മലയാളം ഇന്‍സ്ക്രിപ്റ്റ്

ഗ്നു/ലിനക്സ് , ആന്‍ഡ്രോയിഡ് എന്നിവയില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനായി തയ്യാറാക്കിയത്

മലയാളം കമ്പ്യൂട്ടിങ്ങ്

കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്ന ഒരു ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ടു്. ഇംഗ്ലീഷിലാണു് ആദ്യ കാലത്തു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതു്. അതിനാലാണു് ആ ധാരണ പ്രബലമായതു്. എന്നാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നതു് രണ്ടു് വ്യതിരിക്ത അവസ്ഥകള്‍ (പൊതുവെ 0 വും 1 കൊണ്ടു് കുറിക്കുന്ന കറണ്ടു് ഇല്ല, കറണ്ടു് ഉണ്ടു് എന്നിവ) മാത്രം ഉപയോഗിച്ചാണു്. അവയുടെ എണ്ണവും സ്ഥാനവും മാറ്റി കോഡുകള്‍ സൃഷ്ടിച്ചു് മനുഷ്യഭാഷയിലെ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും കുറിക്കുകയാണു് ചെയ്തു് പോന്നതു്. ആദ്യ കാലത്തു് ലാറ്റിന്‍ ലിപി (ഇംഗ്ലീഷ്) ആണതിനു് ഉപയോഗിക്കപ്പെട്ടിരുന്നതു്. പിന്നീടു് ലഭ്യമായ കോഡുകളില്‍ കുറെ ഉപയോഗിച്ചു് മറ്റേതെങ്കിലും ഒരു ഭാഷ കൂടി കമ്പ്യൂട്ടിറില്‍ ഉപയോഗിക്കാനുള്ള ക്രമീകരണം ഉണ്ടായി. അതു് അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചു് (ASCII) എന്നറിയപ്പെട്ടു. പക്ഷെ, ലോകമാകെ കമ്പ്യൂട്ടറിന്റെ ഉപയോഗം സാധ്യമാക്കുന്നതിനും അതു് ജനകീയമാക്കുന്നതിനും എല്ലാ ഭാഷകള്‍ക്കും സ്ഥാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയില്‍ നിന്നു് സൃഷ്ടിക്കപ്പെട്ടതാണു് യുണീക്കോഡ്. അതുപയോഗിച്ചു് ലോകത്തുള്ള ഏതു് ഭാഷയും കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം. മലയാളത്തിനും അതില്‍ സ്ഥാനമുണ്ടു്.

കേരളത്തില്‍ ഇന്നും വ്യാപകമായി സര്‍ക്കാരിലും പ്രസിദ്ധീകരണശാലകളിലും ഉപയോഗിക്കുന്നതു് പഴയ സംവിധാനമായ ആസ്കിയാണു്. അതിനാല്‍ മലയാളത്തിലുള്ള വിവരങ്ങളുടെ ഇന്റര്‍നെറ്റിലെ ലഭ്യത പരിമിതമാണു്. സര്‍ക്കാരും പ്രസിദ്ധീകരണ ശാലകളും സമൂഹവും എത്രയും വേഗം യുണീക്കോഡിലേയ്ക്കു് മാറേണ്ടതു് മലയാള ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും അത്യാവശ്യമാണു്. മലയാള ഭാഷ ഭരണ ഭാഷയായും കോടതി ഭാഷയായും എല്ലാ തലങ്ങളിലും ബോധന മാധ്യമമായും വളരാന്‍, മലയാളം ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും മറ്റിതര വിഷയങ്ങളുടേയും ഭാഷകൂടിയായി വികസിക്കാന്‍, മലയാളം ആധുനിക മലയാളിയുടെ ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റുന്നതിനുപകരിക്കുന്ന ഭാഷയായി വളരാന്‍ യൂണീക്കോഡിലേയ്ക്കു് മലയാളികള്‍ മാറേണ്ടതു് അടിയന്തിരാവശ്യമായിരിക്കുന്നു.

കമ്പ്യൂട്ടറില്‍ യുണീക്കോഡില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള സങ്കേതമാണു് ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നതു്.

ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ച് സിഡാക് (Centre for Development of Advanced Computing) തയ്യാറാക്കിയ ലിപി വിന്യാസമാണു് (Keyboard Layout) ഇന്‍സ്ക്രിപ്ററ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഈ രീതിക്ക് ഒരുപാടു് ഗുണങ്ങളുണ്ട്. ഒന്നാമത്തേത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ വിന്യാസമാണ് (ഒരേ കീ സ്ഥാനങ്ങളാണ്)ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്‍ എല്ലാ ഭാഷകള്‍ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്. സര്‍ക്കാരും സാമാന്യരീതിയായി അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. ലിപ്യന്തരണം ഉപയോഗിക്കുമ്പോഴും അന്യഭാഷയെ ആശ്രയിക്കുന്ന രീതി ഒരു വിധേയത്വമാണു്. മലയാളം ടൈപ്റൈറ്റര്‍ ലിപി വിന്യാസത്തില്‍ (Typewriter Layout) നിന്നും വ്യത്യസ്തമായ ഇന്‍സ്ക്രിപ്റ്റ്, ടൈപ്പ് റൈറ്റര്‍ പരിജ്ഞാനമുള്ളവര്‍ക്കും എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതാണു്.

മലയാളം ഇന്‍സ്ക്രിപ്റ്റ്

1ചിത്രം -1 മലയാളം ഇന്‍സ്ക്രിപ്റ്റ്

ന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളം ഇന്‍സ്ക്രിപ്റ്റ് ചിത്രം 1 കാണുക.

സ്വരാക്ഷരങ്ങള്‍

ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരാക്ഷരങ്ങളെ സജ്ജീകരിച്ചവ  ചിത്രം 1.1 കാണുക

1.1ചിത്രം 1.1 സ്വരാക്ഷരങ്ങള്‍

വ്യഞ്ജനാക്ഷരങ്ങള്‍

ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ വ്യഞ്ജനാക്ഷരങ്ങളെ സജ്ജീകരിച്ചവ  ചിത്രം 1.2 കാണുക

1.2ചിത്രം 1.2 വ്യഞ്ജനാക്ഷരങ്ങള്‍

വ്യഞ്ജനങ്ങളുടെ ഒരേ വര്‍ഗ്ഗത്തില്‍‌പ്പെട്ട രണ്ടു് അക്ഷരങ്ങളെ  ഒരേ കീകളിലായി വിന്യസിച്ചിരിക്കുന്നു

കീ സ്ഥാനങ്ങള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാം

ടൈപ്പ് ചെയ്യുന്നതിനായി കീ സ്ഥാനങ്ങള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാം. സ്വരാക്ഷരങ്ങളുടെ തുടക്കം യും വ്യഞ്ജനാക്ഷരങ്ങളുടെ തുടക്കം യും മനസ്സിലാക്കാം. അവ യഥാക്രമം D (Shift+d) , k(normal) എന്നീ സ്ഥാനങ്ങളിലാണു്. ഇംഗ്ലീഷില്‍ CAPITAL, small എന്നിവ ഒരേ കീ സ്ഥാനങ്ങളില്‍ ഉള്ളതുപോലെ മലയാളം കീ ബോര്‍ഡില്‍ ഒരു കീ സ്ഥാനത്ത് രണ്ട് അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു (ചിത്രം 1 കാണുക). സാധാരണ കീ അമര്‍ത്തുമ്പോള്‍ താഴെയുള്ള അക്ഷരവും Shift വിടാതെ അമര്‍ത്തിക്കൊണ്ട് ടൈപ്പു ചെയ്യുമ്പോള്‍ മുകളിലത്തെ അക്ഷരങ്ങളുമാണു് വരിക.

