സാമൂഹ്യമാദ്ധ്യമങ്ങള്‍ – അറബ് വസന്തത്തിലും അതിനുശേഷവും

സം­ഭ­വ­ബ­ഹു­ല­മാ­യൊ­രു വര്‍­ഷ­മാ­യി­രു­ന്നു 2011. കഴി­ഞ്ഞ ഒരു വര്‍­ഷ­ത്തി­നു­ള്ളില്‍ ആദ്യം ആഫ്രി­ക്കന്‍ ഭൂ­ഖ­ണ്ഡ­ത്തി­ലെ ടു­ണി­ഷ്യ, ഈജി­പ്റ്റ്‌, ­ലി­ബി­യ, ­യ­മന്‍, ­സി­റി­യ തു­ട­ങ്ങിയ അറ­ബ് രാ­ഷ്ട്ര­ങ്ങ­ളി­ലും പി­ന്നീ­ട് അമേ­രി­ക്കന്‍ ഐക്യ­നാ­ടു­കള്‍ അട­ക്കം ലോ­ക­ത്തി­ന്റെ മറ്റു പല ഭാ­ഗ­ങ്ങ­ളി­ലും നട­ന്ന വി­വി­ധ­ത­രം ജന­മു­ന്നേ­റ്റ­ങ്ങ­ളില്‍ സാ­മൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങള്‍­ക്കും (സോ­ഷ്യല്‍ മീ­ഡി­യ) പങ്കു­ണ്ടാ­യി­രു­ന്നു എന്ന­ത് കഴി­ഞ്ഞ വര്‍­ഷ­ത്തി­ന്റെ തു­ട­ക്കം തൊ­ട്ടേ ഏതാ­ണ്ടെ­ല്ലാ­വ­രും തന്നെ സമ്മ­തി­ക്കു­ന്ന കാ­ര്യ­മാ­ണ്. ഈ വി­പ്ല­വ­ങ്ങള്‍ ഇന്ത്യ­യ­ട­ക്ക­മു­ള്ള ലോ­ക­രാ­ജ്യ­ങ്ങ­ളെ ആശ­ങ്ക­യി­ലാ­ഴ്ത്തു­ക­യും സാ­മൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങള്‍­ക്ക് മേല്‍ നി­യ­ന്ത്ര­ണ­ങ്ങള്‍ കൊ­ണ്ടു­വ­രാന്‍ പ്രേ­രി­പ്പി­ക്കു­ക­യും ചെ­യ്തു (കൂ­ടു­തല്‍ വാ­യ­ന­യ്ക്ക് : ജി­യാ­ദ് കെ­.എം, വി­പ്ള­വ­ങ്ങ­ളു­ടെ മു­ല്ല­പ്പൂ­മ­ണ­വും ഇന്ത്യ­യു­ടെ ഭയ­പ്പാ­ടും­). എന്നാല്‍ ­ഫെ­യ്സ്ബു­ക്ക് അട­ക്ക­മു­ള്ള ­സോ­ഷ്യല്‍ മീ­ഡി­യഏതെ­ല്ലാം തര­ത്തില്‍, എത്ര­ത്തോ­ളം ഈ മു­ന്നേ­റ്റ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി എന്ന­തി­നെ­ക്കു­റി­ച്ചു­ള്ള വി­ശ­ദ­മായ പഠ­ന­ങ്ങള്‍ ചര്‍­ച്ച ചെ­യ്യ­പ്പെ­ട്ടു­വ­രു­ന്ന­തേ­യു­ള്ളൂ­.

­പ­ഠ­ന­ങ്ങള്‍

അ­റ­ബ് രാ­ജ്യ­ങ്ങ­ളി­ലെ വി­പ്ല­വ­ങ്ങ­ളില്‍ സാ­മൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ യഥാര്‍­ത്ഥ പങ്ക്‌ എന്താ­ണ് എന്ന കാ­ര്യ­ത്തില്‍ പലര്‍­ക്കും സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. ഈ സമ­ര­ങ്ങ­ളെ സാ­ധ്യ­മാ­ക്കി­യ­ത് തന്നെ ഇത്ത­രം മാ­ദ്ധ്യ­മ­ങ്ങ­ളാ­ണെ­ന്നും അല്ല ഫെ­യ്സ്ബു­ക്കും ട്വി­റ്റ­റു­മൊ­ക്കെ വഹി­ച്ച പങ്ക്‌ ഊതി­പ്പെ­രു­പ്പി­ച്ചു കാ­ട്ടു­ക­യാ­ണ് എന്നും രണ്ട്‌ വാ­ദ­ങ്ങള്‍ ഉയര്‍­ന്നി­രു­ന്നു. എന്നാല്‍ അതി­നെ­ക്കു­റി­ച്ചു­ള്ള പഠ­ന­ങ്ങ­ളില്‍ വ്യ­ക്ത­മാ­യ­ത് ഈ പ്ര­ക്ഷോ­ഭ­ങ്ങ­ളു­ടെ സം­ഘാ­ട­ന­ത്തി­ലും ശാ­ക്തീ­ക­ര­ണ­ത്തി­ലും അഭി­പ്രാ­യ­രൂ­പീ­ക­ര­ണ­ത്തി­ലും സാ­മൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങ­ളും അവ­യു­ടെ പു­തിയ തരം ഉപ­യോ­ഗ­ങ്ങ­ളും നിര്‍­ണ്ണാ­യ­ക­മായ പങ്ക്‌ വഹി­ച്ചി­ട്ടു­ണ്ട്‌ എന്നു­ത­ന്നെ­യാ­ണ്.

­ദു­ബാ­യ് സ്കൂള്‍ ഓഫ് ഗവണ്‍­മെ­ന്റ് പു­റ­ത്തി­റ­ക്കിയ ‘അറബ് സോ­ഷ്യല്‍ മീ­ഡിയ റി­പ്പോര്‍­ട്ട്’ എന്ന പഠ­നം കണ­ക്കു­കള്‍ നി­ര­ത്തി ഇത് സമര്‍­ത്ഥി­ക്കു­ന്നു. ടു­ണീ­ഷ്യ­യി­ലെ­യും ഈജി­പ്തി­ലെ­യും പി­ന്നീ­ട് ലി­ബി­യ­യി­ലെ­യും ഭര­ണ­കൂ­ട­ങ്ങ­ളെ താ­ഴെ­യി­റ­ക്കു­ക­യും സി­റി­യ, യമന്‍, ബഹ­റിന്‍ തു­ട­ങ്ങിയ രാ­ജ്യ­ങ്ങ­ളില്‍ കലാ­പ­ങ്ങള്‍ പടര്‍­ത്തു­ക­യും ചെ­യ്ത­തില്‍ മാ­ത്ര­മ­ല്ല, സൗ­ദി അറേ­ബ്യ, യു എ ഇ എന്നീ രാ­ഷ്ട്ര­ങ്ങള്‍ തങ്ങ­ളു­ടെ രാ­ജ്യ­ത്തെ അനു­ന­യി­പ്പി­ക്കാന്‍ ക്ഷേ­മ­പ­ദ്ധ­തി­ക­ളും സ്ത്രീ­കള്‍­ക്ക് വോ­ട്ട­വ­കാ­ശം ഉള്‍­പ്പെ­ടെ­യു­ള്ള നയ­പ­ര­മായ തീ­രു­മാ­ന­ങ്ങ­ളും പ്ര­ഖ്യാ­പി­ച്ച­തി­ലും ഇത്ത­രം ഇട­പെ­ട­ലു­കള്‍­ക്ക് ചെ­റു­ത­ല്ലാ­ത്ത പങ്കു­ണ്ട് എന്നാ­ണ് ആ പഠ­നം പറ­യു­ന്ന­ത്.

