതൊ­രു­വ്യ­ക്തി­യേ­യും ശി­ശു­പീ­ഡ­ക­നാ­യി സം­ശ­യി­ക്കു­ന്ന പ്രി­മൈ­സു­ക­ളാ­ണു് ബി­ല്ലി­ലു­ള്ള­തു­്. ഇപ്പോ­ഴ­ത്തെ നി­ല­യില്‍ ശി­ശു­പീ­ഡ­ക­രെ കണ്ടെ­ത്തുക പ്ര­യാ­സ­മാ­ണെ­ന്നു് ബി­ല്ലി­നെ പി­ന്തു­ണ­യ്ക്കു­ന്ന­വര്‍ പറ­യു­ന്നു. അതി­നു­ള്ള പരി­ഹാ­ര­മാ­ണു­്, പ്ര­ശ്ന­കാ­രി. നി­ങ്ങള്‍­ക്കു് ഇന്റര്‍­നെ­റ്റ് സേ­വ­നം ലഭ്യ­മാ­ക്കു­ന്ന സ്ഥാ­പ­നം (ISP) ഓരോ ഉപ­യോ­ക്താ­വി­ന്റെ­യും ഇന്റര്‍­നെ­റ്റ് ആക്റ്റി­വി­റ്റി ട്രാ­ക്‍ ചെ­യ്യു­ക­യും അവ 18 മാ­സ­ക്കാ­ലം സൂ­ക്ഷി­ക്കു­ക­യും വേ­ണം. ഉപ­യോ­ക്താ­വി­ന്റെ പേ­രു­്, വി­ലാ­സം, എവി­ടെ­വി­ടൊ­ക്കെ നി­ന്നു് നെ­റ്റില്‍ കയ­റു­ന്നു, ബാ­ങ്ക് അക്കൌ­ണ്ട് നമ്പ­റു­കള്‍, ക്രെ­ഡി­റ്റ് കാര്‍­ഡ് നമ്പ­രു­കള്‍, കണ­ക്ഷ­നു് അസൈന്‍ ചെ­യ്തി­രി­ക്കു­ന്ന ഐപി അഡ്ര­സു­കള്‍ എന്നി­വ­യൊ­ക്കെ ഇതി­നൊ­പ്പം സൂ­ക്ഷി­ക്ക­ണം­.

“കോപ്പിറൈറ്റ് ഇന്‍ഡുസ്ട്രിയെ സംബന്ധിച്ചിടത്തോളം ഡിഎംസിഎ മുത്താണു്. എന്നാല്‍ അവര്‍ക്കത്രയും പോര. സോപ്പായും പിപ്പായും ഉപയോഗിച്ചു് ഇന്നവേഷന്‍ തടയാനും അവരുടെ സാമ്രാജ്യാതിര്‍ത്തി സംരക്ഷിക്കാനുമാണു് മ്യൂസിക്‍ ലേബലുകളും ഹോളിവുഡ് സ്റ്റുഡിയോകളും ശ്രമിക്കുന്നതു്. പരസ്പരം അതിര്‍ത്തിലംഘിക്കാതെ ഒരുമിച്ചു് ദാദാഗിരി കളിക്കുന്ന അധോലോക ഗുണ്ടകളെപ്പോലെ പകര്‍പ്പവകാശവ്യവസായികള്‍ പുതിയ ആശയങ്ങളെ, പുതിയ വിപണനരീതിയെ, പുതിയ കമ്പനികളെ, പുതിയ വ്യക്തികളെ, തങ്ങളുടെ തട്ടകത്തിലേക്കു് കടന്നുകയറുന്നതില്‍ നിന്നു തടയുകയാണു്. പുതിയ ഗായകരെ സൃഷ്ടിക്കുന്നതു്, പുതിയ സംഗീതം നിര്‍മ്മിക്കുന്നതു്, പുതിയ സംവിധായകരെ സൃഷ്ടിക്കുന്നതു്, നടീനടന്മാരെ സൃഷ്ടിക്കുന്നതു് ഒക്കെ തങ്ങള്‍ മാത്രമായിരിക്കണം എന്നാണു് ഇവരുടെ സമീപനം.”

ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ക്കു­ന്ന വള­രെ വലിയ ജന­സ­ഞ്ച­യ­ത്തി­നി­ട­യില്‍ ഒളി­ഞ്ഞി­രി­ക്കു­ന്ന ചെ­റു­ശ­ത­മാ­നം കു­റ്റ­വാ­ളി­ക­ളെ / ശി­ശു­പീ­ഡ­ക­രെ കണ്ടെ­ത്താന്‍ സക­ല­രു­ടെ­യും ദൈ­ന്യം­ദി­ന­സ്വ­കാ­ര്യ­പെ­രു­മാ­റ്റ­ങ്ങള്‍ നി­രീ­ക്ഷ­ണ­വി­ധേ­യ­മാ­ക്കു­ന്ന­തു് തന്നെ പൊ­ലീ­സ് സ്റ്റേ­റ്റി­ന്റെ സ്വ­ഭാ­വ­മാ­ണു­്. ഇല­ക്ട്രോ­ണി­ക്‍ ഫ്രോ­ണ്ടി­യര്‍ ഫെ­ഡ­റേ­ഷ­ന്റെ അറ്റോര്‍­ണി അഭി­പ്രാ­യ­പ്പെ­ടു­ന്ന­തു് “ബി­ല്ലി­ലെ ഡേ­റ്റാ റി­റ്റന്‍­ഷന്‍ വ്യ­വ­സ്ഥ, ഓരോ ഇന്റര്‍­നെ­റ്റ് ഉപ­യോ­ക്താ­വി­നെ­യും കു­റ്റ­വാ­ളി­യെ എന്ന­പോ­ലെ പരി­ഗ­ണി­ക്കു­ന്ന­തു് അമേ­രി­ക്കന്‍ പൌ­ര­ത്വ­മു­ള്ള ഏവ­രു­ടെ­യും ഓണ്‍­ലൈന്‍ സ്വ­കാ­ര്യ­ത­യേ­യും അഭി­പ്രായ സ്വാ­ത­ന്ത്ര്യ­ത്തേ­യും ഹനി­ക്കും­,” എന്നാ­ണു­്. ഇതി­നേ­ക്കാള്‍ കടു­പ്പ­മാ­കു­ന്ന­തു­്, ബി­ല്ലി­ലെ വ്യ­വ­സ്ഥ­യ­നു­സ­രി­ച്ചു് ഈ ഡേ­റ്റ അത്ര­യും കൈ­ക്ക­ലാ­ക്കാന്‍ ഗവണ്‍­മെ­ന്റ് ആകെ ചെ­യ്യേ­ണ്ട­തു­്, ഐഎ­സ്‌­പി­ക­ളോ­ടു് വെ­റു­തെ ചോ­ദി­ക്കുക മാ­ത്ര­മാ­ണു് എന്ന­താ­ണു­്. അതാ­യ­തു­്, യാ­തൊ­രു­ത­ര­ത്തി­ലു­ള്ള ജു­ഡീ­ഷ്യല്‍ റി­വ്യൂ­വും ഇതി­നു പു­റ­ത്തി­ല്ല. പൊ­ലീ­സി­നു് ഒരാ­ളു­ടെ ഇന്റര്‍­നെ­റ്റ് ഹി­സ്റ്റ­റി പരി­ശോ­ധി­ക്കാന്‍, ഈ ബില്‍ പ്ര­കാ­രം, അയാള്‍ ചൈല്‍­ഡ് പോ­ണോ­ഗ്ര­ഫി ചാര്‍­ജ­സി­ന്റെ പു­റ­ത്തു് അന്വേ­ഷ­ണം നേ­രി­ടു­ന്ന­യാള്‍ പോ­ലും ആക­ണ­മെ­ന്നി­ല്ല; ഏതെ­ങ്കി­ലും കു­റ്റ­കൃ­ത്യം സം­ബ­ന്ധി­ച്ച സം­ശ­യം മാ­ത്രം മതി. വി­വാ­ഹ­മോ­ച­ന­ക്കേ­സു­ക­ളും കു­ട്ടി­ക­ളു­ടെ കൈ­വ­ശാ­വ­കാ­ശം സം­ബ­ന്ധി­ച്ച തര്‍­ക്ക­ങ്ങ­ളും പോ­ലെ­യു­ള്ള സി­വില്‍ കാ­ര്യ­ങ്ങള്‍­ക്കു­പോ­ലും ഇതു ചെ­യ്യാ­നാ­കും. തന്നെ­യു­മ­ല്ല, പൊ­ലീ­സി­നു് ഈ ഡേ­റ്റ കൈ­വ­ശ­പ്പെ­ടു­ത്താന്‍, അതാ­രു­ടെ­യും ആവ­ട്ടെ, കാ­ര­ണം പോ­ലും ബോ­ധി­പ്പി­ക്കേ­ണ്ട­തി­ല്ല. ചു­രു­ക്ക­ത്തില്‍ ഈ നി­യ­മം നി­ല­വില്‍­വ­രു­ന്ന­പ­ക്ഷം ഏറ്റ­വു­മ­ധി­കം ഉപ­യോ­ഗി­ക്ക­പ്പെ­ടുക ബ്ലാ­ക്‍­മെ­യ്‌­ലി­ങ്ങി­നാ­വും­.

