ഉബണ്ടു ഇന്‍സ്റ്റലേഷന്‍

ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്, യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്സ്റ്റലേഷന്റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും . ഇന്‍സ്റ്റലേഷന്‍ ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം ലൈവ് സിഡീയിലേക്ക് ബൂട്ട് ചെയ്ത് വരുന്നതാണ് .

എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.

ഉബുണ്ടു ആരംഭ സ്ക്രീന്‍

ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക
ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.

വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ് . തുടര്‍ന്ന് വരുന്ന സ്ക്രീനുകളില്‍ കീബോര്‍ഡ് ലേ ഔട്ട് , ടൈം സോണ്‍ എന്നിവ കൊടുത്ത് മുന്നോട്ട് പോകാം .

മുകളില്‍ കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.

ഇത് പാര്‍ട്ടീഷന്‍ ടേബിള്‍ മോഡിഫൈ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .

ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ “യൂസ് ആസ്” എന്ന ഓപ്ഷനില്‍ “സ്വാപ്പ് ഏരിയ” എന്ന്‍ സെലക്റ്റ് ചെയ്യണം .

സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക

വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍.

ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്.
1) പാര്‍ട്ടീഷന്‍ സൈസ്

2) യൂസ് ആസ് – ഇവിടെ Ext3 ആയി കൊടുക്കണം

3) മൌണ്ട് പോയിന്റ് – ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ് വേര്‍ഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നോട്ട്….

ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക
ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടൈം ഔട്ട് 10 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.

കൂടുതല്‍ ഇന്‍സ്റ്റലേഷന്‍ ചിത്രങ്ങള്‍ കാണുവാന്‍ ലിനക്സ് പ്രദര്‍ശനങ്ങള്‍ അമര്‍ത്തുക. കാണുക.