സമ­ര­മു­ഖ­ത്തേ­യ്ക്കു­ള്ള ആദ്യ­ത്തെ വി­ളി­കള്‍ വന്ന­ത് പല­പ്പോ­ഴും ഇത്ത­രം മാ­ദ്ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യാ­ണ്. എന്നു മാ­ത്ര­മ­ല്ല അറ­ബ് രാ­ജ്യ­ങ്ങ­ളില്‍ 2011 ജനു­വ­രി മു­തല്‍ ഏപ്രില്‍ വരെ­യു­ള്ള കാ­ല­യ­ള­വില്‍ ഫെ­യ്സ്ബു­ക്ക് ഉപ­യോ­ഗി­ക്കു­ന്ന­വ­രു­ടെ എണ്ണ­ത്തില്‍ 30 ശത­മാ­ന­ത്തി­ന്റെ വര്‍­ദ്ധ­ന­വാ­ണ് രേ­ഖ­പ്പെ­ടു­ത്തി­യ­ത്. കഴി­ഞ്ഞ വര്‍­ഷം 1.48 കോ­ടി പേര്‍ ഫെ­യ്സ്ബു­ക്ക് ഉപ­യോ­ഗി­ച്ചി­രു­ന്ന­ത് ഈ വര്‍­ഷം 2.8 കോ­ടി­യാ­യി ഉയര്‍­ന്നു; ഒരു വര്‍­ഷ­ത്തില്‍ ഏതാ­ണ്ട് നൂ­റു­ശ­ത­മാ­നം വര്‍­ദ്ധ­ന­വ്‌. ടു­ണീ­ഷ്യ­യി­ലും ഈജി­പ്തി­ലും ബഹ­റി­നി­ലു­മെ­ല്ലാം വ്യ­ക്ത­മായ വര്‍­ദ്ധ­ന­വ്‌ ദൃ­ശ്യ­മാ­യ­പ്പോള്‍ ലി­ബി­യ­യില്‍ മാ­ത്ര­മാ­ണ് ഫെ­യ്സ്ബു­ക്ക് ഉപ­യോ­ഗം താ­ഴേ­യ്ക്ക് പോ­യ­ത്. കലാ­പം രൂ­ക്ഷ­മാ­യ­പ്പോള്‍ പല­രും സു­ര­ക്ഷി­ത­സ്ഥാ­ന­ങ്ങ­ളി­ലേ­യ്ക്ക് പലാ­യ­നം ചെ­യ്ത­താ­ണ് ലി­ബി­യ­യില്‍ ഇ­ന്റര്‍­നെ­റ്റ്ഉപ­യോ­ഗം ഗണ്യ­മാ­യി കു­റ­യാന്‍ കാ­ര­ണ­മാ­യ­ത്‌.

­ഫെ­യ്സ്ബു­ക്കും ട്വി­റ്റ­റും എല്ലാം നി­രോ­ധി­ക്കാ­നു­ള്ള ഗവണ്‍­മെ­ന്റു­ക­ളു­ടെ ശ്ര­മ­മാ­ക­ട്ടെ വി­പ­രീത ഫല­മാ­ണ് ഉണ്ടാ­ക്കി­യ­ത്. നി­രോ­ധ­നം സമ­ര­സം­ഘാ­ട­ന­ത്തെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കാന്‍ തു­ട­ങ്ങി­യ­പ്പോള്‍ അത് കൂ­ടു­തല്‍ യു­വ­ജ­ന­ങ്ങ­ളെ സമ­ര­മു­ഖ­ത്തെ­ത്തി­ക്കാന്‍ സമ­ര­ക്കാര്‍­ക്ക് പ്ര­ചോ­ദ­ന­മേ­കി. ആശ­യ­വി­നി­മ­യ­ത്തി­നും സം­ഘാ­ട­ന­ത്തി­നും അവര്‍ കൂ­ടു­തല്‍ ക്രി­യാ­ത്മ­ക­മായ മാര്‍­ഗ്ഗ­ങ്ങള്‍ അന്വേ­ഷി­ച്ചു­.

­ടെ­ലി­വി­ഷ­ന്റെ പങ്ക്‌

ഈ പ്ര­ക്ഷോ­ഭ­ങ്ങ­ളില്‍ സാ­മൂ­ഹ്യ മാ­ദ്ധ്യ­മ­ങ്ങ­ളോ­ടൊ­പ്പം ടെ­ലി­വി­ഷ­നും നിര്‍­ണ്ണാ­യ­ക­മാ­യൊ­രു പങ്ക്‌ വഹി­ച്ചു. അല്‍ ജസീ­റ­യാ­ണ് എല്ലാ കു­ഴ­പ്പ­ങ്ങള്‍­ക്കും കാ­ര­ണം എന്നൊ­രു ധാ­രണ തന്നെ ഭര­ണ­വൃ­ത്ത­ങ്ങള്‍­ക്കി­ട­യില്‍ പ്ര­ച­രി­ച്ചു. ഫെ­യ്സ്ബു­ക്കില്‍ ആദ്യം പങ്കു­വെ­ച്ച വീ­ഡി­യോ­കള്‍ പി­ന്നീ­ട് ടെ­ലി­വി­ഷന്‍ വഴി വലി­യൊ­രു വി­ഭാ­ഗം ജന­ങ്ങ­ളി­ലെ­ത്തി. 20-25% പേര്‍ മാ­ത്ര­മാ­ണ് ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ച്ചി­രു­ന്ന­തെ­ങ്കില്‍ ടെ­ലി­വി­ഷന്‍ എണ്‍­പ­ത് ശത­മാ­ന­ത്തോ­ളം പേര്‍ കണ്ടു. അല്‍ ജസീറ നി­രോ­ധി­ക്കാ­നു­ള്ള ശ്ര­മ­ങ്ങ­ളും ഭര­ണ­കൂ­ട­ത്തെ പരി­ഹാ­സ്യ­രാ­ക്കി­.