ഇ­നി കേ­ര­ള­ത്തി­ലെ ഇമെയ്ല്‍ ചോര്‍­ത്തല്‍ വി­വാ­ദ­ങ്ങ­ളു­ടെ പശ്ചാ­ത്ത­ല­ത്തില്‍ ഇന്ത്യ­യില്‍ ഇത്ത­ര­മൊ­രു നി­യ­മ­ത്തി­ന്റെ പ്ര­യോ­ഗ­സാ­ധ്യത ഒന്നു പരി­ശോ­ധി­ച്ചു­നോ­ക്കൂ. അപ്പോ­ഴ­റി­യാം, എത്ര­മേല്‍ ഭീ­തി­ദ­മായ സ്റ്റേ­റ്റ് സര്‍­വൈ­ലന്‍­സി­ന്റെ രാ­ക്ഷ­സ­ഭാ­വ­മാ­ണു് നമ്മെ കാ­ത്തി­രി­ക്കു­ന്ന­തെ­ന്നു­്. ഇന്ത്യന്‍ പാര്‍­ല­മെ­ന്റ് പാ­സാ­ക്കിയ ഐടി ആക്റ്റ് (2000), 2008 ഡി­സം­ബര്‍ 23­നു് പാര്‍­ല­മെ­ന്റ് സ്തം­ഭ­ന­ങ്ങള്‍­ക്കും ബഹ­ള­ങ്ങള്‍­ക്കു­മി­ട­യില്‍ ശബ്ദ­വോ­ട്ടോ­ടെ ഭേ­ദ­ഗ­തി ചെ­യ്യ­പ്പെ­ട്ടി­രു­ന്നു. ഈ ഭേ­ദ­ഗ­തി­യി­ലെ പല വകു­പ്പു­ക­ളും ഇന്ത്യന്‍ ഗവണ്‍­മെ­ന്റി­നു് ഇത്ത­രം കാ­ടന്‍ അധി­കാ­ര­ങ്ങള്‍ വച്ചു­നീ­ട്ടു­ന്നു­ണ്ടു­്. ഈ നി­യ­മ­ത്തി­ലെ 69-ാം വകു­പ്പു­്, ഭര­ണ­കൂ­ട­ത്തി­നു് ഏതു ഡി­ജി­റ്റല്‍ സം­ഭാ­ഷ­ണ­വും ചോര്‍­ത്താ­നു­ള്ള അനു­മ­തി നല്‍­കു­ന്നു. അതു് എത്ര­മാ­ത്രം ദു­രു­പ­യോ­ഗം ചെ­യ്യ­പ്പെ­ടാം എന്നു് വരും­നാ­ളു­ക­ളില്‍ നാം അനു­ഭ­വി­ച്ച­റി­യാന്‍ പോ­കു­ന്ന­തേ­യു­ള്ളൂ­.

­ന­മ്മു­ടെ വി­ചി­ത്ര­മായ നി­യ­മ­വ്യാ­ഖ്യാ­ന­ങ്ങള്‍ പ്ര­കാ­രം ഒരാ­ളെ എത്ര­വേ­ണ­മെ­ങ്കി­ലും പു­ക­ഴ്ത്താം. അതേ സമ­യം, അയാ­ളെ വെ­റു­ക്കു­ന്നു­വെ­ന്നു് കു­റ­ഞ്ഞ­പ­ക്ഷം ഇന്റര്‍­നെ­റ്റി­ലെ­ങ്കി­ലും പ്ര­ഖ്യാ­പി­ക്കാ­നാ­വി­ല്ല. ഐഎ­സ്‌­പി കൊ­ടു­ത്ത തെ­റ്റായ വി­വ­ര­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കി­ങ് സൈ­റ്റായ ഓര്‍­ക്കു­ട്ടി­ലൂ­ടെ ഛത്ര­പ­തി ശി­വ­ജി­യെ അപ­മാ­നി­ച്ചു എന്ന കു­റ്റം­ചു­മ­ത്തി 2007 ഓഗ­സ്റ്റ് 31­നു് ബാം­ഗ്ലൂ­രി­ലെ എച്ച്സി­എല്‍ കമ്പ­നി­യില്‍ എഞ്ചി­നീ­യ­റാ­യി­രു­ന്ന ലക്ഷ്മണ കൈ­ലാ­സ് കെ എന്ന യു­വാ­വി­നെ അറ­സ്റ്റ് ചെ­യ്തു് വി­ചാ­ര­ണ­പോ­ലും നട­ത്താ­തെ 50 ദി­വ­സം തട­വില്‍ പാര്‍­പ്പി­ച്ച ചരി­ത്ര­മാ­ണു­്, മഹാ­രാ­ഷ്ട്ര പൊ­ലീ­സി­നു­ള്ള­തു­്. ഒടു­വില്‍ ഇയാ­ളെ പൊ­ലീ­സ് വി­ട്ട­യ­യ്ക്കു­ക­യും മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നി­ന്നു് ഇക്കഥ മന­സ്സി­ലാ­ക്കിയ മനു­ഷ്യാ­വ­കാശ കമ്മി­ഷന്‍ എയര്‍­ടെ­ല്ലി­നോ­ടു് രണ്ടു­ല­ക്ഷം രൂപ നഷ്ട­പ­രി­ഹാ­രം നല്‍­കാന്‍ ആവ­ശ്യ­പ്പെ­ടു­ക­യും ചെ­യ്തു. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളില്‍ നി­ന്ദാ­സ്തു­തി­യും ആക്ഷേ­പ­ഹാ­സ്യ­വും മറ്റും ഉപ­യോ­ഗി­ക്കു­ക­യേ രക്ഷ­യു­ള്ളൂ എന്നു­വ­രു­ന്നു. (ചേര്‍­ത്തു­വാ­യി­ക്കാന്‍: ഇന്ത്യയുടെ അദൃ­ശ്യ ഇന്റര്‍­നെ­റ്റ് സെന്‍­സര്‍­ഷി­പ്പ് : അനി­വര്‍ അര­വി­ന്ദ്)

