ഹാര്‍ഡ്‌വെയര്‍

ഹാര്‍ഡ്‌വെയര്‍

ഹാര്‍ഡ്‌വെയര്‍ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. സാങ്കേതിക വിദ്യയില്‍ഭൌതികമായി കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ഘടകങ്ങളെയാണ് പൊതുവില്‍ ഹാര്‍ഡ്‌വെയര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നാല്‍ കമ്പ്യൂട്ടറിന്റെ ഭൌതിക ഘടക ഭാഗങ്ങളാണ്. ഇലക്ട്രോണിക് ചിപ്പുകളും ബോര്‍ഡുകളും വൈദ്യുത സംവിധാനവും എല്ലാം കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആണ്. എന്നാല്‍ കമ്പ്യൂട്ടറില്‍പ്രവര്‍ത്തിക്കുന്നതും ഭൌതികമായി നിലവിലില്ലാത്തതുമായ ഭാഗങ്ങളെ സോഫ്റ്റ്‌വെയര്‍ എന്നാണ് വിവക്ഷിക്കുന്നത്.

…….പ്രധാന ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍……..

1. മോണിറ്റര്‍ (Monitor)
2. മതര്‍ ബോര്‍ഡ് (Motherboard)
3. സി.പി.യു (CPU)
4. റാം (RAM)
5. ആവശ്യാനുസരണം വികസിപ്പിക്കാവുന്ന കാര്‍ഡ്സ് (Expansion cards)
6. എസ്സ്.എം.പി.എസ്സ്. (SMPS- Switch Mode Power supply)
7. ഒപ്റ്റിക്കല്‍ ഡിസ്ക് ഡ്രൈവ് ( Optical disc drive)
8. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് (Hard disk drive)
9. കീ ബോര്‍ഡ് (Keyboard)
10. മൌസ്സ് (Mouse)

കമ്പ്യൂട്ടര്‍മോണിറ്റര്‍

ഒരു എല്‍.സി.ഡി മോണിറ്റര്‍

കമ്പ്യൂട്ടറിന്റെ ഒരു പ്രധാന ഔട്ട്‌പുട്ട് ഉപാധി ആണ് മോണിറ്റര്‍. മോണിറ്ററുകള്‍ പലതരമുണ്ട്.

ടെലിവിഷനിലെന്ന പോലെ, കമ്പ്യൂട്ടര്‍ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദര്‍ശിപ്പിക്കുന്നതിനു വിവിധ ഹാര്‍ഡ്‌വെയര്‍ സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്.

* ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ എല്‍.സി.ഡി. എന്ന ചുരുക്കപേരില്‍ ഇവ അറിയപ്പെടുന്നു. ഇന്ന് കമ്പ്യൂട്ടര്‍ ഡിസ്പ്ലേകളില്‍ ഏറ്റവും ജനപ്രിയം എല്‍.സി.ഡി.കള്‍ക്കാണ്. ഇവ വളരെ കനം കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങളില്‍ ഇവ പ്രയോജനപ്പെടുത്താറുണ്ട്.
* കാഥോഡ് റേ ട്യൂബ് (സി.ആര്‍.ടി)
o വെക്ടര്‍ ഡിസ്പ്ലേകള്‍.
o ടെലിവിഷന്‍ റിസീവറുകളായിരുന്നു ആദ്യകാലത്തെ മിക്ക പേഴ്സണല്‍, ഹോം കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത്. കോമ്പൊസിറ്റ് വീഡിയോ ഒരു ടെലിവിഷന്‍ മോഡുലേറ്റര്‍ ഉപയോഗിച്ച് ടെലിവിഷനിലേയ്ക്ക് ബന്ധിപ്പിച്ചായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. ദൃശ്യ ഗുണനിലവാരം കൂടുതല്‍ സ്റ്റെപ്പുകള്‍ ഉപയോഗിച്ച് ഇപ്രകാരം കുറച്ചിരുന്നു: കോമ്പൊസിറ്റ് വീഡിയോ → മോഡുലേറ്റര്‍ → ടി.വി ട്യൂണര്‍ → കോമ്പൊസിറ്റ് വീഡിയോ.
* പ്ലാസ്മാ ഡിസ്പ്ലേ
* പ്ലാസ്മ-കണ്ടക്ഷന്‍ ഇലക്ട്രോണ്‍-എമിറ്റര്‍ ഡിസ്‌പ്ലെ (എസ്.ഇ.ഡി)
* വീഡിയോ പ്രൊജക്ടര്‍ – എല്‍.സി.ഡി, സി.ആര്‍.ടി, തുടങ്ങിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ചവ. അടുത്തകാലത്തായി വന്ന വീഡിയോ പ്രൊജക്ടറുകള്‍ മിക്കവാറും എല്‍.സി.ഡി. സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ്.
* ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിങ്ങ് ഡയോഡ് (ഒ.എല്‍.ഇ.ഡി) ഡിസ്‌പ്ലെ
* ടി.എഫ്.ടി തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍

മദര്‍ബോഡ്

കമ്പ്യൂട്ടര്‍ പോലുള്ള സങ്കീര്‍ണ്ണങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ഘടകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യത്യസ്ത സര്‍ക്ക്യൂട്ടുകള്‍ അടങ്ങിയ ഒരു പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡാണ് (P.C.B) മദര്‍ബോഡ്. ഇതിനെ മെയിന്‍ ബോഡ് എന്നും വിളിക്കാറുണ്ട്.

 

പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ മദര്‍ബോഡ്

 

മദര്‍ബോഡില്‍ കെയിസിനകത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങള്‍ ബന്ധിപ്പിക്കുന്ന ഭാഗങ്ങളാണ് റാം, പ്രോസ്സസര്‍, സി.പി.യു ഫാന്‍, ഹാര്‍ഡ് ഡിസ്ക്ക് അല്ലെങ്കില്‍ സി.ഡി ഘടിപ്പിക്കുന്ന ഐ.ഡി.ഇ അല്ലെങ്കില്‍ സാറ്റ പോര്‍ട്ട്, ഫ്ലോപ്പി ഡ്രൈവ്, യു.എസ്.ബി കണക്ടര്‍, പവര്‍ സ്വിച്ച് കണക്ടര്‍, റീസെറ്റ് സ്വിച്ച് കണക്ടര്‍, ഹാര്‍ഡ് ഡിസ്ക്ക് എല്‍.ഇ.ഡി കണക്ടര്‍,പവര്‍ എല്‍.ഇ.ഡി, സിസ്റ്റം സ്പിക്കര്‍,പവര്‍,എ.ജി.പി സ്ലോട്ട്,പി.സി.ഐ സ്ലോട്ട്,പി.സി.ഐ എക്സ്പ്രസ്സ്,സി.ഡി ഇന്‍ പോര്‍ട്ട്, തുടങ്ങിയവ . മദര്‍ബോഡില്‍ കെയിസിനു പുറത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങള്‍ക്കുള്ള ഭാഗമാണ് കീബോഡ് പോര്‍ട്ട്, മൌസ്,കോംപോര്‍ട്ട്,എല്‍.പി.ടി,വി.ജി.എ,യു.എസ്.ബി,ലാന്‍,ശബ്ദം തുടങ്ങിയവ.മദര്‍ബോഡില്‍ സമയവും തിയ്യതിയും മറ്റും ഓര്‍മ്മിച്ചു വെക്കാന്‍ ഒരു ബാറ്ററി കണക്ട് ചെയ്തിട്ടുണ്ടാവും. ഇതൊരു ലിഥിയം ബാറ്ററിയാണ്.കെയിസിന്റെ മുന്‍ഭാകത്തേക്കുള്ള സൌണ്ട്, യു.എസ്.ബി എന്നിവ ബന്ധിപ്പിക്കലും മദര്‍ബോഡില്‍ നിന്നു തന്നെയാണ്.
സെന്‍ഡ്രല്‍ ഇലക്ട്രോണിക് കോം‌പ്ലക്സ്

പേര്‍സണല്‍ കമ്പ്യൂട്ടറിലെ മദര്‍ബോര്‍ഡിനു സമാനമായ ഘടകത്തിന് ഐ.ബി.എം. ന്റെ മെയിന്‍ഫ്രെയിം മുതലായ ശേഷികൂടിയ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പദമാണ് സെണ്ട്രല്‍ ഇലക്ട്രോണിക് കോംപ്ലക്സ്. കമ്പ്യൂട്ടറിലെ പ്രൊസസ്സര്‍ കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഇന്‍പുട്ട് ഔട്ട്‌പുട്ട് കണ്ട്രോളറുകള്‍, കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതുമായ എംബഡഡ് കമ്പ്യൂട്ടറുകള്‍ മുതലായവ കെക് എന്നറിയപ്പെടുന്ന ഇതില്‍ സ്ഥിതി ചെയ്യുന്നു.

സി.പി.യു

ഇന്റല്‍ സി.പി.യു.

എ.എം.ഡി. സി.പി.യു

 

സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ്
ഒരു പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് സര്‍ക്യൂട്ടിനെയാണ് സി.പി.യു (CPU) അഥവ പ്രോസസര്‍ അല്ലെങ്കിൽ സെണ്ട്രല്‍ പ്രോസസിംഗ് യൂണിറ്റ് (central processing unit ). കമ്പ്യൂട്ടര്‍ വ്യവസായത്തില്‍ ഇത് 1960 മുതല്‍ ഉപയോഗിച്ചിരുന്ന വരുന്ന പദമാണ്. (Weik 1961). സി.പി.യു വിന്റെ ഘടനയും രൂപകല്‍പ്പനയും പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായെങ്കിലും ഇതിന്റെ അടിസ്ഥാന പ്രവര്‍ത്തനം ഇപ്പോഴും പഴയ രീതിയില്‍ തന്നെ നിലകൊള്ളൂന്നു. ഇതിന്റെ വേഗത, വലിപ്പം പ്രവർത്തന രീതി എന്നിവയില്‍ കാലത്തിനനുസരിച്ച പല മാറ്റങ്ങളും വന്നിട്ടുണ്ട്.

റാന്‍ഡം ആക്സസ് മെമ്മറി

 

റാം

കമ്പ്യൂട്ടറുകളില്‍ വിവരം അഥവാ ഡാറ്റ ശേഖരിച്ചു വയ്ക്കാനുള്ള ഒരു ഉപാധിയാണ് റാം (RAM) അഥവാ റാന്‍ഡം ആക്സസ്സ് മെമ്മറി (RAM- Random Access Memory) . വൈദ്യുതി വിച്ഛേദിക്കപ്പെട്ടാല്‍ വിവരങ്ങള്‍ മാഞ്ഞു പോകുന്ന തരം വിവരണ ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന് വിശേഷിപ്പിക്കുന്നത്.

വിവരങ്ങള്‍ ക്രമരഹിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാലാണ് റാന്‍ഡം ആക്സസ് മെമ്മറി എന്ന പേര് വന്നത്, ശേഖരിച്ചു വച്ചിരിക്കുന്ന വിവരം റാമിന്റെ ഏത് ഭാഗത്താണെങ്കിലും ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കാന്‍ കഴിയും, ഇക്കാരണത്താല്‍ മിക്ക റോം/റീഡ് ഓണ്‍ലി മെമ്മറികളൂം (ROM- Read Only Memory), ഫ്ലാഷ് മെമ്മറികളും റാന്‍ഡം ആക്സസ് മെമ്മറി വിഭാഗത്തില്‍ പെടും.

റാന്‍ഡം ആക്സസ് അഥവാ ക്രമരഹിത വിവരശേഖരണം വളരെ ലളിതമായി മനസ്സിലാക്കുവാന്‍ ഓഡിയോ കസെറ്റും, ഓഡിയോ സിഡിയും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ മതി. ഓഡിയോ കസെറ്റില്‍ രണ്ടാമത്തെ പാട്ട് കേള്‍ക്കണമെങ്കില്‍ ആദ്യത്തെ പാട്ട് കഴിയണം അല്ലെങ്കില്‍ ടേപ്പ് വേഗത്തില്‍ ഓടിച്ച് വിടണം, എങ്ങനെയാണെങ്കിലും ഒന്ന് കഴിയാതെ രണ്ടാമത്തേതിലെത്താന്‍ കഴിയില്ല,ഇതിനെ ക്രമാനുഗത അഥവാ സീക്വന്‍ഷ്യല്‍(sequential) പ്രക്രിയ എന്നു പറയാം. പക്ഷെ സിഡിയില്‍ ആവശ്യമുള്ള പാട്ടിലേക്ക് നേരിട്ട് എത്താന്‍ സാധിക്കുന്നു, എത്ര പാട്ടുകളുണ്ടെങ്കിലും അത് സിഡിയുടെ ഏത് ഭാഗത്താണ് ശേഖരിച്ചു വച്ചിരിക്കുന്നതെങ്കിലും ഒരു നിശ്ചിത സമയം കൊണ്ട് ഏത് പാട്ടും എടുക്കാന്‍ സാധിക്കും. ഈ രീതിയില്‍ വിവരങ്ങള്‍ എടുക്കുന്നതിന് റാന്‍ഡം ആക്സസ് അഥവ ക്രമരഹിത തിരിച്ചെടുക്കല്‍ എന്നു പറയാം.
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനവേഗതയുടെ ഒരു പ്രധാന പങ്ക് ലഭ്യമായ റാമിന്റെ അളവ് നിര്‍ണ്ണയിക്കുന്നു.

ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാവുന്ന കാര്‍ഡുകള്‍

 

ചില പ്രത്യേക ഭാഗങ്ങളുടെ(ശബ്ദം, ഗ്രാഫിക്സ്, മോഡം, ) ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ പുറമെ നിന്നും പ്രത്യേകം പ്രത്യേകം കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്…

എസ്സ്.എം.പി.എസ്സ്.

 

കമ്പ്യൂട്ടറിലേക്ക് പവര്‍ നല്‍കുന്ന മാധ്യമമാണ് SMPS. ആവശ്യാനുസരണം മതര്‍ബോര്‍ഡ്  ഡിസ്ക് ഡ്രൈവുകള്‍ എന്നിവയിലേക്കു് പവര്‍ നല്‍‌കുന്നു.

ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്

കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സ്ഥിരമായി സംഭരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് അഥവ ഹാര്‍ഡ് ഡിസ്ക്. കംബ്യൂട്ടറില്‍ റാം (റാന്‍ഡം ആക്സസ് മെമ്മറി) ഒന്നാം തരം മെമ്മറി ആയി ഉപയോഗിക്കുകയും ഹാര്‍ഡ് ഡിസ്ക് രണ്ടാം തരം മെമ്മറി ആയി ആണ് ഉപയോഗിക്കുന്നത്. കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് ആണ് ഹാര്‍ഡ് ഡിസ്കില്‍ വിവരങ്ങൾ ശേഖരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവ ഹാര്‍ഡ് ഡിസ്കില്‍ ആണു സംഭരിച്ചിരിക്കുന്നത്. പ്രവര്‍ത്തന സമയത്ത് ഇവ പ്രഥമ മെമ്മറിയിയായ റാംമിലേക്ക് താല്‍ക്കാലികമായി ശേഖരിക്കപ്പെടുന്നു.

സാങ്കേതികവിദ്യ

ഒരു ദ്വയാംശ അക്കം സൂക്ഷിച്ച് വെക്കുവാന്‍ വേണ്ടി കാന്തീകവസ്തുവിനെ ദിശകളിലേക്ക് കാന്തീകരിക്കുകയാണ്‌ ചെയ്യുന്നത്. ശേഖരിച്ച ഡാറ്റ റീഡ് ചെയ്യുവാൻ വേണ്ടി ഏത് വശത്തേക്കാണ്‌ കാന്തീകവസ്തു കന്തീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ദണ്ഡില്‍ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകള്‍ ഇതാണ്‌ ഹാര്‍ഡ് ഡിസ്കിന്റെ പൊതു ഘടന. അലൂമിനിയം ലോഹസങ്കരം, ഗ്ലാസ് പോലെയുള്ള കന്തികമല്ലാത്ത വസ്ത്ക്കള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയായിരിക്കും ഈ പ്ലേറ്റുകള്‍ അതില്‍ കാന്തീക വസ്തു പൂശിയിരിക്കും. മുന്‍കാലങ്ങളില്‍ അയണ്‍ഓക്സൈഡ് പോലെയുള്ള കാന്തിക വസ്തുക്കളായിരുന്നു ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴുളളവയില്‍ കോബാള്‍ട്ട് ലോഹസങ്കരങ്ങളാണ്‌ ഉപയോഗിക്കപ്പെടുന്നത്.

ഈ പ്ലേറ്ററുകള്‍ ഉയര്‍ന്ന വേഗതയില്‍ കറക്കുന്നു. റീഡ്-റൈറ്റ് ഹെഡുകള്‍ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ്‌ പ്ലേറ്ററുകളില്‍ നിന്ന് വിവരങ്ങള്‍ വായിക്കുകയും അതിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഓരോ പ്ലേറ്റിന്റെയും ഒരോ വശത്തും ഇത്തരം ഹെഡുകള്‍ ഉണ്ടാകും, ഒരു പൊതുവായ ദണ്ഡില്‍ ഘടിപ്പിക്കപ്പെട്ടിരിക്കും ഈ ഹെഡുകള്‍, അതിനാല്‍ എല്ലാ ദണ്ഡുകളും ഒരേ പോലെയാണ്‌ നീങ്ങുക. ഹെഡും പ്ലേറ്റിന്റെ ഉപരിതലവും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും (പുതുതായി ഇറങ്ങുന്നവയില്‍ ഇത് ഏതാനും ദശനാനോമീറ്ററുകള്‍ മാത്രമാണ്‌). പ്ലേറ്റിന്റെ ഉപരിതലത്തില്‍ പതിപ്പിക്കപ്പെട്ട കാന്തിക വസ്തുവിന്റെ കന്തിക ദിശ മനസ്സിലാക്കാനും അവയുടെ ദിശദിശയില്‍ മാറ്റം വരുത്തുവാനും കഴിവുള്ളവയാണ്‌ ഇത്തരം ഹെഡുകള്‍. ഒരു കൈ സമാന ഘടകം ഇവയെ കമാനാകൃതിയില്‍ ചലിപ്പിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലേറ്ററിന്റെ ഉപരിതലത്തിന്റെ എല്ലായിടത്തേക്കും നീങ്ങുവാന്‍ ഇത് ഹെഡുകളെ സഹായിക്കുന്നു. ഈ കൈകളെ ചലിപ്പിക്കുവാന്‍ വേണ്ടി വോയിസ് കോയില്‍ (പഴയ രൂപഘടനകളില്‍) അല്ലെങ്കില്‍ സ്റ്റെപ്പെര്‍ മോട്ടോര്‍ ഉപയോഗിക്കുന്നു.

കീബോഡ്

കമ്പ്യൂറിലേക്ക് വിവരങ്ങള്‍ ടൈപ്പുചെയ്ത് നല്‍കാനുള്ള ഉപകരണമാണ് കീബോഡ് .വ്യത്യസ്തമായ കീബോഡുകളില്‍ ടൈപ്പ് റൈറ്ററിന് സമാനമായും അല്ലാതെയും കീകള്‍ ക്രമീച്ചിരിക്കുന്ന കീബോഡുകള്‍ ലഭ്യമാണ്‌.QWERTY കീബോഡുകളാണ്‌ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്.

പ്രധാനകീകള്‍
ആല്ഫാ ന്യൂമറിക് കീകള്‍

അക്ഷമലായിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്നു.
ഫങ്ഷന്‍ കീകള്‍

സാധാരണ ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു.f1-f12
ന്യുമറിക് പാഡ്

കാല്‍കുലേറ്ററിനു സമാനമായോ അല്ലെങ്കില്‍ നാവിഗേഷനുവേണ്ടിയോ ഉപയോഗിക്കുന്ന കീ സമൂഹം.
ആരോ കീകള്‍
സ്പെഷ്യല്‍ കീകള്‍

* എന്റര്‍
* ഷിഫ്റ്റ്
* ആള്‍ട്ട്
* കണ്ട്രോള്‍
* സ്പേസ്
* ബാക് സ്പേസ്
* എസ്കേപ്
* നം ലോക്ക്
* കേപ്സ് ലോക്ക്

മൗസ്സ്

മൗസ് എന്നാല്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള കൈയിലൊതുങ്ങുന്ന പോയിന്റിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇന്‍പുട്ട് ഡിവൈസും ആണ്. അത് കൈവെള്ളയില്‍ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതില്‍കൂടുതല്‍ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും കര്‍സറും രണ്ടാണ്.)

അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളില്‍ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയര്‍ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം.
മൗസ് ഇനങ്ങള്‍

* വീല്‍ മൗസ്
* ലേസര്‍ മൗസ്
* വയര്‍ രഹിത മൗസ്
* കൈരേഖ മൗസ്
* യു.എസ്.ബി മൗസ്
* പി.എസ്.2 മൗസ്
വയര്‍ രഹിത മൗസ്

സാധാരണ മൗസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വയര്‍ രഹിത മൗസ്, ഇതിന്റെ പ്രത്യകത കമ്പ്യൂട്ടറും മൗസും തമ്മില്‍ ബന്ധിപ്പിക്കുന്ന വയര്‍ കാണില്ല എന്നതാണ്. ബദലായി ഒരു വയര്‍ലസ് സം‌വിധാനം ആണ് ഉള്ളത്, ഇതിനു ഒരു നിശ്ചിത പരിധിയും ഉണ്ടായിരിക്കും. ഈ പരിധിയില്‍ ഇരുന്നുകൊണ്ട് മൗസ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.


Advertisements