­ച­രി­ത്രം­

അ­റ­ബ് രാ­ജ്യ­ങ്ങ­ളില്‍ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള പ്ര­ക്ഷോ­ഭ­ങ്ങള്‍ ഇന്നോ ഇന്ന­ലെ­യോ തു­ട­ങ്ങി­യ­ത­ല്ല. അമേ­രി­ക്ക­യി­ലെ മസാ­ച്ചു­സെ­റ്റ്സ്‌ ഇന്‍­സ്റ്റി­റ്റ്യൂ­ട്ട്‌ ഓഫ് ടെ­ക്നോ­ള­ജി (MIT) പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന Technology Review എന്ന ദ്വൈ­മാ­സി­ക­യു­ടെ 2011 സെ­പ്റ്റം­ബര്‍ / ഒക്ടോ­ബര്‍ ലക്ക­ത്തില്‍ ജോണ്‍ പൊ­ള്ളോ­ക്ക് എഴു­തിയ “സ്ട്രീ­റ്റ്ബു­ക്ക്” എന്ന ലേ­ഖ­ന­ത്തില്‍ ടു­ണീ­ഷ്യ­യി­ലെ­യും ഈജി­പ്തി­ലെ­യും ജന­മു­ന്നേ­റ്റ­ങ്ങ­ളില്‍ പല കാ­ല­ഘ­ട്ട­ങ്ങ­ളി­ലാ­യി ഇന്റര്‍­നെ­റ്റ് ഏതെ­ല്ലാം അള­വില്‍ പങ്കു­വ­ഹി­ച്ചു എന്ന് വി­ശ­ദ­മാ­യി പരി­ശോ­ധി­ക്കു­ന്നു­.

­ടു­ണീ­ഷ്യ­യില്‍ ‘ഭ്രൂ­ണം’ എന്നും ‘ജ­ല­മ­നു­ഷ്യന്‍’ എന്നും അറി­യ­പ്പെ­ട്ട രണ്ടു വി­പ്ല­വ­കാ­രി­ക­ളും അവ­രു­ടെ ‘ത­ക്രീ­സ്’ (Takriz) എന്ന സം­ഘ­ട­ന­യും ടു­ണീ­ഷ്യ­യി­ലെ കലാ­പ­ങ്ങ­ളില്‍ വഹി­ച്ച നിര്‍­ണ്ണാ­യ­ക­മായ പങ്കി­നെ­പ്പ­റ്റി അധി­കം പേര്‍­ക്കും അറി­യി­ല്ല. ഈ സം­ഘ­ടന തു­ട­ങ്ങി­യ­ത് 1998-ല്‍ ഒരു ‘ഇ­ന്റര്‍­നെ­റ്റ് ചി­ന്താ­ഭ­ര­ണി’ അഥ­വാ cyber think tank ആയി­ട്ടാ­ണ്. അഭി­പ്രായ സ്വാ­ത­ന്ത്ര്യം ഉറ­പ്പു­വ­രു­ത്തു­ക, എല്ലാ­വര്‍­ക്കും കു­റ­ഞ്ഞ ചെ­ല­വില്‍ ഇന്റര്‍­നെ­റ്റ് സൗ­ക­ര്യം ലഭ്യ­മാ­ക്കുക എന്നീ മു­ദ്രാ­വാ­ക്യ­ങ്ങ­ളാ­ണ് അന്ന് അവര്‍­ക്കു­ണ്ടാ­യി­രു­ന്ന­ത്.

1998-ല്‍ അവര്‍­ക്കു­ണ്ടാ­യി­രു­ന്ന ഒരേ­യൊ­രു മാര്‍­ഗ്ഗം ഇന്റര്‍­നെ­റ്റ് ആയി­രു­ന്നു എന്നാ­ണ് ‘ജ­ല­മ­നു­ഷ്യന്‍’ പറ­യു­ന്ന­ത്. മറ്റു മാ­ദ്ധ്യ­മ­ങ്ങ­ളെ­ല്ലാം ബെന്‍ അലി­യു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­യി­രു­ന്നു. ‘ഭ്രൂ­ണം’ ഒരു കമ്പ്യൂ­ട്ടര്‍ വി­ദ­ഗ്ദ്ധ­നാ­യി­രു­ന്നു. ഫോ­ണി­ന്റെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും ചെ­ല­വ് അന്ന് താ­ങ്ങാ­നാ­വു­ന്ന­തി­ലും കൂ­ടു­ത­ലാ­യി­രു­ന്ന­തു­കൊ­ണ്ട് അവര്‍ വള­ഞ്ഞ വഴി­ക­ളി­ലൂ­ടെ പണം മു­ട­ക്കാ­തെ ഇന്റര്‍­നെ­റ്റില്‍ നു­ഴ­ഞ്ഞു­ക­യ­റി. “ഒ­രു യോ­ഗം വി­ളി­ച്ചു­കൂ­ട്ടു­ക­യാ­ണെ­ങ്കില്‍ അവി­ടെ ചാ­ര­ന്മാ­രും പോ­ലീ­സു­കാ­രു­മൊ­ക്കെ­യു­ണ്ടാ­വും, അതേ സമ­യം ഇന്റര്‍­നെ­റ്റില്‍ ഞങ്ങള്‍­ക്ക് പേ­രും വി­വ­ര­ങ്ങ­ളും മറ­ച്ചു­വെ­ച്ചു­കൊ­ണ്ട് ഇട­പെ­ടാന്‍ പറ്റി­,” അവര്‍ പറ­യു­ന്നു­.

അ­ടു­ത്ത പത്തു­വര്‍­ഷ­ത്തി­നു­ള്ളില്‍ ടു­ണീ­ഷ്യ­യില്‍ ഇന്റര്‍­നെ­റ്റ് ഉപ­യോ­ഗി­ക്കു­ന്ന­വ­രു­ടെ എണ്ണം കൂ­ടി­ക്കൂ­ടി വന്നു. 2008-ല്‍ മു­പ്പ­തി­നാ­യി­ര­ത്തില്‍ താ­ഴെ ടു­ണീ­ഷ്യ­ക്കാര്‍ ഫെ­യ്സ്ബു­ക്ക് ഉപ­യോ­ഗി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. 2009 അവ­സാ­ന­മാ­യ­പ്പോ­ഴേ­യ്ക്ക് ഇത് എട്ടു­ല­ക്ഷ­വും ഈ വര്‍­ഷം ജനു­വ­രി­യില്‍ ബെന്‍ അലി രാ­ജ്യം വി­ട്ടു­പോ­വു­മ്പോ­ഴേ­യ്ക്ക് ഇത് ഏതാ­ണ്ട് 20 ലക്ഷ­വു­മാ­യി ഉയര്‍­ന്നു­.