­സോ­പ്പ­യും പി­പ്പ­യും പൈ­ത­ങ്ങ­ളെ­ങ്കില്‍ അതി­ന്റെ വല്യൂ­പ്പാ­പ്പ­യാ­യി­ട്ടു­വ­രും, ആന്റി കൌ­ണ്ടര്‍­ഫീ­റ്റി­ങ് ട്രേ­ഡ് എഗ്രി­മെ­ന്റ് (ACTA) എന്ന അന്താ­രാ­ഷ്ട്ര കരാര്‍. ഒക്ടോ­ബര്‍ 2010ല്‍ ഓസ്ട്രേ­ലി­യ, കാ­ന­ഡ, ജപ്പാന്‍, മൊ­റോ­ക്കോ, ന്യൂ സീ­ലാന്‍­ഡ്, സിം­ഗ­പ്പൂര്‍, ദക്ഷി­ണ­കൊ­റി­യ, യു­എ­സ്എ എന്നീ രാ­ഷ്ട്ര­ങ്ങള്‍ ഒപ്പു­ചാര്‍­ത്തി­യ­തോ­ടെ ഈ കരാര്‍ നി­ല­വില്‍­വ­ന്നു­ക­ഴി­ഞ്ഞു. തൊ­ട്ടു­പി­ന്നാ­ലെ യൂ­റോ­പ്യന്‍ യൂ­ണി­യ­നും അതി­ലെ 22 അം­ഗ­രാ­ഷ്ട്ര­ങ്ങ­ളും  ഇ­തി­ന­കം ഈ കരാ­റില്‍ ഒപ്പു­ചാര്‍­ത്തി­.

­ലോ­ക­രാ­ഷ്ട്ര­ങ്ങ­ളു­ടെ തല­യ്ക്കു­മു­ക­ളി­ലൂ­ടെ കോ­പ്പി­റൈ­റ്റ് വ്യ­വ­സായ താ­ത്പ­ര്യ­ങ്ങള്‍ അടി­ച്ചേല്‍­പ്പി­ക്കു­ന്ന കരാര്‍ ആണി­തു­്. ഉത്പ­ന്ന­ങ്ങ­ളു­ടെ അനം­ഗീ­കൃത പകര്‍­പ്പു­കള്‍, ജന­റി­ക്‍ ഡ്ര­ഗ്സ്, ഇന്റര്‍­നെ­റ്റി­ലൂ­ടെ­യു­ള്ള പകര്‍­പ്പ­വ­കാശ ലം­ഘ­നം എന്നീ വി­ഷ­യ­ങ്ങ­ളില്‍ ലോ­ക­ത്താ­കെ ബാ­ധ­ക­മാ­വു­ന്ന നി­യ­മ­ങ്ങള്‍ നട­പ്പി­ലാ­ക്കാന്‍ നി­ല­വി­ലു­ള്ള അന്താ­രാ­ഷ്ട്ര ഫോ­റ­ങ്ങ­ളു­ടെ പു­റ­ത്തു് WTO­യും, WIPO­യും, UNഉം പോ­ലെ ഒരു സ്വ­ത­ന്ത്ര ഗവേ­ണി­ങ് ബോ­ഡി കരാ­റി­ന്റെ ഭാ­ഗ­മാ­യി നി­ല­വില്‍­വ­രും­.

­മേല്‍­പ്പ­റ­ഞ്ഞ കരി­നി­യ­മ­ങ്ങ­ളേ­ക്കാള്‍ പ്ര­ശ്ന­കാ­രി­യാ­ണു് ആക്റ്റ എന്നു മന­സ്സി­ലാ­ക്കാന്‍ ഒരേ­യൊ­രു കാ­ര്യം പറ­ഞ്ഞാല്‍ മതി­യാ­വും. ഇന്റര്‍­നെ­റ്റ് സേ­വ­ന­ദാ­താ­ക്ക­ളെ, അവ­രു­ടെ വരി­ക്കാ­രു­ടെ പ്ര­വൃ­ത്തി­ദോ­ഷ­ങ്ങ­ളു­ടെ ഉത്ത­ര­വാ­ദി­ത്വ­ത്തില്‍ നി­ന്നു് ഒഴി­വാ­ക്കു­ന്ന നി­യ­മ­സം­ര­ക്ഷ­ണം, ആക്റ്റ എടു­ത്തു­ക­ള­യു­ന്നു. അതാ­യ­തു­്, ഈ കരാര്‍ നട­പ്പാ­കു­ന്ന­തോ­ടെ ഐഎ­സ്‌­പി­കള്‍­ക്കു് ഭര­ണ­കൂ­ട­ങ്ങ­ളു­ടെ കണ്ണു­രു­ട്ട­ലി­നു വഴ­ങ്ങാ­തെ­വ­യ്യെ­ന്നാ­കു­ന്നു. ഇതി­നൊ­ക്കെ പു­റ­മേ പകര്‍­പ്പ­വ­കാ­ശ­സം­ര­ക്ഷി­ത­മായ മീ­ഡിയ ആക്സ­സ് ചെ­യ്യാ­നാ­വു­ന്ന സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌­വെ­യര്‍ ആപ്ലി­ക്കേ­ഷ­നു­കള്‍ ഐഎ­സ്‌­പി ഹോ­സ്റ്റ് ചെ­യ്യാന്‍ പാ­ടി­ല്ലെ­ന്നും ആക്റ്റ അനു­ശാ­സി­ക്കു­ന്നു. DRM പൂ­ട്ടി­ട്ട മീ­ഡിയ പ്ലേ­ചെ­യ്യാന്‍ സ്വ­ത­ന്ത്ര/ഓ­പ്പണ്‍­സോ­ഴ്സ് സോ­ഫ്റ്റ്‌­വെ­യര്‍ ഉപ­യോ­ഗി­ക്കാന്‍ പാ­ടി­ല്ലെ­ന്നും കരാര്‍ വ്യ­വ­സ്ഥ ചെ­യ്യു­ന്നു­.

­യു­എ­സി­ലെ ബി­സി­ന­സ് സോ­ഫ്റ്റ്‌­വെ­യര്‍ അല­യന്‍­സ്, മോ­ഷന്‍ പി­ക്‍­ചര്‍ അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക, റെ­ക്കോ­ഡി­ങ് ഇന്‍­ഡു­സ്ട്രി അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക തു­ട­ങ്ങിയ പ്ര­ഷര്‍ ഗ്രൂ­പ്പു­ക­ളു­ടെ പൊ­തു­സം­ഘ­ട­ന­യായ ഇന്റര്‍­നാ­ഷ­ണല്‍ ഇന്റ­ല­ക്ച്വല്‍ പ്രോ­പ്പര്‍­ട്ടി അല­യന്‍­സ്, ഫാര്‍­മ­സ്യൂ­ട്ടി­ക്കല്‍ റി­സര്‍­ച്ച് ആന്‍­ഡ് മാ­നു­ഫാ­ക്ട­റേ­ഴ്സ് ഓഫ് അമേ­രി­ക്ക എന്നീ സം­ഘ­ട­ന­ക­ളും കരാ­റി­ലൊ­പ്പു­വ­ച്ച ഏതാ­നും രാ­ഷ്ട്ര­ങ്ങ­ളും മാ­ത്ര­മാ­ണു­്, ഈ കരാര്‍ സം­ബ­ന്ധി­യായ ചര്‍­ച്ച­ക­ളില്‍ പങ്കെ­ടു­ത്ത­തു­്. അതില്‍­നി­ന്നു­ത­ന്നെ, ഇതാ­രു­ടെ താ­ത്പ­ര്യ­മാ­ണെ­ന്നു വ്യ­ക്ത­മാ­ണു­്. ഏറെ രഹ­സ്യാ­ത്മ­ക­മാ­യാ­ണു് ആക്റ്റ സം­ബ­ന്ധി­ച്ച ചര്‍­ച്ച­ക­ള­ത്ര­യും നട­ന്ന­തു­്. വി­ക്കി­ലീ­ക്ക്സ് പു­റ­ത്തു­കൊ­ണ്ടു­വ­ന്ന ചില ഫയ­ലു­ക­ളി­ലൂ­ടെ മാ­ത്ര­മാ­ണു­്, ലോ­കം ആദ്യ­മാ­യി ഈ കരാ­റി­നെ­ക്കു­റി­ച്ചു കേള്‍­ക്കു­ന്ന­തു് എന്നു­പ­റ­യു­മ്പോള്‍ അറി­യാ­മ­ല്ലോ, ഇതി­ന്റെ പി­ന്നി­ലെ നി­ക്ഷി­പ്ത­താ­ത്പ­ര്യം­.

­പോ­ളി­ഷ് പാര്‍­ല­മെ­ന്റില്‍ അനോ­ണി­മ­സ് മാ­സ്ക് അണി­ഞ്ഞ് ഇട­തു­ക­ക്ഷി­യം­ഗ­ങ്ങള്‍ നട­ത്തിയ ആക്റ്റ വി­രു­ദ്ധ പ്ര­തി­ഷേ­ധം

ആ­ക്റ്റ­യ്ക്കെ­തി­രെ യൂ­റോ­പ്പി­ലെ­ങ്ങും വമ്പന്‍ പ്ര­തി­ഷേ­ധ­ങ്ങള്‍ നട­ക്കു­ന്നു. ജര്‍­മ്മ­നി ഒപ്പി­ടാന്‍ വി­സ­മ്മ­തി­ച്ചി­രി­ക്ക­യാ­ണു­്. പോ­ള­ണ്ട് പ്ര­തി­ഷേ­ധ­ച്ചൂ­ടില്‍ നി­ന്നു­ക­ത്തു­ക­യാ­യി­രു­ന്നു. വാ­ഴ്സ­യി­ലെ പോ­ളി­ഷ് പാര്‍­ല­മെ­ന്റില്‍ ഇട­തു­പ­ക്ഷ­ക­ക്ഷി­യായ പാ­ലി­ക്കോ­ട്ട്സ് മൂ­വ്‌­മെ­ന്റി­ന്റെ എം­പി­മാര്‍ പാര്‍­ല­മെ­ന്റി­ലെ­ത്തി­യ­തു് ഇന്റര്‍­നെ­റ്റി­ലെ ഏറ്റ­വും വലിയ ബ്ലാ­ക്‍ ഹാ­റ്റ് ഹാ­ക്കി­ങ് നെ­റ്റ്‌­വര്‍­ക്കായ അനോണിമസ് തങ്ങ­ളു­ടെ ചി­ഹ്ന­മാ­യി ഉപ­യോ­ഗി­ക്കു­ന്ന മാ­സ്ക് ധരി­ച്ചാ­ണു­്. വി­ക്കി­ലീ­ക്ക്സി­ന്റെ അക്കൌ­ണ്ട് മു­ന്ന­റി­യി­പ്പി­ല്ലാ­തെ പൂ­ട്ടി­യ­തി­നെ തു­ടര്‍­ന്നു് മാ­സ്റ്റര്‍ കാര്‍­ഡ്, പേ­പാള്‍ തു­ട­ങ്ങിയ കമ്പ­നി­ക­ളു­ടെ വെ­ബ്സൈ­റ്റു­കള്‍ ഡി­ന­യല്‍ ഓഫ് സര്‍­വീ­സ് അറ്റാ­ക്കി­ലൂ­ടെ ദി­വ­സ­ങ്ങ­ളോ­ളം പ്ര­വര്‍­ത്ത­ന­ര­ഹി­ത­മാ­ക്കിയ അതേ അനോ­ണി­മ­സ്!

­നി­ല­വി­ലു­ള്ള TRIPS കരാ­റു­മാ­യി ACTA പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ലെ­ന്നു കാ­ട്ടി ഏതാ­നും രാ­ഷ്ട്ര­ങ്ങള്‍ ഇപ്പോള്‍ തന്നെ വി­മ­ത­സ്വ­ര­മു­യര്‍­ത്തി­യി­ട്ടു­ണ്ടു­്. ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ ജന­റി­ക്‍ ഡ്ര­ഗ്സ് ഉത്പാ­ദ­ക­രെ­ന്ന നി­ല­യില്‍ ഇന്ത്യ­യാ­ണു് ഈ എതിര്‍­പ്പു­യര്‍­ത്തു­ന്ന രാ­ഷ്ട്ര­ങ്ങ­ളില്‍ പ്ര­ധാ­നി. ഇന്ത്യന്‍ മരു­ന്നു­ക­മ്പ­നി­ക­ളു­ടെ ലോ­ബി­യി­ങ്ങി­ന്റെ ഫല­മാ­യി മാ­ത്ര­മാ­ണു­്, ഇന്ത്യ ഈ കരാ­റി­നെ എതിര്‍­ക്കു­ന്ന­തു­്. അതേ സമ­യം അതി­ലെ പകര്‍­പ്പ­വ­കാ­ശ­വു­മാ­യി ബന്ധ­പ്പെ­ട്ട വ്യ­വ­സ്ഥ­കള്‍ ഇന്ത്യ­പോ­ലും സ്വാ­ഗ­തം ചെ­യ്യാ­നെ സാ­ധ്യ­ത­യു­ള്ളൂ. ട്രാന്‍­സ് പസ­ഫി­ക്‍ പാര്‍­ട്ണര്‍­ഷി­പ്പ് പോ­ലെ­യു­ള്ള കടു­ത്ത ഐപി പ്രൊ­വി­ഷ­നു­ക­ളു­ടെ രഹ­സ്യാ­ത്മ­ക­മായ വര­വു പ്ര­വ­ചി­ക്കു­ന്ന സ്നാ­പ­ക­യോ­ഹ­ന്നാന്‍ മാ­ത്ര­മാ­കും ആക്റ്റ എന്നു­കൂ­ടി കേള്‍­ക്കു­മ്പോള്‍ ഞെ­ട്ടാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? വി­ദേ­ശ­സൈ­റ്റു­കള്‍­ക്കു ബ്ലാങ്കറ്റ് നി­രോ­ധ­നം­ ഏര്‍­പ്പെ­ടു­ത്തിയ ബെ­ലാ­റ­സു­മു­തല്‍ സ്വന്തം ഇന്റര്‍­നെ­റ്റ് കെ­ട്ടി­പ്പ­ടു­ക്കു­മെ­ന്നു പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്ന ഇറാന്‍ വരെ­യു­ള്ള സമ­ഗ്രാ­ധി­പ­ത്യ ഭര­ണ­കൂ­ട­ങ്ങ­ളു­ടെ ജനാ­ധി­പ­ത്യ­വി­രു­ദ്ധ ചേ­രി­ചേ­ര­ലി­നെ പോ­ലും അപ്ര­സ­ക്ത­മാ­ക്കു­ന്ന നി­ല­യി­ലാ­ണു് ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ ജനാ­ധി­പ­ത്യ­രാ­ഷ്ട്ര­മെ­ന്നു് മേ­നി­ന­ടി­ക്കു­ന്ന യു­എ­സി­ന്റെ­യും കൂ­ട്ടാ­ളി­ക­ളു­ടെ മനുഷ്യത്വവിരുദ്ധമായ സന്ധി­ചേ­രല്‍. ഇതി­നെ­തി­രെ ഹാക്കര്‍മാര്‍ രം­ഗ­ത്തു­ണ്ടെ­ന്ന­തു­് ആശ്വാ­സ­വും­.

­മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പി­ന്റെ പു­സ്ത­കം 89, ലക്കം 50ല്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ഈ ലേ­ഖ­നം ക്രി­യേ­റ്റീ­വ് കോ­മണ്‍­സ് ആട്രി­ബ്യൂ­ഷന്‍ ഷെ­യര്‍ എലൈ­ക്‍ 2.5 ഇന്ത്യ (CC-BY-SA 2.5 In) ലൈ­സന്‍­സ് പ്ര­കാ­രം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ അനു­മ­തി നല്‍­കു­ന്നു­.

­സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ്

കടപ്പാടു് : സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ് (http://malayal.am)

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w