സോഫ്റ്റ്‌വെയര്‍

കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍

കമ്പ്യൂട്ടറില്‍ ജോലികള്‍ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ല്‍ ജോണ്‍ ഡബ്ലിയു. റ്റക്കി ആണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു – സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകള്‍ക്കുദാഹരണമാണ്. വേര്‍ഡ് പ്രൊസസ്സർ, ഇമേജ് വ്യൂവര്‍, വെബ് ബ്രൗസര്‍ പോലെയുള്ളവ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ക്കും.

കമ്പ്യൂട്ടറുകളില്‍ സോഫ്റ്റ്‌വെയര്‍ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ഒന്നൊന്നായി എടുത്ത് സെന്‍ട്രല്‍ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു.

 

ചില സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍


ജിമ്പ്

ചിത്രങ്ങള്‍ മാറ്റം വരുത്തുവാന്‍ ഉപയോഗിക്കുന്നു. വളരെ എളുപ്പം പഠിക്കാവുന്നതാണ്. ഇത്  ഗ്നു വികസിപ്പിച്ചതാണ്.

 

വേര്‍ഡ് പ്രോസ്സസര്‍ ലിബ്ര ഓഫീസ്. ഇത് ഒരു കമ്മ്യൂണിറ്റി പ്രൊജക്റ്റ് ആണ്.

 

സ്റ്റല്ലേരിയം

വാന നിരീക്ഷണത്തിനുള്ള സോഫ്റ്റ്‌വെയര്‍

 

പോസേറ്റ് ഗ്രേ എസ്.ക്യു.എല്‍

ഏറ്റവും ശക്തമായ ഡാറ്റാബേസ് (വിവര സംഭരണി) ആണ് പോസേറ്റ് ഗ്രേ എസ്.ക്യു.എല്‍.

 

ബ്ലണ്ടര്‍

ആനിമേഷനു് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ്  ബ്ലണ്ടര്‍.

 

വി.എല്‍.സി മീഡിയാ പ്ലയര്‍

എല്ലാ തരം വീഡിയോ ഫയലുകളും വി.എല്‍.സി-യില്‍ കാണുവാന്‍ സാധിക്കും.

 

ഓഡാസിറ്റി

ശബ്ദ ഫയലുകള്‍ക്ക് മാറ്റം വരുത്തുവാന്‍ ഉപയോഗിക്കുന്നു്

ഫയര്‍ ഫോക്സ്

ഏറ്റവും ശക്തമായ വെബ് ബ്രൌസര്‍ ആണ് ഫയര്‍ ഫോക്സ്.

 

സ്കൈപ്പ്

വീഡിയോ ചാറ്റിന് ഉപയോഗിക്കുന്നു.

 

 

Advertisements