2ചിത്രം -2  സ്വരാക്ഷരങ്ങള്‍ Shift ക്ലിക്കില്‍

Shift അമര്‍ത്തിക്കൊണ്ട് സ്വരാക്ഷരങ്ങളുടെ കീസ്ഥാനങ്ങള്‍ ടൈപ്പ് ചെയ്താല്‍ വരുന്നത് ചിത്രം 2 കാണുക. സ്വരകാക്ഷരങ്ങളുടെ ക്രമീകരണം വളരെ ലളിതമാണു്. അടുത്തടുത്ത കീ കളിലായാണു് ഇവ ക്രമീകരിച്ചിരിക്കുന്നത് (ചിത്രം 1 ശ്രദ്ധിക്കുക). ,ആ എന്നിവയ്ക്ക് D യും മുകളിലത്തെ അക്ഷരം E യുമാണു് ഇതുപോലെ അ യ്ക്ക് തൊട്ടടുത്തായി ഇ , ഈ – F,R ശേഷം ഉ,ഊ – G,T എന്നീ കീ സ്ഥാനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. സാധാരണയായി ഉപയോഗത്തില്‍ വരാത്ത ഋ അക്ഷരം + കീ സ്ഥാനത്തായും എ,,ഐ താഴെ Z –ല്‍ തുടങ്ങി മുകളിലേക്കായി S,W യിലും ഒ,,~ (tilde), A,Q എന്നീ കീകളിലായും ക്രമീകരിച്ചിരിക്കുന്നു.

സ്വരാക്ഷരങ്ങളുടെ സ്ഥാനത്ത് Shift അമര്‍ത്തിയാല്‍ സ്വരാക്ഷരങ്ങളും സാധാരണ അമര്‍ത്തിയാല്‍ സ്വരാക്ഷരങ്ങളുടെ ചിഹ്നങ്ങളുമാണു് വരിക. d എന്ന കീ സ്ഥാനത്ത് സംവൃതോകാരവും(), D യില്‍ അ അക്ഷരവും ലഭ്യമാകും. അം ,അഃ എന്നീ സ്വരാക്ഷരങ്ങള്‍ക്കായി രണ്ട് കീ സ്ഥാനങ്ങളാണു്. അതില്‍ അനുസാരത്തിനായി () x കീ യും വിസർഗം () ലഭ്യമാകുവാനായി – (hyphen) കീ യുമാണു് അമര്‍ത്തേണ്ടത്. ഇതില്‍ ഔ () എന്ന സ്വര ചിഹ്നം പഴയ ലിപി പ്രകാരമായതിനാല്‍ പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ചിത്രം 3 കാണുക.

3ചിത്രം – 3 സ്വരാക്ഷരങ്ങള്‍ നോര്‍മല്‍ ക്ലിക്കില്‍

വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥാനവും എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതാണു്. ഇതിന്റെ തുടക്കം k കീയിലാണു്.

(ചിത്രം 1 കാണുക)

കവര്‍ഗ്ഗം ,(k, K) മുകളിലായി ഗ,( i,I) ശേഷം തൊട്ടിടതുവശത്തായി ങ (U). ഇതുപോലെ മറ്റു വര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കൂ.

ചവർഗ്ഗം ,( ; , : ) ,(p , P) (})

ടവർഗ്ഗം ,( ‘ , “ ) ,([ , {) (C )

തവർഗ്ഗം ,( l , L ) ,(o,O) (v )

പവർഗ്ഗം ,( h , H) ,(y,Y) (c)

മധ്യമം (/) (j) (n) ( b)

ഊഷ്മാക്കൾ (M) (<) (m)

ഘോഷി ( u)

ദ്രാവിഡമധ്യമം (N) (B) (J)

വ്യഞ്ജനാക്ഷരങ്ങള്‍ കീ ബോര്‍ഡില്‍ ലഭ്യമാകുന്നത് ചിത്രം 4 കാണുക.

