മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു്

മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു് വിക്കീപീഡിയരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു.

കോഴിക്കോടു് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചു് ചേര്‍ന്ന ഏകദിന പിറന്നാള്‍ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ് ജി.ശ്രീധര്‍ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി എന്‍.എം ആശംസകളുമര്‍പ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനും ഡി..കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ:എന്‍..രാജീവു് നന്ദിയും പറഞ്ഞു.

774958_490450060996574_535968901_o

സമൂഹത്തില്‍ സ്വതന്ത്രമായ അറിവിനെ കുത്തകവല്‍ക്കരിച്ചു് അതിന്‍മേല്‍ മൂലധനാധിപത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിക്കീപീഡിയപോലുള്ള സന്നദ്ധ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതും ജനകീയമാകേണ്ടതിന്റെ ആവശ്യകതയേയും വിദ്യാര്‍ത്ഥികള്‍ക്കു് ഒരു സന്തതസഹചാരിയെപ്പോലെ ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാനകോശമാണു് വിക്കീപീഡിയ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ കെ.പി.രാമനുണ്ണി മാഷു് അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക മുന്നേറ്റത്തിനൊപ്പം എല്ലാ ഭാഷകളുടേയും നിലനില്‍പ്പിനായി വിക്കിപീഡിയപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സംഭാവനകള്‍ നല്‍കിയെന്നു് പ്രൊഫസര്‍ സണ്ണി എന്‍.എം പറഞ്ഞു. 175 –ഓളം വിദ്യാര്‍ത്ഥികളും 15 –ഓളം അദ്ധ്യാപകരും 10 –ല്‍പ്പരം മലയാളം വിക്കീപീഡീയരും പരിപാടിയില്‍ പങ്കെടുത്തു.

വിക്കിപീഡിയയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിലെ വിവരങ്ങള്‍ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനും പ്രാഥമിക വിവരങ്ങള്‍ നല്‍കുവാനും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനം നല്‍കുവാനും പിറന്നാള്‍ ആഘോഷ പരിപാടിയില്‍ സംവിധാനം ഒരുക്കിയിരുന്നു. നത ഹുസൈന്‍ വിക്കിപീഡിയ അവലോകനവും, ജയ്സണ്‍ നെടുമ്പാല, സുഹൈറലി, ഇര്‍വിന്‍ കാലിക്കറ്റ്, ബിന്‍സി.എം.പി, പ്രശോഭ് ജി.ശ്രീധര്‍ ചേര്‍ന്നു് പ്രായോഗിക പരിശീലനത്തിനു് നേതൃത്വം നല്‍കി. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )