Monthly Archives: നവംബര്‍ 2014

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്വശാസ്ത്രം

കെ വി അനില്‍കുമാര്‍ മനുഷ്യര്‍ കൂട്ടായ പരിശ്രമത്തിലൂടെയാണു് അറിവു് സ്വായത്തമാക്കുന്നതു്. ഇങ്ങനെ നേടുന്ന അറിവും, അവ പ്രയോഗിക്കാനുള്ള സങ്കേതങ്ങളും എല്ലാ മനുഷ്യര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കുവാന്‍ അവകാശമുണ്ടു്. എന്നാല്‍ അവ നിഷേധിച്ചു് അറിവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം എന്നുമുണ്ടായിട്ടുണ്ടു്. മുതലാളിത്തം സാമ്രാജത്വ കാലഘട്ടത്തിലേക്കു് കടന്നതോടു് കൂടി കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ എതുതരം അറിവിനേയും വളച്ചുകെട്ടി അവരുടെ കൊള്ളലാഭത്തിനു് … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ചങ്ങലയ്ക്കിട്ട അറിവിനെ സ്വതന്ത്രമാക്കാനുള്ള ഒളിപ്പോരിന്റെ പ്രകടന പത്രിക

ആരണ്‍ സ്വാര്‍ട്സ് അനുസ്മരണയില്‍….. അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്റാണ്ടുകളായി പുസ്തകങ്ങളിലൂടേയും മറ്റു് പത്രികകളിലൂടെയും പ്രസിദ്ധീകരിച്ച ലോകത്തിലെ എല്ലാ ശാസ്ത്രീയ സാംസ്കാരിക പാരമ്പര്യങ്ങളും ഒരു കൂട്ടം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി അടച്ചുപൂട്ടി വച്ചുകൊണ്ടിരിയ്ക്കുകയാണു്. ശാസ്ത്രങ്ങളുടെ ഏറ്റവും പ്രസിദ്ധങ്ങളായ ഫലങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കാനാഗ്രഹിയ്ക്കുന്നോ? റീഡ് എല്‍സെവിയര്‍ പോലത്തെ … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