4ചിത്രം – 4 വ്യഞ്ജനാക്ഷരങ്ങള്‍

മലയാളം അക്കങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് ചിത്രം 5 കാണുക.

numbersചിത്രം – 5 മലയാളം അക്കങ്ങള്‍

മലയാളത്തിലെ ചില്ലുകളായ ര്‍ , ന്‍ എന്നിവയെപ്പോലെ സാദൃശ്യം തോന്നുന്ന രീതിയിലാണ് അക്കങ്ങള്‍ 4 ഉം 9 ഉം. വ്യക്തമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ മനസ്സിലാകുന്നതാണു്. അക്കങ്ങള്‍ (4 – , 9 – ), ചിഹ്നങ്ങള്‍-(ര്‍ , ന്‍ ).

മലയാളത്തിലെ ശാസ്ത്രീയമായ വാക്കുകളുടെ പിരിച്ചെഴുത്ത് ഉപയോഗിച്ച് വേണം കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍. പിരിച്ചെഴുത്ത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണു്. വ്യഞ്ജനാക്ഷരങ്ങള്‍ക്ക് നേരിട്ട് കീ സ്ഥാനങ്ങളുള്ളതിനാല്‍ അവയുടെ ചില്ലുകളെ പിരിച്ചെഴുതി അക്ഷരങ്ങളാക്കേണ്ടതില്ല. കൂട്ടക്ഷരങ്ങളെയാണു് ഇവിടെ പിരിച്ചെഴുതേണ്ടത്.

ഉദാഹരണം:- അമ്മ എന്ന വാക്ക് എഴുതാനായി D+c+d+c എന്നീ അക്ഷരങ്ങളാണ് (+++= അമ്മ )

വ്യഞ്ജനാക്ഷരങ്ങള്‍ക്കിടയില്‍ സംവൃതോകാരം() വരുമ്പോള്‍ അവ കൂടിച്ചേര്‍ന്നു് കൂട്ടക്ഷരങ്ങളായി വരുന്നതാണു്. കൂട്ടക്ഷരങ്ങള്‍ ലഭ്യമാകുന്നതിനായി മൂന്നോ അതിലധികമോ കീകള്‍ അമര്‍ത്തേണ്ടി വരും.

ഉദാഹരണം:-

++ = ക്ക (kdk),  ++ = പ്പ (hdh),  ++= മ്മ (cdc), ++ = ക്യ (kd/)

++= ണ്ട (C d ),  ++ = ങ്ക (Udk),  ++=മ്പ (cdh),  ++=സ്വ (mdb)

+ + = ന്റ (vdJ), + + += ന്റെ (vdJz), + + + ൃ =ക്തൃ (kdl=), ++= പ്ല (hdn)

ഈ ടൈപ്പിങ്ങ് രീതി വളരെ പ്രാധാന്യമുള്ള കാര്യമാണു്. മീററ്റ് , മീറ്ററ് എന്നതു് മീറററ് എന്നും , ന്റ എന്നതു് ന്‍റ എന്നതും പലപ്പോഴും തെറ്റായി എഴുതിപോകാറുണ്ട്. സാധാരണ എഴുതുമ്പോള്‍ നേരിട്ടു് കൂട്ടക്ഷരങ്ങള്‍ എഴുതാം. കമ്പ്യൂട്ടറിലാകുമ്പോള്‍ യഥാക്രമത്തിലുള്ള കോഡുകള്‍ കിട്ടിയാല്‍ മാത്രമേ അവ കൂടിച്ചേര്‍ന്നു് കൂട്ടക്ഷരങ്ങളായി കാണാന്‍ സാധിക്കുകയുള്ളൂ.

ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്ന രീതി

ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുവാന്‍ വ്യത്യസ്തമായ മറ്റൊരു കീ കൂടി പഠിക്കേണ്ടിയിരിക്കുന്നു (zwj). എന്‍ഹാന്‍സ്ഡ് ഇന്‍സ്ക്രിപ്റ്റില്‍ ചില്ലക്ഷരങ്ങള്‍ക്ക് നേരിട്ട് കീ സ്ഥാനങ്ങളുണ്ട്. എന്നാല്‍ ഇന്‍സ്ക്രിപ്റ്റില്‍ ചില്ലക്ഷരങ്ങള്‍ക്ക് മൂന്നു് കീകള്‍ അമര്‍ത്തിയാല്‍ മാത്രമേ ചില്ല് കിട്ടുകയുള്ളൂ. മലയാളത്തില്‍ അഞ്ച് ചില്ലക്ഷരങ്ങളാണല്ലോ? ണ്‍, ന്‍, ര്‍ , ല്‍ , ള്‍ ഇവ എങ്ങനെയെന്നു് നോക്കാം.

Zero With Joiner (ZWJ)

കീബോര്‍ഡിലെ ] (normal) കീയുടെ സ്ഥാനത്താണ് zwj. ചില്ലക്ഷരങ്ങള്‍ക്കുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

ഉദാഹരണം:

+ + zwj = ണ്‍ (Cd]) + + zwj = ന്‍ (vd]) + +zwj = ര്‍ (jd])

+ + zwj = ല്‍ (nd]) + + zwj =ള്‍ (Nd])

Zero With Non Joiner (ZWNJ)

\ കീയുടെ സ്ഥാനത്താണ് zwnj. അടുത്തുവരുന്ന രണ്ട് അക്ഷരങ്ങള്‍ യോജിപ്പിക്കെണ്ടെന്നുണ്ടെങ്കില്‍ zwnjഉപയോഗിക്കാം.

ഉദാഹരണം: ഭഗത്‌സിംഗ് എന്നതില്‍ ത് കഴിഞ്ഞുള്ള സ കൂടിച്ചേരുവാന്‍ പാടില്ല. Zwnj ഇല്ലാതെ ടൈപ്പ് ചെയ്താല്‍ ഭഗത്സിംഗ് എന്നാണു് വരിക. ഇടയില്‍ ഒരു വിടവിട്ട് ഇതു് പരിഹരിക്കാന്‍ പാടില്ല അങ്ങനെ ചെയ്യുമ്പോള്‍ ഭഗത് സിംഗ് എന്നാണു് വരിക. വിടവ് വ്യക്തമായി കാണാം. ഇത് ശരിയായി ടൈപ്പ് ചെയ്യുവാന്‍ ഭഗത്+zwnj+സിംഗ് എന്ന് ടൈപ്പ് ചെയ്യണം. Zwnj ടൈപ്പ് ചെയ്തതോടുകൂടി ഇവിടെ സംവൃതോകാരത്തിനു് ശേഷം അക്ഷരങ്ങള്‍ കൂടിച്ചേരില്ല. സമാന വാക്കുകള്‍ ശരിയും തെറ്റും നോക്കൂ,