2010 ഡി­സം­ബര്‍ 17-ന് പോ­ലീ­സി­ന്റെ ഉപ­ദ്ര­വം സഹി­ക്കാന്‍ വയ്യാ­തെ മു­ഹ­മ്മ­ദ്‌ ബൂ­അ­സീ­സ്‌ എന്ന് പേ­രു­ള്ള 26 വയ­സ്സു­ള്ള ഒരു പച്ച­ക്ക­റി കച്ച­വ­ട­ക്കാ­രന്‍ സ്വ­ന്തം ശരീ­ര­ത്തില്‍ തീ­കൊ­ളു­ത്തി ആത്മ­ഹ­ത്യ ചെ­യ്തു. പോ­ലീ­സി­ന്റെ­യും ഭര­ണ­കൂ­ട­ത്തി­ന്റെ­യും അഴി­മ­തി­യ്ക്കും അക്ര­മ­ത്തി­നും എതി­രെ­യു­ള്ള ഒരു പ്ര­തി­ഷേ­ധ­മാ­യി­രു­ന്നു ആ ആത്മ­ഹ­ത്യ.

ആ മര­ണം വെ­റു­തെ­യാ­യി­ല്ല. രാ­ജ്യ­ത്തെ തെ­രു­വു­ക­ളോ­ടൊ­പ്പം ഇന്റര്‍­നെ­റ്റി­ലും ആ പ്ര­തി­ഷേ­ധാ­ഗ്നി ആളി­ക്ക­ത്തി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍ പ്ര­ക­ട­ന­ങ്ങ­ളു­ടെ­യും പ്ര­തി­ഷേ­ധ­ങ്ങ­ളു­ടെ­യും ദൃ­ശ്യ­ങ്ങള്‍ ഇന്റര്‍­നെ­റ്റി­ലൂ­ടെ മറ്റു­ള്ള­വ­രു­മാ­യി പങ്കു­വ­ച്ചു. മു­മ്പെ­ങ്ങും കണ്ടി­ട്ടി­ല്ലാ­ത്ത­വ­ണ്ണം രാ­ജ്യം മു­ഴു­വന്‍ പ്ര­ക്ഷോ­ഭ­ങ്ങള്‍ പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. ഡസന്‍ കണ­ക്കി­ന് പ്ര­ക്ഷോ­ഭ­കാ­രി­കള്‍ കൊ­ല്ല­പ്പെ­ട്ടു­.

­കാ­സ­റീന്‍ എന്ന ചെ­റു­പ­ട്ട­ണ­ത്തില്‍ തല­ച്ചോ­റ് പു­റ­ത്തേ­യ്ക്ക് ചി­ത­റി മരി­ച്ചു­കി­ട­ക്കു­ന്ന ഒരു പ്ര­ക്ഷോ­ഭ­കാ­രി­യു­ടെ വീ­ഡി­യോ ദൃ­ശ്യം ഇന്റര്‍­നെ­റ്റില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. യൂ­റ്റ്യൂ­ബി­ലും ഫെ­യ്സ്ബു­ക്കി­ലു­മൊ­ക്കെ നൂ­റു­ക­ണ­ക്കി­നാള്‍­ക്കാര്‍ അത് വീ­ണ്ടും വീ­ണ്ടും പങ്കു­വെ­ച്ചു. പല­രും 24 മണി­ക്കൂ­റും കമ്പ്യൂ­ട്ട­റി­ന് മു­ന്നി­ലാ­യി­രു­ന്നു. അല്ലെ­ങ്കില്‍ മൊ­ബൈല്‍ ഫോ­ണി­ലെ ഇന്റര്‍­നെ­റ്റില്‍.

“­നി­ങ്ങള്‍ ഇത് കാ­ണാ­നാ­ഗ്ര­ഹി­ക്കു­ന്നി­ല്ല എന്ന­റി­യാം; അത്ര­യും ഭയാ­ന­ക­മാ­ണി­ത്. എന്നാല്‍ നി­ങ്ങള്‍ ഇത് കണ്ടേ തീ­രൂ. നി­ങ്ങ­ളു­ടെ രാ­ജ്യ­ത്ത് എന്താ­ണ് സം­ഭ­വി­ക്കു­ന്ന­ത്‌ എന്ന­റി­യാ­നു­ള്ള ധാര്‍­മ്മി­ക­ബാ­ധ്യത നി­ങ്ങള്‍­ക്കു­ണ്ട്‌,” ഇങ്ങ­നെ പോ­യി വീ­ഡി­യോ പങ്കു­വെ­ച്ച­വ­രു­ടെ വാ­ക്കു­കള്‍.

ഈ­ജി­പ്തില്‍

­തൊ­ഴില്‍­സ്ഥ­ല­ങ്ങ­ളി­ലെ സൌ­ക­ര്യ­ങ്ങ­ളെ­ച്ചൊ­ല്ലി 2008-ല്‍ ടു­ണീ­ഷ്യ­യി­ലും ഈജി­പ്തി­ലും വ്യ­വ­സാ­യ­മേ­ഖ­ല­യി­ലെ തൊ­ഴി­ലാ­ളി­കള്‍ സമ­ര­മു­ഖ­ത്തി­റ­ങ്ങി. ടു­ണീ­ഷ്യ­യി­ലെ ഖനി­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ സമ­ര­ത്തെ അടി­ച്ച­മര്‍­ത്താന്‍ ഭര­ണ­കൂ­ടം സമ­ര­ക്കാര്‍­ക്ക് നേ­രെ വെ­ടി­വ­ച്ചു. ഒരാള്‍ മരി­ക്കു­ക­യും 26 പേര്‍­ക്ക് പരി­ക്കേല്‍­ക്കു­ക­യും ചെ­യ്തു­.

ഈ­ജി­പ്തി­ലെ നൈല്‍ നദീ­തീ­ര­ത്തു­ള്ള ‘മ­ഹ­ല്ല’ നഗ­ര­ത്തില്‍ 2008 ഏപ്രില്‍ 6-ന് ടെ­ക്സ്റ്റൈല്‍ തൊ­ഴി­ലാ­ളി­കള്‍ പണി­മു­ട­ക്ക്‌ നട­ത്തി. അതി­നെ തു­ടര്‍­ന്ന് ഈജി­പ്തി­ന്റെ തല­സ്ഥാ­ന­മായ കെ­യ്റോ­യി­ലും പ്ര­ക­ട­ന­ങ്ങ­ളും മറ്റു സമ­ര­പ­രി­പാ­ടി­ക­ളും അര­ങ്ങേ­റി. ആദ്യ­മൊ­ന്നും അവര്‍ ഫെ­യ്സ്ബു­ക്ക് ഉപ­യോ­ഗി­ച്ചി­രു­ന്നി­ല്ല. പഴയ രീ­തി­യി­ലു­ള്ള നോ­ട്ടീ­സു­ക­ളും ലഘു­ലേ­ഖ­ക­ളും അതോ­ടൊ­പ്പം ബ്ലോ­ഗു­ക­ളും ഇന്റര്‍­നെ­റ്റ് കൂ­ട്ടാ­യ്മ­ക­ളും അവര്‍ ഉപ­യോ­ഗി­ച്ചു. ഫെ­യ്സ്ബു­ക്ക് പേ­ജ് തു­ട­ങ്ങി­യ­പ്പോ­ഴാ­ക­ട്ടെ അതി­ന്‌ ലഭി­ച്ച സ്വീ­ക­ര­ണം സം­ഘാ­ട­ക­രെ­ത്ത­ന്നെ അത്ഭു­ത­പ്പെ­ടു­ത്തി: ഒരു ദി­വ­സം 3000 പേ­രോ­ളം ആ സമ­ര­ത്തി­ന്റെ പേ­ജില്‍ അണി­ചേ­രാന്‍ തു­ട­ങ്ങി. ഈ സമ­ര­ങ്ങ­ളു­ടെ സം­ഘാ­ട­ക­രില്‍ ഒരാ­ളെ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്യു­ക­യും ക്രൂ­ര­മാ­യി മര്‍­ദ്ദി­ക്കു­ക­യും ചെ­യ്തു. അയാള്‍ കസ്റ്റ­ഡി­യില്‍ നി­ന്ന് പു­റ­ത്തു­വ­ന്ന­പ്പോള്‍ ഏപ്രില്‍ 6-ന്റെ മു­ന്നേ­റ്റം എന്ന പേ­രില്‍ സമാ­ധാ­ന­പ­ര­മായ ഒരു സമ­ര­പ­രി­പാ­ടി­ക്ക്‌ തു­ട­ക്കം കു­റി­ച്ചു­.

ടു­ണീ­ഷ്യ­യി­ലേ­തു­പോ­ലെ­ത്ത­ന്നെ ഈജി­പ്തി­ലും ഭര­ണ­കൂ­ട­ത്തി­ന്റെ ക്രൂ­ര­ത­യാ­ണ് തെ­രു­വു­ക­ളി­ലെ ജീ­വന്‍­മ­രണ പോ­രാ­ട്ട­ങ്ങള്‍­ക്ക് തി­രി­കൊ­ളു­ത്തി­യ­ത്. 2010 ജൂണ്‍ ആറി­ന് പൊ­ലീ­സ് ഖാ­ലി­ദ് സയീ­ദ്‌ എന്ന കമ്പ്യൂ­ട്ടര്‍ പ്രോ­ഗ്രാ­മ­റെ ഒരു ഇന്റര്‍­നെ­റ്റ് കഫെ­യില്‍ നി­ന്ന് വലി­ച്ചു പു­റ­ത്തു­കൊ­ണ്ടു­വ­ന്ന് വഴി­യി­ലി­ട്ട്‌ തല്ലി­ച്ച­ത­ച്ചു­കൊ­ന്നു. അറ­സ്റ്റി­ന് വി­സ­മ്മ­തി­ച്ച­തു­കൊ­ണ്ടാ­ണ് മര്‍­ദ്ദ­ന­മു­റ­കള്‍ സ്വീ­ക­രി­ക്കേ­ണ്ടി­വ­ന്ന­ത് എന്നാ­ണ് പൊ­ലീ­സ് പറ­ഞ്ഞ­ത്. എന്നാല്‍ പൊ­ലീ­സ്‌ നട­ത്തി­പ്പോ­ന്ന മയ­ക്കു­മ­രു­ന്ന് കച്ച­വ­ട­ത്തി­ന്റെ വീ­ഡി­യോ­കള്‍ സയീ­ദി­ന്റെ കയ്യില്‍ ഉണ്ടാ­യി­രു­ന്നു എന്നും അതെ­ല്ലാം അയാള്‍ യൂ­റ്റ്യൂ­ബി­ലും ഫെ­യ്സ്ബു­ക്കി­ലും പങ്കു­വ­യ്ക്കും എന്ന് ഭയ­ന്നാ­ണ് പൊ­ലീ­സ് അയാ­ളെ കൊ­ന്ന­ത് എന്നും സയീ­ദി­ന്റെ കു­ടും­ബാം­ഗ­ങ്ങള്‍ പറ­ഞ്ഞു­.

­ഭീ­ക­ര­മായ പോ­സ്റ്റ്‌ മോര്‍­ട്ടം ദൃ­ശ്യ­ങ്ങള്‍ അദ്ദേ­ഹ­ത്തി­ന്റെ സഹോ­ദ­രന്‍ അഹ­മ്മ­ദ് ഫെ­യ്സ്ബു­ക്കി­ലൂ­ടെ പു­റ­ത്തു­വി­ട്ട­തോ­ടെ സയീ­ദ്‌ ഒരു വി­പ്ല­വ­ചി­ഹ്ന­മാ­യി മാ­റി. “ഞ­ങ്ങ­ളെ­ല്ലാം ഖാ­ലി­ദ് സയീ­ദ്‌” എന്ന പേ­രില്‍ ഫെ­യ്സ്ബു­ക്കില്‍ രൂ­പം കൊ­ണ്ട പേ­ജില്‍ പതി­ന­ഞ്ചു ലക്ഷ­ത്തോ­ളം പേര്‍ അം­ഗ­മാ­യി­.

ഈ­ജി­പ്തി­ലാ­ണ് ടു­ണീ­ഷ്യ­യ്ക്ക് മു­മ്പേ പ്ര­ക്ഷോ­ഭ­ങ്ങള്‍ ആരം­ഭി­ച്ച­ത്. ടു­ണീ­ഷ്യ­യി­ലെ സം­ഭ­വ­വി­കാ­സ­ങ്ങള്‍ അവി­ട­ത്തെ സമ­ര­ക്കാര്‍­ക്ക് ഊര്‍­ജ്ജം പകര്‍­ന്നു. “ബെന്‍ അലി പോ­യി. ഇതൊ­രു സാ­ധ്യ­ത­യാ­ണ്” എന്ന് പറ­ഞ്ഞു സമ­ര­ക്കാ­രില്‍ ഒരാ­ള­യ­ച്ച എസ് എം എസ് സന്ദേ­ശം ലഭി­ച്ച­വര്‍­ക്കെ­ല്ലാം ആ ‘സാ­ധ്യ­ത’­യു­ടെ സാ­ധ്യ­ത­കള്‍ മന­സ്സി­ലാ­യി­.

അ­തെ സമ­യം, ഇന്റര്‍­നെ­റ്റ് മാ­ദ്ധ്യ­മ­ങ്ങള്‍ എത്ര­യൊ­ക്കെ സഹാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഇവി­ട­ങ്ങ­ളി­ലെ­ല്ലാം സമ­ര­ങ്ങള്‍ നട­ന്ന­ത് തെ­രു­വു­ക­ളി­ലാ­ണ്, ഇന്റര്‍­നെ­റ്റി­ല­ല്ല എന്ന­ത് ശ്ര­ദ്ധേ­യ­മാ­ണ്.

അ­ല­കള്‍ : ചൈ­ന­യില്‍

‘­മു­ല്ല­പ്പൂ വി­പ്ല­വം’ എന്ന ഓമ­ന­പ്പേ­രില്‍ ടു­ണീ­ഷ്യ­യി­ലെ വി­പ്ല­വം പ്ര­ശ­സ്ത­മാ­യ­പ്പോള്‍ ചൈന അത്ത­ര­മൊ­രു വി­പ്ല­വ­ത്തെ നേ­രി­ടാന്‍ നട­പ­ടി­ക­ളെ­ടു­ത്തു. മു­ല്ല­പ്പൂ­വി­നെ­ക്കു­റി­ച്ചു­ള്ള പരാ­മര്‍­ശ­ങ്ങള്‍ ഇന്റര്‍­നെ­റ്റില്‍ നി­രോ­ധി­ക്കു­ന്ന­തില്‍ നി­ന്നി­ല്ല, അവ­രു­ടെ കരു­തല്‍ നട­പ­ടി­കള്‍. മു­ല്ല­പ്പൂ­ച്ചെ­ടി­യു­ടെ വി­ല്പന തന്നെ രാ­ജ്യം നി­രോ­ധി­ച്ചു. മു­ല്ല­പ്പൂ എന്നെ­ഴു­താ­നു­പ­യോ­ഗി­ക്കു­ന്ന ചൈ­നീ­സ് അക്ഷ­ര­ങ്ങള്‍ ഇന്റര്‍­നെ­റ്റില്‍ നി­ന്ന് അപ്ര­ത്യ­ക്ഷ­മാ­യി. ചൈ­നീ­സ് പ്ര­സി­ഡ­ന്റ് ഹു ജി­ന്താ­വോ മു­ല്ല­പ്പൂ­വി­നെ­ക്കു­റി­ച്ചു­ള്ള പാ­ട്ട് പാ­ടു­ന്ന­തി­ന്റെ വീ­ഡി­യോ­കള്‍ ഡി­ലീ­റ്റ് ചെ­യ്യ­പ്പെ­ട്ടു. ചൈ­ന­യില്‍ നട­ക്കു­ന്ന അന്താ­രാ­ഷ്‌­ട്ര സാം­സ്കാ­രി­കോ­ത്സ­വം അവര്‍ ഉപേ­ക്ഷി­ച്ചു­.

ഇ­ന്ത്യ­യില്‍

ഇ­ന്ത്യ­യി­ലും ഈ വസ­ന്ത­ത്തി­ന്റെ അല­ക­ളെ­ത്തി. അണ്ണാ ഹസാ­രെ­യു­ടെ നേ­തൃ­ത്വ­ത്തില്‍ അഴി­മ­തി­ക്കെ­തി­രെ നട­ന്ന സമ­ര­ത്തി­ന്‌ ഫെ­യ്സ്ബു­ക്കില്‍ ധാ­രാ­ളം ആരാ­ധ­ക­രു­ണ്ടാ­യി. ഇന്ത്യ­യി­ലെ മദ്ധ്യ­വര്‍­ഗ്ഗ­ത്തി­ന് തങ്ങ­ളും രാ­ജ്യ­ത്തി­നു­വേ­ണ്ടി എന്തൊ­ക്കെ­യോ ചെ­യ്യു­ന്നു­ണ്ട് എന്ന തോ­ന്ന­ലു­ണ്ടാ­ക്കാന്‍ അത് സഹാ­യി­ച്ചു. പത്ര­ങ്ങ­ളും ദൃ­ശ്യ­മാ­ദ്ധ്യ­മ­ങ്ങ­ളും ആ സമ­രം ഏറ്റെ­ടു­ത്തു. എന്നാല്‍ രാ­ജ­യെ­യും കല്‍­മാ­ഡി­യെ­യും കനി­മൊ­ഴി­യെ­യു­മൊ­ക്കെ അഴി­മ­തി­ക്കാര്‍ എന്ന് വി­ളി­ച്ച അവര്‍ അതി­ലും വലിയ അഴി­മ­തി­ക്കാ­രായ അം­ബാ­നി­മാ­രില്‍ നി­ന്നും മറ്റ് സ്വ­കാ­ര്യ കമ്പ­നി­ക­ളില്‍ നി­ന്നും പണം വാ­ങ്ങി­ക്കൊ­ണ്ടാ­ണ് ആ സമ­രം മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­യ­ത്. അണ്ണാ ഹസാ­രെ­യു­ടെ സമ­ര­ത്തി­നെ­തി­രെ ഇന്റര്‍­നെ­റ്റില്‍­ത്ത­ന്നെ ശബ്ദ­ങ്ങള്‍ ഉയര്‍­ന്നെ­ങ്കി­ലും അതൊ­ന്നും ആദ്യ­കാ­ല­ത്ത് മാ­ദ്ധ്യ­മ­ങ്ങള്‍ വാര്‍­ത്ത­യാ­ക്കി­യി­ല്ല.

­കേ­ര­ള­ത്തി­ലാ­ണെ­ങ്കില്‍, ഏതാ­നും മാ­സ­ങ്ങള്‍­ക്ക് മു­മ്പ് കേ­ര­ള­ത്തില്‍ ശക്തി പ്രാ­പി­ച്ച മു­ല്ല­പ്പെ­രി­യാര്‍ സമ­ര­വും തു­ട­ങ്ങി­യ­ത് ഒരു ഫെ­യ്സ്ബു­ക്ക് കാം­പെ­യി­ന്റെ രൂ­പ­ത്തി­ലാ­ണ്. അതി­നു പു­റ­മേ, അത്ര­യും വലിയ തോ­തി­ല­ല്ലെ­ങ്കി­ലും മു­ഖ്യ­ധാ­രാ­മാ­ദ്ധ്യ­മ­ങ്ങള്‍ ഇട­പെ­ടാന്‍ മടി­ച്ച പല വി­ഷ­യ­ങ്ങ­ളി­ലും തി­ക­ച്ചും രാ­ഷ്ട്രീ­യ­മായ ഇട­പെ­ട­ലു­കള്‍ നട­ത്തു­ന്ന­തില്‍ സമൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങള്‍ വി­ജ­യി­ച്ചു. നഴ്സു­മാ­രു­ടെ സമ­ര­ത്തി­ലും ഫെ­യ്സ്ബു­ക്ക് ഉള്‍­പ്പെ­ടെ­യു­ള്ള മാ­ദ്ധ്യ­മ­ങ്ങള്‍ ഒരു സജീവസാന്നിധ്യമായിരുന്നു.

വാള്‍­സ്ട്രീ­റ്റ് കയ്യേ­റല്‍

“‘മുല്ലപ്പൂ വിപ്ലവം’ എന്ന ഓമനപ്പേരില്‍ ടുണീഷ്യയിലെ വിപ്ലവം പ്രശസ്തമായപ്പോള്‍ ചൈന അത്തരമൊരു വിപ്ലവത്തെ നേരിടാന്‍ നടപടികളെടുത്തു. മുല്ലപ്പൂവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ നിരോധിക്കുന്നതില്‍ നിന്നില്ല, അവരുടെ കരുതല്‍ നടപടികള്‍. മുല്ലപ്പൂച്ചെടിയുടെ വില്പന തന്നെ രാജ്യം നിരോധിച്ചു. മുല്ലപ്പൂ എന്നെഴുതാനുപയോഗിക്കുന്ന ചൈനീസ് അക്ഷരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ മുല്ലപ്പൂവിനെക്കുറിച്ചുള്ള പാട്ട് പാടുന്നതിന്റെ വീഡിയോകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.”

അറ­ബ് വസ­ന്ത­ത്തില്‍ നി­ന്നും ആവേ­ശം പൂ­ണ്ടാ­ണ് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ (Occupy Wall Street) പ്ര­സ്ഥാ­ന­ത്തി­ന്റെ തു­ട­ക്കം. മു­ത­ലാ­ളി­ത്ത­സം­സ്കാ­ര­ത്തി­ന്റെ തന്നെ നെ­ടും­തൂ­ണായ പര­സ്യ­ങ്ങ­ളെ എതിര്‍­ക്കു­വാന്‍ രൂ­പീ­ക­രി­ക്ക­പ്പെ­ട്ട, ലോ­ക­മെ­ങ്ങു­മു­ള്ള കലാ­കാ­ര­ന്മാ­രു­ടെ­യും ആക്റ്റി­വി­സ്റ്റു­ക­ളു­ടെ­യും എഴു­ത്തു­കാ­രു­ടെ­യും വി­ദ്യാര്‍­ത്ഥി­ക­ളു­ടെ­യും അദ്ധ്യാ­പ­ക­രു­ടെ­യും ഒക്കെ പ്ര­സ്ഥാ­ന­മായ ‘ആഡ്ബ­സ്റ്റേ­ഴ്സ് മീ­ഡിയ ഫൌ­ണ്ടേ­ഷന്‍’ എന്ന സം­ഘ­ടന ഫെ­യ്സ്ബു­ക്കി­ലൂ­ടെ നട­ത്തിയ ഒരാ­ഹ്വാ­ന­മാ­ണ് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­ന­മാ­യി മാ­റി­യ­ത്. (റെ­ജി പി ജോര്‍­ജ്, 9/17 വാള്‍­സ്ട്രീ­റ്റ് : സെ­പ്തം­ബ­റി­ന്റെ സങ്ക­ടം­)

­സെ­പ്തം­ബര്‍ പതി­നേ­ഴി­ന് ന്യൂ­യോര്‍­ക്കി­ലെ വാള്‍­സ്ട്രീ­റ്റ് കയ്യേ­റാം എന്ന് ഫെ­യ്സ്ബു­ക്കി­ലും മറ്റു­മാ­യി മൂ­ന്നു­നാ­ല് മാ­സം മു­മ്പേ അവര്‍ പ്ര­ഖ്യാ­പി­ച്ചു. സമ­ര­പ­രി­പാ­ടി­കള്‍ എന്തൊ­ക്കെ­യാ­യി­രി­ക്ക­ണം എന്ന് ലോ­ക­ത്തെ­ല്ലാ­യി­ട­ത്തു­നി­ന്നും ആക്ടി­വി­സ്റ്റു­കള്‍ ഫെ­യ്സ്ബു­ക്ക് പേ­ജു­ക­ളില്‍ ചര്‍­ച്ച ചെ­യ്തു. സോ­ഷ്യല്‍ വെ­ബ്സൈ­റ്റു­ക­ളി­ലൂ­ടെ വ­ള­രെ ആവേ­ശ­ക­ര­മായ പ്ര­തി­ക­ര­ണം സൃ­ഷ്ടി­ക്കു­ക­യും വലി­യൊ­രു ജന­വി­ഭാ­ഗ­ത്തി­ന്റെ പി­ന്തുണ കൈ­വ­രി­ക്കു­ക­യും ചെ­യ്ത വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം 2011 സെ­പ്റ്റം­ബര്‍ 17-ന് വാള്‍­സ്ട്രീ­റ്റി­നു സമീ­പം നട­ന്ന പ്ര­ക­ട­ന­ത്തോ­ടെ­യാ­ണ് തു­ട­ക്കം കു­റി­ച്ച­ത്. മനു­ഷ്യാ­വ­കാ­ശ­ങ്ങള്‍­ക്ക് ലാ­ഭ­ത്തി­നു മുക­ളില്‍ സ്ഥാ­നം നല്ക­ണം എന്ന­താ­യി­രു­ന്നു അവ­രു­ടെ പ്ര­ധാന ആവ­ശ്യം­.

­ലോ­ക­മെ­ങ്ങും അല­കള്‍

­കു­ത്ത­ക­ക­ളു­ടെ ആര്‍­ത്തി­ക്കും വര്‍­ധി­ച്ചു­വ­രു­ന്ന സാ­മ്പ­ത്തിക അസ­മ­ത്വ­ത്തി­നു­മെ­തി­രെ വാള്‍­സ്ട്രീ­റ്റ് തെ­രു­വില്‍ ഉട­ലെ­ടു­ത്ത പ്ര­തി­ഷേ­ധാ­ഗ്‌­നി ലോ­ക­മെ­ങ്ങും വ്യാ­പി­ച്ചു. ‘ഞ­ങ്ങള്‍ 99 ശത­മാ­ന­മാ­ണ്” എന്ന് പറ­ഞ്ഞ്, സമ്പ­ത്ത് കയ്യ­ട­ക്കി വെ­ച്ചി­ട്ടു­ള്ള ഒരു ശത­മാ­ന­ത്തി­നെ­തി­രെ 2011 ഒക്ടോ­ബര്‍ 15 ശനി­യാ­ഴ്ച 71 രാ­ജ്യ­ങ്ങ­ളി­ലെ 719 നഗ­ര­ങ്ങള്‍ പ്ര­ക്ഷോ­ഭ­ത്തില്‍ കണ്ണി­ചേര്‍­ന്നു­.

­ശ­ക്തി­കള്‍, പരി­മി­തി­കള്‍

ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഇന്റര്‍­നെ­റ്റി­ന്റെ സാ­ധ്യ­ത­കള്‍ അന്ത­മ­റ്റ­ത­ല്ല. ഇന്റര്‍നെറ്റിന്റെ സാ­ധ്യ­ത­ക­ളെ­യും പരി­മി­തി­ക­ളെ­യും പറ്റി കഴി­ഞ്ഞ വര്‍­ഷം ആദ്യം മല­യാ­ള­രാ­ജ്യ­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തി­ലെ­ ഏതാ­നും വരി­കള്‍ ഇവി­ടെ പ്ര­സ­ക്ത­മെ­ന്നു തോ­ന്നു­ന്ന­തി­നാല്‍ ഉദ്ധ­രി­ക്കു­ന്നു­.

“..­മു­ബാ­റ­ക്ക്‌ സ്ഥാ­ന­ഭ്ര­ഷ്ട­നായ ദി­വ­സം ഇന്‍­സൈ­റ്റ് ഫൌ­ണ്ടേ­ഷ­നി­ലെ (ഡല്‍­ഹി) സു­ഹൃ­ത്ത് അനൂ­പ്‌ കു­മാര്‍ ഫെ­യ്സ്ബു­ക്കില്‍ ഇങ്ങ­നെ എഴു­തി : “Mubarak ho, got a realization today that it is very easy to fight against a dictatorial state in comparison to a dictatorial society. It just takes 30 years to defeat the first one 🙂” (“­ന­ല്ല­ത് വര­ട്ടെ — ഇന്ന് മന­സ്സി­ലാ­യി അടി­ച്ച­മര്‍­ത്തു­ന്ന ഒരു സര്‍­ക്കാ­രി­നെ നേ­രി­ടാന്‍ അടി­ച്ച­മര്‍­ത്തു­ന്ന ഒരു സമൂ­ഹ­ത്തെ നേ­രി­ടു­ന്ന­തി­നേ­ക്കാള്‍ എളു­പ്പ­മാ­ണെ­ന്ന്. ആദ്യ­ത്തേ­തി­നെ വെ­റും മു­പ്പ­തു വര്‍­ഷം കൊ­ണ്ട് തോല്‍­പ്പി­ക്കാം­.”)

അ­ത് പറ­യാ­നു­ള്ള ഒരി­ടം തരു­ന്നു­ണ്ട് ഇന്റര്‍­നെ­റ്റ് എന്ന­ത് ഒരു ചി­ല്ല­റ­ക്കാ­ര്യ­മ­ല്ല. അതേ­സ­മ­യം പു­റം ലോ­ക­ത്തേ­ക്കാള്‍ വള­രെ­യ­ധി­കം ജനാ­ധി­പ­ത്യ­പ­ര­മാ­യ­തോ “അ­ന­ന്ത­മാ­യ” സാ­ധ്യ­ത­കള്‍ തു­റ­ന്നു­ത­രു­ന്ന­തോ ആയ ഒരു മഹാ­ത്ഭു­ത­മാ­ണ് ഇന്റര്‍­നെ­റ്റ് എന്നും ഞാന്‍ കരു­തു­ന്നി­ല്ല. പു­റം ലോ­ക­ത്ത് നി­ല­നില്‍­ക്കു­ന്ന അടി­ച്ച­മര്‍­ത്ത­ലു­കള്‍ മറ്റൊ­രു വി­ധ­ത്തി­ലാ­ണെ­ങ്കി­ലും സൈ­ബര്‍ ലോ­ക­ത്തി­ലും പ്ര­വര്‍­ത്തി­ക്കു­ന്നു­…

…ഈ­ജി­പ്തി­ലും ചൈ­ന­യി­ലു­മൊ­ക്കെ ഈയി­ടെ നട­ന്ന ഫെ­യ്സ്ബു­ക്ക് / ­ട്വി­റ്റര്‍ ആക്ടി­വി­സ­ത്തെ ഭര­ണ­വര്‍­ഗ്ഗം നേ­രി­ട്ട രീ­തി­കള്‍ സൈ­ബര്‍ ലോ­ക­ത്തി­ന്റെ ഇത്ത­രം പരി­മി­തി­ക­ളെ വെ­ളി­ച്ച­ത്തു­കൊ­ണ്ടു­വ­ന്നി­രു­ന്നു­..”

അ­തി­നു­ശേ­ഷം ഇപ്പോള്‍ ഇന്ത്യ­യി­ലും ഫെ­യ്സ്ബു­ക്കി­നും ഗൂ­ഗി­ളി­നു­മെ­ല്ലാം നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്താ­നു­ള്ള സര്‍­ക്കാ­രി­ന്റെ ശ്ര­മം ഈ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ ശക്തി­യില്‍ ഭര­ണ­കൂ­ട­ങ്ങള്‍­ക്കു­ള്ള ഭയം എത്ര­ത്തോ­ള­മു­ണ്ട് എന്ന് വീ­ണ്ടും കാണിച്ചുതരുന്നു.

അറ­ബ് വസ­ന്ത­ത്തി­ലൂ­ടെ സ്വാ­ത­ന്ത്ര്യ­മോ ജനാ­ധി­പ­ത്യ­മോ അല്ല പു­ലര്‍­ന്ന­ത് എന്നും തീ­വ്ര ഇ­സ്ളാ­മി­സ­ത്തി­ന്റെ പി­റ­വി­ക്കാ­ണ് അത് വഴി­തെ­ളി­ച്ച­തെ­ന്നു­മു­ള്ള നി­രീ­ക്ഷ­ണ­ങ്ങള്‍­ക്ക് വല­തു­പ­ക്ഷ സൈ­ദ്ധാ­ന്തി­കര്‍ മാ­ത്ര­മ­ല്ല സെ­കു­ലര്‍ ബു­ദ്ധി­ജീ­വി­കള്‍ എന്ന­വ­കാ­ശ­പ്പെ­ടു­ന്ന ചി­ല­രും വന്‍­പി­ച്ച തോ­തില്‍ പ്ര­ചാ­രം നല്‍­കി­വ­രു­ന്ന കാ­ല­മാ­ണി­ത്. (കൂ­ടു­തല്‍ വാ­യ­ന­യ്ക്ക് : അ­ഷ്റ­ഫ് കട­യ്ക്കല്‍, അറ­ബ് വസ­ന്ത­ത്തെ തല്ലി­ക്കൊ­ഴി­ക്ക­രു­ത്). ഇത്ത­രം പ്ര­ചാ­ര­വേ­ല­ക­ളും പ്ര­ധാ­ന­മാ­യും ഉട­ലെ­ടു­ക്കു­ന്ന­ത് “ക­ളി കൈ­വി­ട്ടു­പോ­വു­ന്നു” എന്ന് തി­രി­ച്ച­റി­യു­ന്ന ഭര­ണ­വര്‍­ഗ്ഗ­ത്തി­ന്റെ ആശ­ങ്ക­ക­ളില്‍ നി­ന്നു­ത­ന്നെ­യാ­ണ്.

­കടപ്പാട് : സു­ദീ­പ് കെ എസ്(http://malayal.am)

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

2 Responses to സാമൂഹ്യമാദ്ധ്യമങ്ങള്‍ – അറബ് വസന്തത്തിലും അതിനുശേഷവും

  1. pheonixman0506.blogspot.com പറയുക:

    വാള്‍സ്റ്റ്റീറ്റ് സംഭവം അത്രക്ക് ഫലവത്തായില്ല. കാരണം ഒന്നു തണുപ്പുകാലം. അതിശൈത്യകാലത്ത് പ്രതിഷേധക്കാര്‍ക്ക് അതിജീവനം പ്രയാസകരമാണ്. പിന്നെ അവിടത്തെ ഭരണകൂടം അവരെ ചന്തിക്ക് നല്ല അടികൊടുത്ത് ഓടിച്ചു വിടുകയായിരുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്.

  2. Jagadees പറയുക:

    സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
    http://mljagadees.wordpress.com/2011/02/17/making-apolitical-revolutions/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w