സോഫ്റ്റ്‌വെയര്‍ സോഫ്റ്റ്വെയര്‍

ടൈപ്പ് ചെയ്യേണ്ടത് സോഫ്റ്റ്zwnjവെയര്‍

ലാവ്‌ലിന്‍ ലാവ്ലിന്‍

ടൈപ്പ് ചെയ്യേണ്ടത് ലാവ്zwnjലിന്‍

അപ്‌ലോഡ് അപ്ലോഡ്

ടൈപ്പ് ചെയ്യേണ്ടത് അപ്‌zwnjലോഡ്

ഗ്നു/ലിനക്സില്‍ മലയാളം കീബോര്‍ഡ് സെറ്റ് ചെയ്യുന്ന രീതി

ഏതു് ഗ്നു/ലിനക്സ് ഉപയോഗിക്കുന്നവര്‍ക്കും മലയാളം കമ്പ്യൂട്ടറില്‍ സജ്ജീകരിക്കുവാന്‍ സാധിക്കും. ആദ്യമായി System Settings (സജ്ജീകരണങ്ങള്‍) –ല്‍ പോകുക. അതില്‍ കീ ബോര്‍ഡ് ആപ്ലിക്കേഷന്‍ സെലക്ട് ചെയ്യുക. ശേഷം Layout (വിന്യാസങ്ങള്‍) എന്ന ഓപ്ഷന്‍ അമര്‍ത്തുക. തുടര്‍ന്നു് വരുന്ന സ്ക്രീനില്‍ + ബട്ടണില്‍ അമര്‍ത്തി ഏത് ഭാഷയും കൂട്ടിച്ചേര്‍ക്കാവുന്നതാണു്. മലയാളത്തിനായി malayalam എന്നു് കാണുന്നതു് മാത്രം തെരഞ്ഞെടുക്കുക. Add (ചേര്‍ക്കുക) ചെയ്യുക. Option (ഐച്ഛികങ്ങള്‍) ബട്ടണില്‍ അമര്‍ത്തിയാല്‍ കീ ബോര്‍ഡിന്റെ മറ്റ് സജ്ജീകരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ Keys to change layout എന്ന ഓപ്ഷനില്‍ അമര്‍ത്തിയാല്‍ ഇഷ്ടാനുസരണം ഏത് കീ അമര്‍ത്തിയാലാണോ ടൈപ്പ് ചെയ്യുന്ന layout മാറേണ്ടത് എന്നത് സജ്ജീകരിക്കാം. സാധാരണയായി Left Win Key, Right Win Key എന്നിവയില്‍ ടിക്ക് (ശരി) മാര്‍ക്ക് കൊടുക്കുന്നതാവും നല്ലതു്. ഗ്നു/ലിനക്സില്‍ ഇവ മറ്റ് നിര്‍ദ്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല എന്നതിനാല്‍ ഈ കീകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണു്. സജ്ജീകരണങ്ങള്‍ക്കു് ശേഷം ഡെസ്ക്ടോപ്പില്‍ മുകളിലായി കീ ബോര്‍ഡിന്റെ ചിഹ്നമായി en (English) അല്ലെങ്കില്‍ ml (മലയാളം – malaalam) എന്നിവ കാണാന്‍ സാധിക്കും. ഏതാണോ കാണുന്നത് അതാവും സ്വതവേയുള്ള (default) കീ ബോര്‍ഡ് layout. മുമ്പേ സജ്ജീകരിച്ച Layout മാറാനുള്ള കീ അമര്‍ത്തുമ്പോള്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ എളുപ്പത്തില്‍ മലയാളവും ഇംഗ്ലീഷും മാറി മാറി ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് മലയാളം കീ ബോര്‍ഡ് സെറ്റ് ചെയ്യുന്ന രീതി

https://play.google.com/store/apps/details?id=org.smc.inputmethod.indic ഈ കണ്ണിയില്‍ നിന്നും ആന്‍ഡ്രോയിഡ് ഇന്‍ഡിക് കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്യുക. ആന്‍ഡ്രോയിഡ് കീബോര്‍ഡില്‍ നേരിട്ട് അക്ഷരസ്ഥാനം കാണാന്‍ സാധിക്കുന്നതിനാല്‍ ഇന്‍സ്ക്രിപ്റ്റ് വളരെ എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കും. കീ സ്ഥാനങ്ങള്‍ യഥാക്രമം മനസ്സിലാക്കുക എന്നതാണു് പ്രധാനം. ഷിഫ്റ്റ് കീ അമര്‍ത്തുന്നതിലൂടെയാണു് എല്ലാ അക്ഷരങ്ങളും കീ ബോര്‍ഡില്‍ കാണുവാന്‍ സാധിക്കുക. ടൈപ്പിംങ്ങ് രീതികളെല്ലാം മുന്നേ വിവരിച്ചതുപോലെയാണു്.

androidചിത്രം – 6 ഇന്‍ഡിക് കീബോര്‍ഡ് ആപ്പ്

കീ ബോര്‍ഡ് സജ്ജീകരിക്കുന്നതിനായി, Settings –ല്‍ Language & Input മെനുവില്‍ പോകുക. അതില്‍ KEYBOARD & INPUT METHODS മെനു കാണാം. സ്വതവേയുള്ള (Default) ക്രമീകരണമായി Android Keyboard (AOSP) ആയിരിക്കും കാണുക. അതില്‍ ടിക്ക് ഒഴിവാക്കുക. indic keyboard –ല്‍ ടിക്ക് ചെയ്യുക. തൊട്ട് വലതുവശത്തായി indic keyboard –ന്റെ settings icon –ല്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന സ്ക്രീനില്‍ Input languages എന്നൊരു മെനു കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ഇതര ഇന്ത്യന്‍ ഭാഷകള്‍ നമുക്ക് ടൈപ്പു ചെയ്യാനുള്ള ആവശ്യാര്‍ത്ഥം സെറ്റു ചെയ്യാം. അതിനായി INDIC KEYBOARD മെനുവിനു് താഴെയായി Use System Language ലുള്ള ടിക്ക് ഒഴിവാക്കുക. അതിനു താഴെയായി English, മലയാളം – Inscript എന്നിവ ടിക്ക് ചെയ്യാം. ഇതോടെ നമുക്ക് ടൈപ്പ് ചെയ്യേണ്ടുന്ന സ്ഥലത്തെല്ലാം ഇംഗ്ലീഷും മലയാളവും മാറ്റി മാറ്റി ഉപയോഗിക്കാം. സ്പേസ് ബാറിനു് തൊട്ട് ഇടതുവശത്തുള്ള വട്ടത്തിലുള്ള ബട്ടണ്‍ അമര്‍ത്തി സെറ്റു ചെയ്ത ഭാഷകള്‍ മാറ്റി മാറ്റി നമുക്ക് ടൈപ്പ് ചെയ്യുവാന്‍ സാധിക്കും. നോര്‍മല്‍ കീബോര്‍ഡ് ആന്‍ഡ്രോയിഡ് കീ ബോര്‍ഡ് -1ഉം, ഷിഫ്റ്റ് അമര്‍ത്തിയാല്‍ ലഭ്യമാകുന്ന രീതി ആന്‍ഡ്രോയിഡ് കീ ബോര്‍ഡ് -2 എന്നീ ചിത്രങ്ങളില്‍ നിന്നും കാണാം.

malkey1ചിത്രം-7 ആന്‍ഡ്രോയിഡ് കീബോര്‍ഡ് – 1

malkey2ചിത്രം-8 ആന്‍ഡ്രോയിഡ് കീബോര്‍ഡ് – 2

***


ലേഖനത്തിന്റെ pdf ഫയലിനായി ഇവിടെ അമര്‍ത്തി കൈവശമാക്കാം മലയാളം ഇന്‍സ്ക്രിപ്റ്റ്.

തയ്യാറാക്കിയതു്: പ്രശോഭ്.ജി.ശ്രീധര്‍

സഹായത്തിനായി,

ഇമെയില്‍ : prasobhgsreedhar@gmail.com

മൊബൈല്‍ ഫോണ്‍ : +919496436961

ഭവ്യത:

http://malayalam.kerala.gov.in/index.php/

മലയാളം വിക്കീപീഡിയ http://ml.wikipedia.org

Advertisements

2 Responses to മലയാളം ഇന്‍സ്ക്രിപ്റ്റ്

  1. vyas പറയുക:

    വളരെ ഉപകാരപ്രദം .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )